30/06/2020

29-06-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(40) - ലോക സംഗീത ദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
40

 ഇബ്നു അൽ നാഫിസ് 

അലാ-അൽ-ദീൻ അബു അൽ ഹസൻ അലി ഇബ്നു അബി-ഹസ്ം അൽ-ഖർഷി അൽ-ദിമാഷ്കി എന്നാണ് പൂർണ നാമം. മെഡിസിൻ, സർജറി, ഫിസിയോളജി, അനാട്ടമി, ബയോളജി, ഇസ്ലാമിക് സ്റ്റഡീസ്, കർമ്മശാസ്ത്രം, തത്ത്വചിന്ത എന്നിവ ഉൾപ്പെടുന്ന ഒരു അറബ് സിറിയൻ ബഹുവിഷയ പണ്ഡിതനാണ് ഇബ്നു അൽ നാഫിസ്. 

രക്തത്തിന്റെ ശ്വാസകോശചംക്രമണം ആദ്യമായി വിവരിച്ച വ്യക്തിയാണ് ഇദ്ദേഹം. രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് വൈദ്യനായ ഗാലന്റെ രക്തചംക്രമണവ്യൂഹത്തിൻെറ ഫിസിയോളജിയെക്കുറിച്ചുള്ള സിദ്ധാന്തം ഇബ്നു അൽ-നാഫിസിന്റെ കൃതികൾ വരും വരെ ചോദ്യം ചെയ്യപ്പെടാതെ തുടർന്നു, ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിൽ ഉള്ള രക്തപ്രവാഹം ശരിയായി വിവരിച്ചു കൊണ്ടു ഗാലന്റെ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ച ആദ്യ വ്യക്തിയാണ് ഇബ്നു അൽ നാഫിസ്. ഇതിനെ "രക്തചംക്രമണ ഫിസിയോളജിയുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.

Interventricular septum ത്തെ രക്തത്തിനു അപ്രാപത്യമായ സുഷിരങ്ങൾ ഇല്ലാത്ത മതിൽ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതിനാൽ ഹൃദയത്തിന്റെ രണ്ടു വശങ്ങൾക്കു ഇടയിലൂടെ രക്തം കടന്നു പോകാണാനുള്ള ഏകമാർഗ്ഗമായി ശ്വാസകോശ ധമിനി രക്തചംക്രമണ എന്ന ആശയം അദ്ദേഹം മുന്നോട്ടു വെച്ചു. അദ്ദേഹത്തിന്റെ ഈ കണ്ടെത്തുലകൾ എല്ലാം ലോകം എമ്പാടും വ്യാപിക്കുകയും ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും  Servetus മുതൽ William Harvey പോലുള്ള വിവിധ യൂറോപ്യൻ ശാശ്ത്രഞ്ജൻമാരുടെ കൃതികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

17 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വില്യം ഹാർവി  എന്ന ഇംഗ്ലീഷ് ശാശ്ത്രഞ്ജനാണ് ആദ്യമായി ശ്വാസകോശ ധമിനികളിലെ രക്തചംക്രമൻണം വിവരിച്ചത് എന്നാണ് പാശ്ചാത്യ ലോകം അവകാശപ്പെടുന്നത്. പക്ഷെ ഇബ്നു അൽ നാഫിസ് ജീവിച്ചിരുന്നത് 13 ആം നൂറ്റാണ്ടിലായിരുന്നു.
നേത്രരോഗ രോഗത്തിൽ പ്രശസ്‌തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശ രക്തചംക്രമൻണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ പഠനങ്ങളും കണ്ടെത്തലുകളും ശാശ്ത്ര ലോകത്തു വേറിട്ടു നിൽക്കുന്നു.

ആദ്യകാല ശരീരശാസ്ത്രജ്ഞനെന്ന നിലയിൽ, ഇബ്നു അൽ-നാഫിസ് തന്റെ പ്രവർത്തനകാലത്ത് നിരവധി മനുഷ്യ വിഭജനങ്ങൾ നടത്തി, ഫിസിയോളജി, അനാട്ടമി എന്നീ മേഖലകളിൽ നിരവധി പ്രധാന കണ്ടെത്തലുകൾ നടത്തി. ശ്വാസകോശചംക്രമണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ കണ്ടുപിടുത്തത്തിനു പുറമേ, കൊറോണറി, കാപ്പിലറി രക്തചംക്രമണങ്ങളെക്കുറിച്ചുള്ള ആദ്യകാല ഉൾക്കാഴ്ചയും അദ്ദേഹം നൽകി. സുൽത്താൻ സലാഹുദ്ദീൻ സ്ഥാപിച്ച അൽ നസേരി ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായും അദ്ദേഹത്തെ നിയമിച്ചു. 

വൈദ്യശാസ്ത്രത്തിനുപുറമെ, കർമ്മശാസ്ത്രം, സാഹിത്യം, ദൈവശാസ്ത്രം എന്നിവയും ഇബ്നു അൽ നാഫിസ് പഠിച്ചു. ഷാഫി നിയമശാസ്ത്ര വിദ്യാലയത്തിലെ വിദഗ്ധനും വിദഗ്ദ്ധനായ വൈദ്യനുമായിരുന്നു അദ്ദേഹം. ഇബ്നുൽ നാഫിസ് എഴുതിയ മെഡിക്കൽ പാഠപുസ്തകങ്ങളുടെ എണ്ണം 110 ലധികം വാല്യങ്ങളായി കണക്കാക്കുന്നു.

കുറച്ചു ദിവസത്തെ അസുഖത്തെ തുടർന്ന് ഇബ്നു അൽ നാഫിസ് കെയ്‌റോയിൽ വച്ച് മരിച്ചു. മരിക്കുന്നതിനുമുമ്പ്, അദ്ദേഹം തന്റെ വീടും ലൈബ്രറിയും കലാവുൻ  (House of Recovery എന്നും അറിയപ്പെടുന്നു)  ആശുപത്രിയിലേക്ക് സംഭാവന ചെയ്തു.




27-06-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1978


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
36

 FAO coins, Year 1977

 "എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും"





26/06/2020- തീപ്പെട്ടി ശേഖരണം- ഡസ്സാൾട്ട് റാഫൽ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
90

ഡസ്സാൾട്ട് റാഫൽ

ഫ്രഞ്ച് കമ്പനിയായ ദസ്സോൾ ഏവിയേഷൻ രൂപകൽപന ചെയ്ത് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ആധുനിക യുദ്ധ വിമാനമാണ്  ഡസ്സാൾട്ട് റാഫൽ.2000-ത്തിലാണ് ഈ വിമാനം ഫ്രഞ്ച് സേനയുടെ ഭാഗമായി മാറിയത്. ഇതിന്റെ ഇരട്ട സ്നിക്മാ M88 എഞ്ചിനുകൾക്ക് 50 kN (11,250 lbf) ശക്തി ഉളവാക്കാൻ കഴിയും.

സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് പറന്നുയരാനുള്ള എഞ്ചിൻ കരുത്ത്. ശത്രുവിന്റെ സ്ഥാനങ്ങൾ ഫലപ്രദമായി കണ്ടെത്താൻ സഹായിക്കുന്ന ഇസ്രയേൽ നിർമ്മിത അത്യാധുനിക സെൻസറുകൾ. രണ്ടര ടൺ ഭാരം ഉള്ള ബ്രഹ്മോസ് ഉൾപ്പെടെയുള്ള ഭാരം കൂടിയ മിസൈലുകൾ വഹിക്കാനുള്ള ശേഷി. വായുവിൽ നിന്ന് വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താൻ പറ്റിയ  മിസൈലുകൾ വഹിക്കാനുള്ള ശേഷി എന്നിവയാണ് പ്രത്യേകതകൾ.

ആയിരത്തി തൊള്ളായിരത്തി എൺ‌പതുകളിൽ വികസനം ആരംഭിച്ച റഫാൽ  2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ് റഫാൽ ഉപയോഗിക്കുന്നത്. 2018 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 165 വിമാനങ്ങൾ നിര്‍മിച്ചിട്ടുണ്ട്. രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില. വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.  ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക.  രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.

എന്റെ ശേഖരണത്തിലെ റഫാലിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.






24/06/2020

24/06/2020- കറൻസിയിലെ വ്യക്തികൾ- ജോൺ ഏമസ് കൊമീനിയസ്


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
02
   
എഡിത്ത് ലൂയിസ കവെൽ

എഡിത്ത് കവെൽ (1865-1915) ഒരു ബ്രിട്ടീഷ് നേഴ്സ് ആയിരുന്നു.ഒന്നാം ലോകമഹായുദ്ധകാലത്ത് മുറിവേറ്റ ജർമ്മൻ - ബെൽജിയൻ പടയാളികളുടെ ജീവൻ രക്ഷിച്ചു.ഇക്കാരണത്താൽ രാജ്യദ്രോഹക്കുറ്റം ചുമത്തി എഡിത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. മിലിട്ടറി കോടതി മരണശിക്ഷ വിധിച്ചു. ജർമ്മൻ ഫയറിംഗ് സ്ക്വോഡ് അവരെ വെടിവച്ചു കൊന്നു (1915).


2015ൽ ഒന്നാം ലോകയുദ്ധത്തിൻ്റെ സ്മരണാർത്ഥം ഇംഗ്ലണ്ട് പുറത്തിറക്കിയ 5 പൗണ്ട് പ്രൂഫ് നാണയം. മുൻവശത്ത് (obverse) എഡിത്ത് കവെലിൻ്റെ ഛായാചിത്രവും പിൻവശത്ത് (Reverse) എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രവും കാണാം.





23/06/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- മാർട്ടിനിക്ക്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
46
   
മാർട്ടിനിക്ക്

ഫ്രാൻസിൽ നിന്നും ഏറെ അകലെ കടലുകൾക്ക് അക്കരെ കിഴക്കൻ കരീബിയനിൽ ഡൊമിനിക്കയുടെ തെക്കായും സെൻറ് ലൂസിയക്ക് വടക്കായും സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് അധീനതയിലുള്ള ദ്വീപാണ് മാർട്ടിനിക്ക് .ഫ്രാൻസിന്റെ ആശ്രിത രാജ്യമായിരുന്നു ഇന്ന് ഇത് ഫ്രാൻസിന്റ ഡിപ്പാർട്ട്മെൻറും 26 റീജനുകളിൽ ഒന്നും മാണ് .ഫ്രഞ്ച് പാർലമെന്റിലേക്ക് പ്രതിനിധിയെ അയ്ക്കാനും മാർട്ടിനിക്കിനും അവകാശം ഉണ്ട് .ഫ്രാൻസിനു കരീബിയൻ മേഖലയിൽ രണ്ട് ഡിപ്പാർട്ടുമെന്റ് ക ളാന്ന് ഉള്ളത്.മാർട്ടി നിക്കും, ഗ്വാദ ലൂപും ഫ്രഞ്ച്പ്രസിഡൻറ് തന്നെയാണ് രാഷ്ടത്തലവൻ ,റീജനൽ പ്രസിഡന്റ് ഭരണത്തലവൻ, കൃഷി ,ടൂറിസം ,ബാങ്കിങ് ,ഫ്രഞ്ച് ഗവൺമെന്റിന്റെ സഹായവും മാണ് വരുമാനമാർഗം 1502-ൽ ക്രിസ്റ്റഫർ കൊളംബസ് ഇവിടെ എത്തി സ്പെയിനിന്റേത് എന്ന് അവകാശം ഉന്നയിച്ചു. എന്നാലും സ്പെയിൻ ഇവിടെ കോളനി സ്ഥാപിച്ചില്ല .1635-ൽ ഫ്രഞ്ച് നാവികർ ഇവിടെയെത്തുകയും തദ്ദേശീയരായ കരീബുകളെ പുറത്താക്കി കോളനി സ്ഥാപിക്കുകയും ചെയ്തു. ആഫ്രിക്കയിൽ നിന്ന് വൻതോതിൽ അടിമകളെ കൊണ്ട് വന്ന് ഫ്രഞ്ചുകാർ കരിമ്പിൻ തോട്ടത്തിൽ പണിയെടുപ്പിച്ച1902-ൽ തലസ്ഥാനം മായ സെന്റ് പിയറെയിൽ മോണ്ട് പെലി എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ച് രണ്ടുപേരൊഴികെ മുഴുവൻ പേരും/25000 ജനങ്ങളും മരണം മടഞ്ഞു, ഇപ്പോഴത്തെ തലസ്ഥാനം ഫോർട്ട് ദ് ഫ്രാൻസ്  എന്നറിയപ്പെടുന്നു .1946-മാർച്ച്-മുതൽ ഫ്രാൻസിന്റെ ഒരു ഡിപ്പാർട്ട് മെൻറ് എന്ന പഥവിയിലേക്ക് ഉയർത്തി,1,100Km2 വിസ്തീർണം ഉള്ള ഇവിടെ നാലു ലക്ഷം മാണ് ജനങ്ങൾ സംസാരഭാഷഫ്രഞ്ചാണ് ,നാണയം യൂറോ.



22/06/2020

21-06-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(39) - ലോക സംഗീത ദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
39

 ലോക സംഗീത ദിനം 

ജൂൺ ഇരുപത്തിയൊന്ന് ലോക സംഗീത ദിനമായി ആചരിക്കുന്നു. 1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക്‌ എന്ന പേരിലാണ്‌ ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത്അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി.  ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു. സംഗീതത്തിന്‍റെ പാലാഴി തീര്‍ക്കുന്നവരെ ലോകം ആദരിക്കുന്ന ഈ ദിനം സ്നേഹത്തിന്‍റെ ശുദ്ധി വിളംബരം കൂടിയാണ്.

സംഗീതം ഈശ്വരന്‍റെ വരദാനമാണ്. അത് ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. മനസിനു ശാന്തി നല്‍കാന്‍, ആത്മാവിനെ തൊട്ടുണര്‍ത്താന്‍, പ്രണയം വിടര്‍ത്താന്‍, ദുഃഖമകറ്റാന്‍, സംഗീതത്തിന്‍റെ സപ്തസ്വരവിശുദ്ധിക്ക് കഴിയും.

സംഗീതം ആഗോള ഭാഷയാണ്. എവിടെ സംഭാഷണം പരാജയപ്പെടുന്നുവോ അവിടെ സംഗീതം ആരംഭിക്കുന്നു.വികാരങ്ങളുടെ സ്വതസിദ്ധമായ മാധ്യമമാണത്. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു.

വേദനകളെ സംഗീതത്തിന്‍റെ മാസ്മരലഹരി കൊണ്ട് സാന്ത്വനിപ്പിച്ച പൂര്‍വ്വികരായ എല്ലാ സംഗീതജ്ഞര്‍ക്കും പ്രണാമം. സപ്തസ്വരവിസ്താരത്താല്‍ സംഗീതത്തിന്‍റെ ആത്മാവ് കണ്ടറിഞ്ഞ എല്ലാ സംഗീത പ്രണയികള്‍ക്കും ഈ ദിനത്തില്‍ സ്നേഹത്തിന്‍റെ ഒരിതള്‍പ്പൂവ്.
 ലോക ജനതയ്ക്കിടയില്‍ സമാധാനവും സൌഹൃദവും നിലനില്‍ക്കാന്‍ വേണ്ടിയാണ് യുനെസ്കോ ഈ ദിനാചരണത്തിനു തുടക്കമിട്ടത്. 

പ്രമുഖ സംഗീതജ്ഞനായ യഹൂദി മെനൂഹിന്‍ അന്തര്‍ദ്ദേശീയ മ്യൂസിക് കൌണ്‍സിലിന്‍റെ അധ്യക്ഷനായിരിക്കെ ആദ്ദേഹവും ബോറിസ് യാരുസ്റ്റോവ്സ്കിയും ചേര്‍ന്നായിരുന്നു യുനെസ്കോയുടെ അംഗരാജ്യങ്ങളോട്ജൂൺ ഒന്നിന്‍് സംഗീത ദിനം ആചരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. 

വിവിധ സമൂഹങ്ങളുടെ സൌന്ദര്യാത്മക കലാസ്വാദനം വര്‍ദ്ധിപ്പിക്കാനും അത് പരസ്പരം കൈമാറാനും ആസ്വദിക്കാനും ഉള്ള അവസരമാണ് സംഗീത ദിനാചരണം. ഇതിനായി അന്തര്‍ദ്ദേശീയ മ്യൂസിക് കൌണ്‍സില്‍ ചില മാര്‍ഗ്ഗരേഖകള്‍ നല്‍കുന്നുണ്ട്.








21/06/2020

20-06-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1977


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
35

 FAO coins, Year 1977

"വികസനത്തിനായി സമ്പാദിക്കുക"





19/06/2020- തീപ്പെട്ടി ശേഖരണം- ബോംബ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
89

ബോംബ്

താപമോചക പ്രവർത്തനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഫോടക വസ്തുവാണ് ബോംബ്. ബോംബിൽ നിറച്ചിരിക്കുന്ന സ്ഫോടന ശേഷിയുള്ള പദാർത്ഥം താപമോചക പ്രവർത്തനത്തിനു വിധേയമാകുമ്പോൾ വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം  ഊർജ്ജം പുറന്തള്ളുന്നു. ഈ അമിത ഊർജ്ജ പ്രവാഹത്തിന്റെ ഫലമായി ബോംബ് സ്ഫോടനം നടക്കുന്ന പ്രദേശത്ത് ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകുന്നു.

സൈനിക രംഗത്ത് വ്യോമ    മാർഗ്ഗേണ പ്രയോഗിക്കുന്ന സ്ഫോടക വസ്തുക്കളെപൊതുവെ ബോംബ് എന്നുവിളിക്കുന്നു. ഖനന ത്തിനോ നിർമ്മാണ പ്രവർത്തനങ്ങൾ ക്കോ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളെ ചിലപ്പോഴൊക്കെ 'ബോംബ് ' എന്നുവിളിക്കാറുണ്ട്. പ്രധാനമായും സൈനികാവശ്യങ്ങൾക്കായാണ് ബോംബുകൾ ഉപയോഗിച്ച് വരുന്നത്. യുദ്ധ ഭൂമിക്ക് പുറത്തും ബോംബുകൾ ഉപയോഗി ക്കപ്പെടുന്നുണ്ട്. വീടുകളിൽ നിർമ്മിക്കുന്ന ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് എന്ന സ്ഫോടകവസ്തു മധ്യേഷ്യയിലെ കലാപ ബാധിത പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഗ്രീക്ക് ഭാഷയിലെ ബോംമ്പോസ്  'ബ (βόμβος), ലാറ്റിൻ ഭാഷയിലെ  'ബോംബസ്' എന്നീ പദങ്ങളിൽ നിന്നാണ് 'ബോംബ്' എന്ന വാക്ക് ഉണ്ടായതെന്നു കരുതുന്നു. മുഴങ്ങുന്നത് , മൂളുന്നത് എന്നൊക്കെയാണ് ഈ വാക്കുകളുടെ അർത്ഥം.

എ.ഡി. 1221-ൽ  ചൈനയിലാണ് ആദ്യമായി ബോംബുകൾ പ്രയോഗിക്കപ്പെട്ടത്. ചൈനയിലെ ജിൻ രാജവംശത്തിലെ (1115–1234) സൈനികർ സോങ് രാജ്യത്തിലെ ഒരു നഗരത്തെ ആക്രമിക്കുന്നതിനാണ് ബോംബ് പ്രയോഗിച്ചത്. ഇരുമ്പ് കൊണ്ടുള്ള പുറന്തോടിനുള്ളിൽ വെടിമരുന്ന് നിറച്ചുള്ള ബോംബുകൾ പതിമൂന്നാം നൂറ്റാണ്ടു മുതൽ തന്നെ ചൈനയിൽ ഉപയോഗിച്ച് തുടങ്ങിയിരുന്നു.

ബോംബ് സ്ഫോടനത്തിന്റെ ആഘാതത്താലുണ്ടാകുന്ന തരംഗങ്ങൾ ശരീരത്തിനു പലതരത്തിലുള്ള കേടുപാടുകൾ സൃഷ്ടിക്കുന്നു. ഇത് അംഗഭംഗത്തി നും  ആന്തരിക രക്തസ്രാവത്തിനും കാരണമാകുന്നു. സ്ഫോടന ഫലമായി  ഉൽപ്പാദിപ്പിക്കപ്പെടുന്ന താപോർജ്ജത്തിൽ നിന്നു താപതരംഗങ്ങൾ ഉണ്ടാകുന്നു. സൈനികർ നടത്തുന്ന ബോംബ് പരീക്ഷണങ്ങളിൽ 2480 ഡിഗ്രി സെൽഷ്യസ് താപനില വരെ രേഖപ്പെടുത്താറുണ്ട്. ബോംബ് സ്ഫോടനഫലമായുണ്ടാകുന്ന ഈ ഉയർന്ന താപം മൂലം ശരീരത്തിൽ ഗുരുതരമായ പൊള്ളലുകളും മരണവും ഉണ്ടാകുന്നു.

എന്റെ ശേഖരണത്തിലെ ബോംബിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.





17/06/2020- കറൻസിയിലെ വ്യക്തികൾ- ജോൺ ഏമസ് കൊമീനിയസ്


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
01
   
ജോൺ ഏമസ് കൊമീനിയസ്

തത്ത്വചിന്തകൻ, അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ജോൺ ഏമസ് കൊമീനിയസ്. " ആധുനിക വിദ്യാഭ്യാസത്തിൻ്റെ പിതാവ് " എന്നദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.1592 മാർച്ച് 28നു മൊറാവിയയിൽ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്ക് ) ജനിച്ച ഇദ്ദേഹം, മുതിർന്നപ്പോൾ ഇംഗ്ലണ്ടിലും, നെതർലാൻഡിലും, പോളണ്ടിലും ഹംഗറിയിലും അഭയാർത്ഥിയായി താമസിച്ച് അവിടത്തെ വിദ്യാഭ്യാസ പുരോഗതിക്കു പരിശ്രമിച്ചു. ലാറ്റിൻ ഭാഷയുടെ അമിത സ്വാധീനം കുറക്കാനും സ്ത്രീകളുടേയും കുട്ടികളുടേയും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ചിത്രങ്ങളടങ്ങിയ പുസ്തകങ്ങൾ അച്ചടിക്കാനും ലോക നിലവാരത്തിലുള്ള സ്കൂളുകൾ സ്ഥാപിക്കാനും മുൻകൈയെടുത്തു. അദ്ദേഹത്തിൻ്റെ ജന്മദിനമായ മാർച്ച് 28 ചെക്ക് റിപ്പബ്ലിക്കിൽ അദ്ധ്യാപക ദിനമായി ആചരിക്കുന്നു.

1998 ൽ ചെക്ക് റിപ്പബ്ലിക്ക് ബാങ്ക് പുറത്തിറക്കിയ 200 കൊറൺ കറൻസി. ഇതിൻ്റെ മുൻവശത്ത് (obverse) ജോൺ ഏമസ് കൊമിനിയസിൻ്റെ ഛായാചിത്രവും പിൻവശത്ത് (Reverse) പാഠപുസ്തകവും അത് ഒരു മുതിർന്ന ആളിൻ്റെ കയ്യിലൂടെ കുട്ടിയുടെ കയ്യിലെത്തുന്നതിനേയും പ്രതിനിധീകരിക്കുന്നു.











📚 ഇന്നത്തെ പഠനം 
അവതരിപ്പിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശി
ഹനീസ് എം. കിളിമാനൂർ

പുതിയ അറിവുകളും ഓർമ്മപ്പെടുത്തലുകളുമായി ഈ ഗ്രൂപ്പിൽ ചോദ്യോത്തര വേള അവതരിപ്പിച്ച് ശ്രദ്ധേയനായ ഹനീസ് പത്ത് വർഷത്തോളമായി World coins, Currencies എന്നിവ ശേഖരിക്കുകയും, ഗവേഷണവും ചെയ്യുന്നു. 

320 രാജ്യങ്ങളുടെ നാണയങ്ങൾ, 247 രാജ്യങ്ങളുടെ കറൻസികൾ എന്നിവ ശേഖരത്തിലുണ്ട്.


16/06/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- നെതർലൻറ്സ് ആന്റിലീസ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
45
   
നെതർലൻറ്സ് ആന്റിലീസ്

നെതർലന്റസിൽ നിന്നും ഏറെ അകലെ കടലുകൾക്ക് അക്കരെ സ്ഥിതി ചെയ്യുന്ന അഞ്ച് പ്രധാന ദ്വീപുകൾ ചേർന്ന നെതർലൻറ്സ് ആ ന്റിലീസ്  തെക്ക് പടിഞ്ഞാറൻ കരീബിയൻ കടലിലെ ലെസർ ആന്റിലീസ് മേഖലയിൽ തെക്കേ അമേരിക്കയിലെ വെനെസുല തീരത്തോട് ചേർന്ന് കിടക്കുന്ന രണ്ട് പ്രധാന ദ്വീപുകൾ ഉൾകൊള്ളുന്ന '(കുറക്കാവോ ,ബോണെറ), നെതർലന്റസ് വെസ്റ്റ് ഇൻഡീസ്(ഡച്ച് ആന്റ് ലിസ്) എന്നീ പേരിലും അറിയപ്പെട്ടിരുന്നു.വെനെസുല തീരത്തെ അരൂബ യും ,നെതർലന്റ്സ് ആന്റിലിസും, യൂറോപ്പിലെ നെതർലന്റസ് എന്നീ രാജ്യങ്ങൾ കിംഗ്ഡം ഓഫ് നെതർലൻറ്സ് എന്ന ഫെഡറൻസിയായി നെതർലന്റ് സ് രാജ്ഞ/ രാജാവ് രാഷ്ട്രത്തലപ്പത്ത് നിലകൊള്ളുന്നു 1493-ൽ ക്രിസ്റ്റഫർ കൊളംമ്പസ് കണ്ടു പിടിച്ച ദ്വീപുസമൂഹങ്ങളാണിവ .തുടർന്ന് സ്പാനീഷ് നിയന്ത്രണത്തിലായി പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് വെസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശത്തെ കീഴടക്കി .കരീബിനിലെ അടിമക്കച്ചവടത്തിന്റെ കേന്ദ്രമായി കമ്പനി ഈ ദ്വീപുകളെ ഉപയോഗിച്ചു 1954-ൽ കോളനി എന്ന പദവി ഉയർത്തി കിംഗ്ഡം ഓഫ് നെതർലൻസിന്റെ ഭാഗം മാക്കി .അരൂബ ,നെ ദർലൻറ് സ് ആന്റീലീസ്   എന്നിവ ഒറ്റ മേഖലയാക്കി കണക്കാക്കിയാണ് നെതർലൻഡ്സ് ,ഫെഡറൻസി രൂപവത്കരിച്ചത് 1986-ൽ അരൂബയെയും നെതർലന്റ് സ് ആന്റീലീസിനെയും പ്രത്യേകം പ്രത്യേകമാക്കി .നെതർലന്റ് സ് രാജാവ്/രാജ്ഞിയാണ് സർക്കാർ തലവൻ. ഈ അവസരത്തിൽ ഗവർണർ ഇത് നിർവഹിക്കുന്നു.'പാർലമെൻറിന് രണ്ട് സഭ കളുണ്ട് .നെതർലന്റ് സ് പാർലമെൻറിലേക്ക് ഒരു പ്രതിനിധിയെ അയ്ക്കാനും അവകാശം ഉണ്ട് .ടൂറിസം ,എണ്ണ സംസ്കരണം എന്നിവയാണ് പ്രധാന വരുമാനമാർഗങ്ങൾ  960km2 വിസ്തീർണ്ണം ഉള്ള ഇവിടെ രണ്ട് 'ലക്ഷം മാണ് ജനങ്ങൾ .ഡച്ച് ആണ് സംസാരഭാഷ ഇവിടെത്തെ നാണയം നെതർലൻറ്സ് ആന്റിലീസ് ഗിൽഡനാണ്.









14-06-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(38) - ബാർബറാ മക്ലിന്ടോക്


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
38

 ബാർബറാ മക്ലിന്ടോക് 
Barbara McClintock

1983- ൽ ഫിസിയോളജിയിൽ  വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞയും സൈറ്റോജെനിറ്റിസ്റ്റുമായിരുന്നു ബാർബറ മക്ക്ലിന്റോക്ക് (Barbara McClintock) (ജീവിതകാലം: ജൂൺ 16, 1902 - സെപ്റ്റംബർ 2, 1992). 1927- ൽ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ മക്ലിന്ടോക്കിന് ഡോക്ടർ ബിരുദം ലഭിച്ചു. ചോളക്കുലകളുടെ ജനിതക ഘടനയെക്കുറിച്ചുളള അതിവിശദമായ പഠനമായിരുന്നു ബാർബറ മക്ലിന്ടോക്കിന്റെ ഗവേഷണ മേഖല. അവരുടെ നിഗമനങ്ങളെ ആദ്യഘട്ടങ്ങളിൽ മറ്റു ശാസ്ത്രജ്ഞർ തളളിക്കളയുകയാണ് ചെയ്തത്.

ചോളത്തിലെ സൈറ്റോജെനിറ്റിസിന്റെ വികസനത്തിന് നേതൃത്വം നല്കികൊണ്ടാണ് മക്ക്ലിന്റോക്ക് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ബാർബറാ മക്ലിന്ടോക് തൻറെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലം ഗവേഷണത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. 1920-കളുടെ അവസാനം മുതൽ മക്ലിന്റോക്ക് ക്രോമസോമുകളെക്കുറിച്ച് പഠിച്ചു. ചോളത്തിന്റെ പ്രത്യുൽപാദനത്തിനിടയിൽ ക്രോമസോമുകൾക്ക് എങ്ങനെ മാറ്റം വരുന്നു എന്നതിനെക്കുറിച്ച് പഠിച്ചു. ചോളത്തിലെ ക്രോമസോമുകൾ ദൃശ്യവത്ക്കരിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതികവിദ്യ അവർ വികസിപ്പിച്ചെടുത്തു. പല അടിസ്ഥാനപരമായ ജനിതക ആശയങ്ങൾ പ്രകടമാക്കുന്നതിന് മൈക്രോസ്കോപിക് വിശകലനം ഉപയോഗിച്ചു. മിയോസിസ് സമയത്ത് ക്രോമസോം കൈമാറ്റം ചെയ്യുന്ന മെക്കാനിസത്തെക്കുറിച്ചുള്ള ആശയങ്ങളിലൊന്നായിരുന്നു ജനറ്റിക് റികോംപിനേഷൻ. ചോളത്തിനു വേണ്ടി ആദ്യത്തെ ജനിതക ഭൂപടം അവൾ നിർമ്മിച്ചു. ക്രോമസോമുകളുടെ ഭൗതികഗുണങ്ങളുമായി കണ്ണിചേർത്തു. ക്രോമസോമുകളുടെ ടെലോമേർ, സെൻട്രോമേർ എന്നിവയുടെ പങ്കിനെക്കുറിച്ചവൾ വിശദീകരിച്ചു. ക്രോമസോമിലെ മേഖലകൾ ജനിതക വിവരങ്ങളുടെ സംരക്ഷണത്തിൽ പ്രധാനമാണ്. ഈ മേഖലയിൽ ഏറ്റവും മികച്ച അംഗീകാരം നേടുകയും അഭിമാനകരമായ ഫെല്ലോഷിപ്പുകൾ ലഭിക്കുകയും ചെയ്ത ബാർബറാ 1944- ൽ നാഷണൽ അക്കാഡമി ഓഫ് സയൻസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഹോമിയോപ്പതി ഡോക്ടറായ തോമസ് ഹെൻറി മക്ലിന്റോക്കന്റെയും സാറ ഹാൻഡി മക്ലിന്റോക്കന്റെയും നാലുകുട്ടികളിൽ മൂന്നാമത്തെയാളായി 1902 ജൂൺ 16-ന് ഹാർട്ട്ഫോർഡിലെ കണക്റ്റികട്ടിൽ ജനിച്ചു. തോമസ് മക്ക്ലിന്റോക്ക് ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ മകനായിരുന്നു. സാറ റൈഡർ ഹാണ്ടി ഒരു പഴയ അമേരിക്കൻ മേഫ്ലവർ കുടുംബത്തിൽ നിന്നാണ് ജനിച്ചത്. 1898 ഒക്റ്റോബറിലാണ് മൂത്തകുട്ടി മർജോറി ജനിച്ചത്. 1930 നവംബറിൽ രണ്ടാമത്തെ മകൾ മിഗ്നോൺ ജനിച്ചു. ബാർബറ ജനിച്ച് 18 മാസങ്ങൾക്ക് ശേഷമാണ് ഏറ്റവും ഇളയയാളായ മാൽക്കം റൈഡർ (ടോം) ജനിക്കുന്നത്. ചെറുപ്പക്കാരി എന്ന നിലയിൽ എലിനൂർ എന്ന പേര് ഒരു "സ്ത്രീക്ക് അനുയോജ്യമല്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ അവളുടെ പേർ പുനർനാമകരണം ചെയ്യുകയും പകരം ബാർബറയെന്നാക്കുകയും ചെയ്തു.

മക്ലിന്റോക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഒരു സ്വതന്ത്ര കുട്ടിയായിട്ടാണ് വളർന്നത്. അവളുടെ "തനിച്ചായിരിക്കാനുള്ള ശേഷി" തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു വയസ്സുമുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതുവരെ മക്ലിന്റോക്ക് ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള അമ്മായി, അമ്മാവനോടൊപ്പമാണ് താമസിച്ചിരുന്നത്. ന്യൂയോർക്കിൽ അവളുടെ മാതാപിതാക്കൾ സാമ്പത്തികഭാരം കുറയ്ക്കാൻ വേണ്ടി അവളുടെ പിതാവ് വൈദ്യ സേവനം ആരംഭിച്ചു. അവൾ സ്വതന്ത്രയും ഏകാകിയുമായ കുട്ടിയായി വിവരിക്കപ്പെട്ടു. അവളുടെ പിതാവിനോട് വളരെ അടുപ്പമുണ്ടായിരുന്നുവെങ്കിലും അമ്മയോടൊപ്പം അവൾക്ക് ചെറുപ്പത്തിൽ തന്നെ തുടങ്ങിയ ഒരു വിഷമമകരമായ ബന്ധം യൗവനകാലം വരെ തുടർന്നു.

1908- ൽ മക്ലിന്റോക്ക് കുടുംബം ബ്രൂക്ലിനിലേക്ക് താമസം മാറി. പിന്നീട് മക്ലിന്റോക്ക്ക് ഇറാസ്മസ് ഹാൾ ഹൈസ്കൂളിൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. 1919-ലാണ് അവൾ ബിരുദം നേടിയത്. ശാസ്ത്രത്തിനോടുള്ള അവളുടെ അടുപ്പം വർദ്ധിക്കുകയും ഹൈസ്കൂൾ ജീവിതത്തിനിടയിൽ ഏകാകിയായ വ്യക്തിത്വം ഉറപ്പിക്കുകയും ചെയ്തു.
കോർണൽ യൂണിവേഴ്സിറ്റിയിലെ കാർഷിക കോളേജിലാണ് പഠനത്തിന് തുടക്കം കുറിച്ചത്. അവൾ അവിവാഹിതയായി തുടരുമെന്ന് അമ്മ ഭയന്നിരുന്നതിനാൽ മക്ലിൻറോക്കിനെ കോളജിലേയ്ക്ക് അയക്കാൻ അമ്മയ്ക്ക് എതിർപ്പായിരുന്നു. കോളേജ് ജീവിതം ആരംഭിക്കുന്നതിൽ നിന്ന് മക്ലിൻറാക്കിനെ തടഞ്ഞു നിർത്തിയിരുന്നുവെങ്കിലും രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പിതാവ് ഇടപെട്ടു. തുടർന്ന് 1919 ൽ അവൾ കോർണലിൽ മെട്രിക്കുലേഷൻ ചെയ്തു.

കോർണെൽ യുണിവഴ്സിറ്റിയിൽ നിന്നാണ് ബി.എസ്സും, എം.എസ്സും പി.എച്.ഡിയും എടുത്തത്. 1927- ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം നാലു വർഷക്കാലം ബോട്ടണി വിഭാഗത്തിൽ ഇൻസ്റ്റ്രക്റ്റർ ജോലി നോക്കി. 1931-36 വരെ അമേരിക്കയിലും യൂറോപ്പിലും പല ഗവേഷണസ്ഥാപനങ്ങളിലും ഗവേഷണം നടത്തി.1936-ൽ മിസ്സോറി സർവകലാശാലയിൽ ബോട്ടണി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയി നിയമിതയായി. അഞ്ചു വർഷങ്ങൾക്കു ശേഷം 1941-ൽ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയിൽ ഗവേഷകയെന്ന പദവി സ്വീകരിച്ചു.

വാർധക്യസഹജമായ കാരണങ്ങളാൽ തൊണ്ണൂറാമത്തെ വയസ്സിൽ അവിവാഹിതയായിരുന്ന മക്ലിന്ടോക് നിര്യാതയായി.