ഇന്നത്തെ പഠനം | |
അവതരണം | സലീം പടവണ്ണ |
വിഷയം | പഴമയിലെ പെരുമ |
ലക്കം | 09 |
ടില്ലി ഫ്ലഡ് ലൈറ്റ്
( Tilley flood Light )
ടില്ലി ലാമ്പ്
തീക്ഷ്ണപ്രകാശമുള്ള ഒരു കൃത്രിമദീപമാണ് ടില്ലി ലാമ്പ്. ഇതൊരു പവർ ലൈറ്റാണ്. ഏത് ചുഴലിക്കാറ്റിലും കെടാതെ പ്രകാശിക്കുമെന്നതിനാൽ hurricane lamp എന്നും അറിയപ്പെടുന്നു.
യുദ്ധകാലത്ത് ബ്രിട്ടീഷ് സായുധ സേന എയർഫീൽഡായി ഉപയോഗിച്ചിരുന്നു. ദ്രുതഗതിയിൽ എയർഫീൽഡുകൾ ചെയ്ഞ്ച് ചെയ്യുമ്പോഴാണ് അവിടങ്ങളിൽ ഹൈപ്പവറുള്ള ഇത്തരം ഫ്ലഡ്ലൈറ്റുകൾ സ്ഥാപിച്ചിരുന്നത്. വയലുകളിൽ ഇരുവശത്തും കത്തിച്ച റൺവേകളിൽ വിമാനങ്ങൾക്ക് സുരക്ഷിതമായി ഇറങ്ങാൻ കഴിയുമായിരുന്നു.
റെയിൽവേ കമ്പനികളും ടില്ലിലാമ്പ് ഉപയോഗിച്ച് തുടങ്ങിയതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും മണ്ണെണ്ണ വിളക്കിന്റെ പൊതുവായ പേരായി ടില്ലി മാറി.
1813 ൽ ഇംഗ്ലണ്ടിൽ ജോൺ ടില്ലിയുടെ ബാഷ്‌പപ്രവർത്തിതമായ പമ്പിൻ്റെ കണ്ടുപിടുത്തത്തിൽ നിന്നാണ് ടില്ലെ വിളക്ക് ഉരുത്തിരിഞ്ഞത്. ഇന്ധന സംഭരണി, കറുത്ത ഇനാമൽഡ് പുകച്ചിമ്മിനിയുടെ മേൽമൂടി, സ്വിംഗ് ഹാൻഡിൽ, പ്രൊട്ടക്റ്റിസ് ക്രോം കെയ്സ് എന്നിവയാണ് ഇതിൻ്റെ പ്രധാന ഭാഗങ്ങൾ
എളുപ്പത്തിൽ കത്തിക്കയറുകയും ഒരിടത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് വളരെ വേഗത്തിൽ മാറ്റാവുന്നതുമായ പാരഫിൻ വിളക്കുകൾ ടില്ലി ആന്റ് കമ്പനി അവരുടെ ഹെൻഡൺ ഫാക്ടറിയിൽ നിർമ്മിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സായുധ സേന ടില്ലെ വിളക്കുകൾ ഉപയോഗിക്കുകയും ജനപ്രിയമാവുകയും ചെയ്തു.
No comments:
Post a Comment