ഇന്നത്തെ പഠനം
| |
അവതരണം
|
ഹനീസ് M. കിളിമാനൂർ
|
വിഷയം
|
കറൻസിയിലെ വ്യക്തികൾ
|
ലക്കം
| 11 |
മാർക്കോ പോളോ
ലോകം കണ്ട മികച്ച സഞ്ചാരിയും പര്യവേഷകനുമാണ് ഇറ്റലിക്കാരനായ മാര്‍ക്കോ പോളോ. അദ്ദേഹത്തിന്‍റെ യാത്രാവീക്ഷണങ്ങള്‍ ചീനയിലേയും മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളിലെയും ജീവിതവും കലയും കച്ചവടവുമെല്ലാം എങ്ങനെയെന്ന് നമ്മെ മനസ്സിലാക്കിക്കുന്നു. 1254 സെപ്റ്റംബര്‍ 15 നു ഇറ്റലിയിലെ വെനീസിലായിരുന്നു മാര്‍ക്കോപോളോയുടെ ജനനം.
ചൈനയിലേക്ക് കരമാര്‍ഗ്ഗം കാത്തേ എന്നറിയപ്പെടുന്ന സില്‍ക്കു പാതയിലൂടെ യാത്ര ചെയ്ത യൂറോപ്യന്‍മാരില്‍ ഒരാളാണ് മാര്‍ക്കോപോളോ. അദ്ദേഹത്തിന്‍റെ യാത്രകളെക്കുറിച്ച് "മാര്‍ക്കോപോളായുടെ യാത്രകള്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഐസ്ക്രീം പിനാറ്റാ, സ്പോഗെറ്റി മുതലയാ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പോളോ ഇറ്റലിക്ക് പരിചയപ്പെടുത്തി. വെനീസിലെ എയര്‍പോര്‍ട്ടിന് ഇറ്റലി മാര്‍ക്കോപോളോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേര് നല്‍കി. മാര്‍ക്കോപോളോയുടെ പേരില്‍ ഉപഗ്രഹങ്ങളും നിലവിലുണ്ട്. സഞ്ചാരികളും കിഴക്കന്‍ വ്യാപാരത്തില്‍ കഴിവുതെളിയിച്ച വ്യാപാരികളുമായിരുന്നു പോളോയുടെ അച്ഛന്‍ നിക്കോളോയും അമ്മാവന്‍ മാഫിയോയും. 1255ല്‍ ഏഷ്യന്‍ പര്യടനം ആരംഭിച്ച അവര്‍ 1266ല്‍ ചൈനയിലെ പെക്കിംഗിനടുത്തുള്ള ഖാന്‍ബാലിഖിലെത്തി. ചൈനയില്‍ കുബ്ലൈഖാന്‍റെ രഹസ്യ സന്ദേശവാഹകനായി 17 വര്‍ഷത്തോളം പോളോ ജീവിച്ചുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
അക്കാലത്തെ ഇന്ത്യയുള്‍പ്പടെയുള്ള വിദൂര പൂര്‍വ്വ രാജ്യങ്ങളെക്കുറിച്ച് വളരെക്കുറിച്ച് വിവരങ്ങളെ അന്നു ലഭ്യമായുള്ളൂ.മാർക്കോ പോളോ കപ്പൽമാർഗം ഇന്ത്യയിലെത്തി. കാക തീയരാജവംശത്തിലെ രുദ്രമോദേവിയുടെ കൊട്ടാരത്തിലെത്തിയതായി എഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു ചൈനയില്‍ നിന്നും മടങ്ങിയ മാര്‍ക്കോപോളോ വെനീസും ജെനോവയും തമ്മിലുണ്ടായ ഒരു നാവിക യുദ്ധത്തില്‍ പിടിയിലായി ജിയിലിലായി. അദ്ദേഹം അവിടെ വച്ച് തൻ്റെ അനുഭവങ്ങളും യാത്രാവിവരണങ്ങളും എഴുതാൻ ആരംഭിച്ചു.1299 ൽ ജയിൽ മോചിതനായ അദ്ദേഹം ഡൊണാറ്റെയെ വിവാഹം കഴിച്ച് വെനീസിൽ തന്നെ താമസിച്ചു.1322 ൽ 70- മത്തെ വയസിൽ അന്തരിച്ചു.'The Book of Ser Marco Polo ' എന്ന അദ്ദേഹത്തിൻ്റെ പുസ്തകം ക്രിസ്റ്റഫർ കൊളംബസിനു പ്രചോദനമേകി. "വിദേശ സഞ്ചാരികളുടെ സൂത്രധാരകൻ " എന്ന വിശേഷണം മാർക്കോ പോളോയ്ക്കുണ്ട്.
1982ൽ ഇറ്റലി പുറത്തിറക്കിയ 1000 ലിറ കറൻസി നോട്ട്. മുൻവശത്ത് (Obverse) മാർക്കോ പോളോയുടെ ഛായാചിത്രവും, പിൻവശത്ത് (Reverse) വെനീസിലെ ഡോഗസ് പാലസിൻ്റെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.

No comments:
Post a Comment