23/09/2020

16/09/2020- കറൻസിയിലെ വ്യക്തികൾ- വോൾട്ടയർ

  

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
14
   
വോൾട്ടയർ

വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു (21 നവംബർ, 1694 - മേയ് 30, 1778). വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.

1694 നവംബർ 21 ന്‌ പാരീസിൽ ജനിച്ചു. ഫ്രാൻസ്വ അറൗവേ, മരീ മാർഗരിറ്റെ ദൗമാ എന്നിവരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. ലെത്തീൻ, ഗ്രീക്ക് ,ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കി.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേ എഴുത്തുകാരനാകണമെന്ന് വോൾട്ടയർ തീരുമാനമെടുത്തിരുന്നു.

ആദ്യകാലത്തുതന്നെ വോൾട്ടയറുടെ രചനകളിലെ സഭയ്ക്കും ഭരണത്തിനുമെതിരെയുള്ള ആക്രമണങ്ങൾ അദ്ദേഹത്തിന്‌ ധാരാളം പ്രശ്നങ്ങളുണ്ടാക്കി. ഇക്കാരണത്താൽ പലതവണ തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. റീജെന്റിനെതിരെയുള്ള രചനയുടെ ഫലമായി പതിനോന്ന് മാസത്തോളം ബാസ്റ്റൈൽ കോട്ടയിൽ തടവിലാക്കപ്പെട്ടു. അവിടെവച്ച് എഴുതിയ "ഈഡിപെ" എന്ന ആദ്യനാടകമാണ്‌ വോൾട്ടയറെ പ്രശസ്തനാക്കിയത്.

ഇംഗ്ലീഷ് രചനകളിൽ താത്പര്യമെടുത്ത വോൾട്ടയർ ഷേക്സ്പിയറുടെ നാടകങ്ങൾ പ്രത്യേകം ഇഷ്ടപ്പെട്ടു.

"Lettres philosophiques sur les Anglais " എന്നപേരിൽ കത്തുകളുടെ രൂപത്തിലുള്ള ഉപന്യാസങ്ങൾ അദ്ദേഹം എഴുതി.  "Essai sur la poésie épique " എന്ന വോൾട്ടയർ കൃതിയിൽ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ സംഭവത്തെക്കുറിച്ചുള്ള പരാമർശമുണ്ട്.  സയൻസ് ഫിക്ഷൻ രചനയായ "മൈക്രോ മെഗാസ് " 1952-ൽ  എഴുതിയതാണ്‌. വോൾട്ടയറുടെ ഏറ്റവും പ്രശസ്തമായ രചനയായ "കാൻഡീഡ് അല്ലെങ്കിൽ ശുഭാപ്തിവിശ്വാസം",' ഫെർണി ജീവിതകാലത്ത് 1759-ലാണ്‌ പുറത്തുവന്നത്. പ്രധാന കൃതികളിലൊന്നായ " ഡിക്ഷ്ണറി ഫിലോസഫിക്ക് " എന്ന തത്ത്വശാസ്ത്രഗ്രന്ഥം 1764-ൽ പുറത്തുവന്നു.

വർഷങ്ങൾക്കുശേഷം വോൾട്ടയർ പാരിസിലേക്ക് തിരിച്ചുവന്നു. "ഐറ നെ"എന്ന തന്റെ നാടകത്തിന്റെ അവതരണം കാണാനായിരുന്നു. ഇതിനുശേഷം രോഗാതുരനായ വോൾട്ടയർ മേയ് 30-ന്‌ അന്തരിച്ചു. വോൾട്ടയറെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യന്മാരിലൊരാളായി കണക്കാക്കിയിരുന്ന ദേശീയ അസംബ്ലി 1791-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പാരീസിലേക്ക് കൊണ്ടുവന്ന് പാന്തിയോണിൽ സംസ്കരിച്ചു.

1963ൽ ഫ്രാൻസ് പുറത്തിറക്കിയ 10 ഫ്രാങ്ക് കറൻസി നോട്ട്. മുൻവശത്ത് (Obverse) വോൾട്ടയറിൻ്റെ ഛായാചിത്രവും, ട്യുലെറീസ് പാലസിൻ്റെ (പാരീസ്) ചിത്രവും പിൻവശത്ത് (Reverse) വോൾട്ടയറുടെ ഛായാചിത്രവും, 1733 മുതൽ 1740 വരെ അദ്ദേഹം താമസിച്ച വസതിയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.





No comments:

Post a Comment