ഇന്നത്തെ പഠനം
| |
അവതരണം
|
സലീം പടവണ്ണ
|
വിഷയം
|
പഴമയിലെ പെരുമ
|
ലക്കം
| 05 |
Rare Antique clothes iron
(മണ്ണെണ്ണ ഇസ്തിരിപ്പെട്ടി/പാരഫിൻ ഇസ്തിരിപ്പെട്ടി)
വസ്ത്രങ്ങളിലെ ചുളിവുകൾ താപസഹായത്താൽ നിവർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇസ്തിരിപ്പെട്ടി അഥവാ തേപ്പുപെട്ടി.
ഇംഗ്ലീഷിൽ clothes iron എന്നോ iron എന്നോ വിളിക്കാം. ചിലർ iron box (ഇരുമ്പ് പെട്ടി) എന്ന് തെറ്റായി വിളിക്കാറുണ്ട്. വെറും ഇരുമ്പ് പെട്ടിയല്ല ഇത് ഇതിൻ്റെ പിടി മരത്തിലും പ്ലാസ്റ്റിക്കിലും നിർമ്മിക്കാറുണ്ട്.
വീടുകളിൽ വൈദ്യുതി വ്യാപകമാകുന്നതിനുമുമ്പ്, ഇസ്തിരിപ്പെട്ടി ചൂടാക്കാനുള്ള നിരവധി മാർഗങ്ങളുണ്ടായിരുന്നു. കൽക്കരി, ചിരട്ടക്കനൽ എന്നിവയും ഉപയോഗിച്ചിരുന്നു. എന്നാൽ, വ്യാപകമായി ഉപയോഗിച്ചിരുന്ന flat iron കൾക്ക് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഒന്നാമതായി, അവ ചൂടാക്കാനായി തുറന്ന തീയോ സ്റ്റൗവോ വളരെ അടുത്ത് വയ്ക്കും. അതിനാൽ പുകയും ചാരവും തേപ്പുപെട്ടിയിലേക്കും പിന്നീട് വസ്ത്രങ്ങളിലേക്കും പിടിക്കും.
ഇസ്തിരിപ്പെട്ടിയുടെ ചരിത്രം ഫാഷന്റെ ചരിത്രവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ഫാഷനിലെ വ്യത്യസ്ത തരം വസ്ത്രങ്ങളോട് പ്രതികരിക്കുന്നതിന് വ്യത്യസ്ത ഇസ്തിരിയിടൽ ഉപകരണങ്ങൾ നിർമ്മിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നും വസ്ത്രങ്ങൾ ചൂടാക്കാനുള്ള ഇസ്തിരിപ്പെട്ടി ആശയം വന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു.
വ്യത്യസ്ത ദ്രാവക ഇന്ധനങ്ങൾ ഉപയോഗിക്കുന്ന നിരവധി ഇസ്തിരിപ്പെട്ടി അവതരിപ്പിച്ചു. മണ്ണെണ്ണ, തിമിംഗല എണ്ണ, പ്രകൃതിവാതകം, എത്തനോൾ അല്ലെങ്കിൽ ഗ്യാസോലിൻ എന്നിവ ഉപയോഗിക്കുകയും നിരന്തരം ചൂടാക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്തു. ഇന്ധനങ്ങൾ നല്ല ഗന്ധം കാണിച്ചില്ലെങ്കിലും ഒരു വലിയ പുരോഗതിക്ക് ഇത് ഒരു ചെറിയ പ്രശനമായേ തോന്നിയുള്ളൂ.
ചൈനയിൽ ബി സി ഒന്നാം നൂറ്റാണ്ടിൽ ലോഹച്ചട്ടിയിൽ ചൂടുള്ള കൽക്കരി ഉപയോഗിച്ചായിരുന്നു ഇസ്തിരി ഇട്ടിരുന്നത്.17ആം നൂറ്റാണ്ട് മുതൽ പരന്ന കട്ടി ഇരുമ്പിൽ തീ വെച്ച് ഉപയോഗിച്ചു പോന്നു. ഇന്ത്യയിലെ കേരളത്തിൽ ചിരട്ടയായിരുന്നു കൽക്കരിക്ക് പകരം ഉപയോഗിച്ചിരുന്നത്. വൈദ്യുതി ഇല്ലാത്തപ്പോൾ ഇപ്പോഴും അവർ ചിരട്ട ഉപയോഗിക്കുന്നു.
19ആം നൂറ്റാണ്ടിൻ്റെ അവസാനത്തിലും 20ആം നൂറ്റാണ്ടിൻ്റെ ആദ്യത്തിലും മണ്ണെണ്ണയിൽ ഉപയോഗിച്ചിരുന്ന എൻ്റെ ശേഖരത്തിലുള്ള ഇസ്തിരിപ്പെട്ടിയാണ് ചിത്രത്തിൽ...
No comments:
Post a Comment