ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 55 |
വാലീസ് ആൻഡ് ഫെറ്റൂണ
തെക്കൻ പസഫിക്കിൽ ഫിജിക്കും സമോവയ്ക്കും ഇടയിലുള്ള മൂന്ന് അഗ്നിപർവത ദ്വീപുകൾ . വാലീസ് അഥവാ ഉവിയ (Uvea), ഫെറ്റൂണ, അലോഫി എന്നിവയാണവ .ഫ്രഞ്ച് പ്രസിഡൻറാണ് രാഷ്ട്രത്തലവൻ . പ്രസിഡൻറ് നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റർ ഭരണ കർത്താവും .ടെറിറ്റോറിയൽ അസംബ്ലിക്ക് തദ്ദേശിയ നായ പ്രസിഡൻറ് ഉണ്ട് .ജനവാസമില്ലാത്ത 20 തുരുത്തുകൾ കൂടി ഈ ദ്വീപുകൾക്ക് ചുറ്റും ഉണ്ട് .ഫെറ്റൂണയിലെ 765 മീറ്റർ ഉയരം മുള്ള മോണ്ട് സിങ് ഗവി മലയാണ് ഏറ്റവും ഉയരമുള്ള പ്രദേശം .തെങ്ങും, പച്ചക്കറികളും പ്രധാന കൃഷി .നാളികേരം പ്രധാനം .പോളിനീഷ്യൻ സംസ്കാരമാണ് ഇവിടെയുള്ളത് .1961 ൽ ഫ്രഞ്ച് മിഷനറിമാർ വന്നു ചേരുകയും ഫ്രഞ്ച് ഭാഷയും ,കത്തോലിക്കാ സഭാ വിശ്വാസവും പ്രചരിപ്പിക്കുകയും ചെയ്തു.വിസ്തീർണ്ണം 255 km 2 /143 Km2 ജനസംഖ്യ .15,869 ,ഭാഷ .ഫ്രഞ്ച് ,ഉവിയൻ ,ഫെറ്റൂണൻ ,ഇവിടുത്തെ നാണയം പസഫിക്ക് ഫ്രാങ്ക് അഥവാ CFPF ,1 CFP Frank Equal 0.73 INR
No comments:
Post a Comment