ഇന്നത്തെ പഠനം | |
അവതരണം | രാജീവൻ കാഞ്ഞങ്ങാട് |
വിഷയം | ചിത്രത്തിനുപിന്നിലെ ചരിത്രം |
ലക്കം | 48 |
Neerja Bhanot (നീർജ ഭാനോട്ട്)
നീർജ ഭാനോട്ട് (1963 സെപ്തബർ 07 - 1986 സെപ്തംബർ 05 പാൻ ആം വിമാനത്തിലെPan Am Flight 73 ജോലിക്കാരിയായിരിക്കുമ്പോൾ തീവ്രവാദികൾ തട്ടികൊണ്ടുപോയ വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ്.
1963 സെപ്റ്റംബർ 07 ന് മുംബൈയിൽ മാധ്യമപ്രവർത്തകനായിരുന്ന ഹരീഷ് ഭാനോട്ടിന്റേയും രമ ഭാനോട്ടിന്റേയും മകളായി ചാണ്ഡിഗഡിൽ ജനിച്ചു. സേക്രഡ് ഹാർട്ട് സീനിയർ സെക്കണ്ടറി സ്കൂൾ - ചാണ്ഡിഗഡ്, ബോംബെ സ്കോട്ടീഷ് സ്കൂൾ - മുംബൈ, സെന്റ് സേവ്യർസ് കോളേജ് - മുംബൈ എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം.
1985 മാർച്ചിൽ വിവാഹം കഴിഞ്ഞ് ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെയടുത്തേക്ക് വന്ന നീർജ ഭാനോട്ട് സ്തീധന വിഷയത്തിലുള്ള സമർദ്ദം കാരണം രണ്ട് മാസത്തിനുള്ളിൽ തന്നെ മുംബൈയിൽ മാതാപിതാക്കളുടെയടുത്തേക്ക് തിരിച്ചെത്തി. അതിനുശേഷം ഫ്ലൈറ്റ് അറ്റൻഡന്റ് ജോലിക്കായി പാൻ ആം ൽPan Am Flight 73 അപേക്ഷിക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം മിയാമിയിലേക്ക് പരിശീലനത്തിനായി പോയ നീർജ ഭാനോട്ട് പേർസർ (purser) ആയാണ് തിരിച്ചുവന്നത്.
1986 സെപ്റ്റംബർ 5 ന് മുമ്പൈയിൽ നിന്ന് കറാച്ചിയിലേക്കു തിരിച്ച പാൻ ആം ഫ്ളൈറ്റ് 73,(Pan Am Flight 73) കറാച്ചിയിൽ നിന്നും ഫ്രാങ്ക്ഫർട്ട് വഴി ന്യൂയോർക്കിലേക്കു പോകാൻ ടാർമാർക്കിൽ ഒരുങ്ങി നിൽക്കുമ്പോഴാണ് എയർപോർട്ട് ഗാർഡിന്റെ വേഷം ധരിച്ചെത്തിയ ആയുധധാരികളായ നാലു തീവ്രവാദികൾ വിമാനം റാഞ്ചിയത്. ലിബിയയിൽ നിന്നുള്ള അബു നിദാൽ ഓർഗനൈസേഷനിലെ തീവ്രവാദികളാണ് വിമാനം റാഞ്ചിയത്. വീമാനം റാഞ്ചിയതിന്റെ സൂചന നൽകുന്ന ബട്ടൺ നീർജ ഭനോട്ട് അമർത്തി കോക്‌പിറ്റ് ജോലിക്കാരെ വിവരം അറിയിച്ചു. പൈലറ്റ്, സഹ പൈലറ്റ്, ഫ്ലൈറ്റ് എഞ്ചിനീയർ തുടങ്ങിയവർ വീമാനത്തിൽ നിന്ന് ഉടനെ രക്ഷപ്പെടുകയും പിന്നെ വീമാനത്തിൽ സീനിയറായിരുന്ന നിർജ ഭാനോട്ട് വീമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
അമേരിക്കക്കാരനെന്ന് വ്യക്തമാക്കിയ ഒരു അമേരിക്കക്കാരനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു. അമേരിക്കക്കാരായ മറ്റ് യാത്രക്കാരെ തിരിച്ചറിയുന്നതിനായി നീർജ ഭാനോട്ടിനോട് എല്ല്ലാവരുടേയും പാസ്പോർട്ട് വാങ്ങിതരാൻ തീവ്രവാദികൾ ആവശ്യപ്പെട്ടു. നീർജയും കൂടെയുള്ള മറ്റ് വിമാനജോലിക്കാരും കൂടി 19 അമേരിക്കൻ പാസ്‌പോർട്ടുകൾ (18 യാത്രക്കാർ + 1 ജോലി ചെയ്യുന്നയാൾ) സീറ്റിന്റെയടിയിലും മാലിന്യപാത്രത്തിലുമായി ഒളിപ്പിച്ചു.
17 മണിക്കൂർ നീണ്ടുനിന്ന റാഞ്ചലിനുശേഷം തീവ്രവാദികൾ വെടിവെയ്പ്പ് തുടങ്ങുകയും സ്പോടനം നടത്തുകയും ചെയ്തു. നീർജ ഭാനോട്ട് എമർജൻസി വാതിൽ തുറക്കുകയും കുറെ പേരെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു. മൂന്ന് കുട്ടികൾക്ക് വെടിയേൽക്കാതെ മറയായി നിന്നുകൊണ്ട് തീവ്രവാദികളുടെ വെടിയേറ്റ് രക്തസാക്ഷിയായി.
"റാഞ്ചലിലെ നായിക" (the heroine of the hijack) ആയി ലോകമെങ്ങും അംഗീകരിച്ചു. സമാധാനസമയത്ത് ധീരതയ്ക്ക് ഇന്ത്യ നൽകുന്ന ഏറ്റവും വലിയ അവാർഡായ അശോക് ചക്ര നൽകി ആദരിച്ചു. ഇന്ത്യയിൽ ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി നീർജ ഭാനോട്ട്. 2004ൽ തപാൽ വകുപ്പ് നീർജയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി. യു എസ് സർക്കാർ ജസ്റ്റില് ഫോർ ക്രൈം അവാർഡ് സമർപ്പിച്ചു.
നീർജ ഭാനോട്ടിന് ലഭിച്ച ഇൻഷുറൻസ് തുകയും പാൻ ആം(Pan Am Flight 73 )നൽകിയ തുകയും (ഇൻഷുറൻസ് തുകയുടെയത്ര തന്നെ) ചേർത്ത് നീർജ ഭാനോട്ടിന്റെ മാതാ-പിതാക്കൾ നീർജ ഭാനോട്ട് പാൻ ആം ട്രസ്റ്റ് രൂപം നൽകി. ട്രസ്റ്റ് എല്ലാവർഷവും രണ്ട് അവാർഡുകൾ നൽകുന്നുണ്ട്, ലോകമാകെയുള്ള മികച്ച എയർലൈൻ ക്രുവിനും മറ്റൊന്ന് സ്ത്രീധനത്തിനും മറ്റ് സാമൂഹിക പ്രശ്നങ്ങളിലും സ്തീകളെ സഹായിക്കുന്ന ഒരു ഇന്ത്യൻ സ്തീക്ക്. ഒരു ട്രോഫിയും 1,50,000 രൂപയും അടങ്ങുന്നതാണ് അവാർഡ്.
No comments:
Post a Comment