22/06/2020

21-06-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(39) - ലോക സംഗീത ദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
39

 ലോക സംഗീത ദിനം 

ജൂൺ ഇരുപത്തിയൊന്ന് ലോക സംഗീത ദിനമായി ആചരിക്കുന്നു. 1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഫെറ്റെ ഡെ ല മ്യൂസിക്‌ എന്ന പേരിലാണ്‌ ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത്അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി.  ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു. സംഗീതത്തിന്‍റെ പാലാഴി തീര്‍ക്കുന്നവരെ ലോകം ആദരിക്കുന്ന ഈ ദിനം സ്നേഹത്തിന്‍റെ ശുദ്ധി വിളംബരം കൂടിയാണ്.

സംഗീതം ഈശ്വരന്‍റെ വരദാനമാണ്. അത് ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. മനസിനു ശാന്തി നല്‍കാന്‍, ആത്മാവിനെ തൊട്ടുണര്‍ത്താന്‍, പ്രണയം വിടര്‍ത്താന്‍, ദുഃഖമകറ്റാന്‍, സംഗീതത്തിന്‍റെ സപ്തസ്വരവിശുദ്ധിക്ക് കഴിയും.

സംഗീതം ആഗോള ഭാഷയാണ്. എവിടെ സംഭാഷണം പരാജയപ്പെടുന്നുവോ അവിടെ സംഗീതം ആരംഭിക്കുന്നു.വികാരങ്ങളുടെ സ്വതസിദ്ധമായ മാധ്യമമാണത്. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു.

വേദനകളെ സംഗീതത്തിന്‍റെ മാസ്മരലഹരി കൊണ്ട് സാന്ത്വനിപ്പിച്ച പൂര്‍വ്വികരായ എല്ലാ സംഗീതജ്ഞര്‍ക്കും പ്രണാമം. സപ്തസ്വരവിസ്താരത്താല്‍ സംഗീതത്തിന്‍റെ ആത്മാവ് കണ്ടറിഞ്ഞ എല്ലാ സംഗീത പ്രണയികള്‍ക്കും ഈ ദിനത്തില്‍ സ്നേഹത്തിന്‍റെ ഒരിതള്‍പ്പൂവ്.
 ലോക ജനതയ്ക്കിടയില്‍ സമാധാനവും സൌഹൃദവും നിലനില്‍ക്കാന്‍ വേണ്ടിയാണ് യുനെസ്കോ ഈ ദിനാചരണത്തിനു തുടക്കമിട്ടത്. 

പ്രമുഖ സംഗീതജ്ഞനായ യഹൂദി മെനൂഹിന്‍ അന്തര്‍ദ്ദേശീയ മ്യൂസിക് കൌണ്‍സിലിന്‍റെ അധ്യക്ഷനായിരിക്കെ ആദ്ദേഹവും ബോറിസ് യാരുസ്റ്റോവ്സ്കിയും ചേര്‍ന്നായിരുന്നു യുനെസ്കോയുടെ അംഗരാജ്യങ്ങളോട്ജൂൺ ഒന്നിന്‍് സംഗീത ദിനം ആചരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. 

വിവിധ സമൂഹങ്ങളുടെ സൌന്ദര്യാത്മക കലാസ്വാദനം വര്‍ദ്ധിപ്പിക്കാനും അത് പരസ്പരം കൈമാറാനും ആസ്വദിക്കാനും ഉള്ള അവസരമാണ് സംഗീത ദിനാചരണം. ഇതിനായി അന്തര്‍ദ്ദേശീയ മ്യൂസിക് കൌണ്‍സില്‍ ചില മാര്‍ഗ്ഗരേഖകള്‍ നല്‍കുന്നുണ്ട്.








No comments:

Post a Comment