05/09/2020

03-09-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(47) - തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
47

തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം 

തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ തഞ്ചാവൂർ. ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്‌. ഇന്നത്തെ തഞ്ചാവൂർ ജില്ല “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി‌.മി. തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ്‌ തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ പട്ടണം.

പെരുവുടയോര്‍ കോവില്‍, രാജ രാജേശ്വര ക്ഷേത്രം, വലിയമ്പലം എന്നീ പേരുകളിലെല്ലാം ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്‌. ശിവനാണ്‌ പ്രധാന ആരാധനാമൂര്‍ത്തി. അതി പുരാതനമായ ഈ ക്ഷേത്രത്തിന്‌ വളരെ പ്രത്യകതകളാണുള്ളത്‌. 1,30,0000 ടണ്‍ കല്ല്‌ കൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ് ഈ ശിവ ക്ഷേത്രം.

തമിഴ്‌ വാസ്‌തു വിദ്യയില്‍ ചോളന്‍മാര്‍ കൊണ്ടു വന്നിട്ടുള്ള അത്ഭുതകരമായ പുരോഗതിയുടെ ഉത്തമോദാഹരണമാണ്‌ ബൃഹദേശ്വര ക്ഷേത്രം.   ഇന്ത്യന്‍ ശില്‍പകലയുടെ നാഴികകല്ലായി ഈ ക്ഷേത്രത്തെ കണക്കാക്കാം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഈ ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്‌. കൂടുതല്‍ കാലം അതിജീവിച്ച ചോള ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. രാജരാജ ചോള ഒന്നാമാനാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌.

ദ്രാവിഡിയന്‍ ശൈലിയിലുള്ള വാസ്‌തു വിദ്യയാണ്‌ ക്ഷേത്ര നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ വലിയ ശില്‍പം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമാണ്‌. ഏകദേശം 25 ടണ്ണോളം വരും ഇതിന്റെ ഭാരം. മെയ്‌ മാസത്തിലാണ്‌ ക്ഷേത്രത്തിലെ വാര്‍ഷികോത്സവം നടക്കുന്നത്‌.

രാജഭരണകാലത്തെ സുപ്രധാനചടങ്ങുകള്‍, പൊതുപരിപാടികള്‍, ഘോഷയാത്രകള്‍, യാഗങ്ങള്‍, കലാപരിപാടികള്‍ എന്നിവക്കെല്ലാം വേദിയായിരുന്നു ഇവിടം. 

പരമ്പരാഗതമായി കല്ലില്‍ ശില്‍പ്പവേല ചെയ്യുന്നവരുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്നും തന്ചാവൂരിലുണ്ട്. ചെറിയ ചെറിയ ക്ഷേത്രംപണികളും വിഗ്രഹം കൊത്തലുമായി അവര്‍ കാലം കഴിക്കുന്നു.

പുരാതനകാലത്തെ ചുമര്‍ചിത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്ന ഡി-സ്റ്റക്കോ എന്ന സാങ്കേതികവിദ്യ ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. 1980ഇല്‍ ഈ ക്ഷേത്രത്തിലാണ് അവര്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആയിരം വര്‍ഷം പഴക്കമുള്ള ചോളരാജഭരണകാലത്തെ ചുമര്‍ചിത്രങ്ങള്‍ക്ക് മേലെ സൂപ്പര്‍ഇമ്പോസ് ചെയ്തിരുന്ന പതിനാറു നായക് ചിത്രങ്ങള്‍ ഈ രീതിയില്‍ വേര്‍തിരിച്ചിട്ടുണ്ട്.

2010ൽ ഭാരത സർക്കാർ പുറത്തിറക്കിയ അഞ്ചു രൂപയുടെയും 1000 രൂപയുടെയും നാണയങ്ങൾ.









No comments:

Post a Comment