23/09/2020

11/09/2020- തീപ്പെട്ടി ശേഖരണം- പല്ലക്ക്

 

ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
101

പല്ലക്ക്  

ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളില്ലാത്ത കാലത്ത് നിലവിലുണ്ടായിരുന്ന സാധാരണക്കാരന്റെ വാഹനമായിരുന്നു പല്ലക്ക്. കൂടുതലും സമ്പന്നരും പ്രമാണിമാരുമായിരുന്നു ഇതിൻ്റെ  ഉപയോക്താക്കൾ. തടിയിൽനിർമ്മിച്ച ഈ വാഹനത്തിന് ഭാരം കൂടുതലായിരുന്നു.

കാലക്രമേണ ഭാരം കുറഞ്ഞ മഞ്ചൽ ഉപയോഗിച്ചുതുടങ്ങി. അങ്ങനെ പല്ലക്ക് മഞ്ചൽ എന്നപേരിലും അറിയപ്പെട്ടുതുടങ്ങി. ഓരോ കാലഘട്ടത്തിനനുസരിച്ചും കൊടുക്കൽ വാങ്ങലിലൂടെ പരസ്പരം ആശയങ്ങളും പദങ്ങളും കൈമാറ്റം  ചെയ്യപ്പെട്ടുകൊണ്ടാണ്  ഭാഷ നിലനിന്നിരുന്നത് അതിനാൽ സാംസ്‌കാരികമായ മാറ്റങ്ങൾ ഭാഷയിലും പ്രകടമായി എന്നുവേണം കരുതാൻ. ഇവ ആളുകൾ ചുമന്ന് കൊണ്ടുപോകുന്നവയായിരുന്നു. ഇവരെ അമാലന്മാർ എന്നാണ് വിളിച്ചിരുന്നത്. മുക്കുവസമുദായമായിരുന്നു ജീവിതവൃത്തിക്കായി ഈ മാര്‍ഗം തിരഞ്ഞെടുത്തിരുന്നത്.

യാത്ര തുടങ്ങുന്നതിനുമുമ്പായി അമാലന്മാരെ സംഘടിപ്പിക്കുക എന്നത് വലിയ ജോലിയായിരുന്നു. ഇന്നത്തെ ഓട്ടോറിക്ഷാ ബേ പോലെ അമാലന്മാര്‍ നിങ്ങള്‍ക്കായി കാത്തുനിന്നിരുന്നില്ല. ഇക്കൂട്ടരെ ലഭ്യമായിരുന്നത് തീരപ്രദേശങ്ങളില്‍ മാത്രമായിരുന്നു.  ദീര്‍ഘദൂര യാത്രകള്‍ക്കായി അമാലന്മാരെ സംഘടിപ്പിക്കുമ്പോള്‍ അവരുടെ ഒരു കൂട്ടത്തെ തന്നെ കൊണ്ടുപോകേണ്ടിയിരുന്നു. യാത്രാമധ്യേ പല്ലക്കുകള്‍ കൈമാറേണ്ട ആവശ്യകതയിലേക്കാണിത്. ഇക്കാരണത്താല്‍ യാത്രാച്ചെലവ് വളരെ കൂടുതലായിരുന്നു. തീരപ്രദേശത്തെയും മലയോര പ്രദേശത്തെയും യാത്രാനിരക്കുകളില്‍തന്നെ വളരെ അന്തരമുണ്ടായിരുന്നു. അധ്വാനികളും അനുസരണാശീലമുള്ളവരുമാണ് മലബാറിലെ അമാലന്മാര്‍'' എന്നൊരു സര്‍ട്ടിഫിക്കറ്റ് 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ ഇക്കൂട്ടര്‍ക്ക് നല്‍കിയിരുന്നത്രെ!!

എന്റെ ശേഖരണത്തിലെ പല്ലക്കിന്റെ ചിത്രമുള്ള തീപ്പെട്ടി ചുവടെ ചേർക്കുന്നു...









No comments:

Post a Comment