21/06/2020

19/06/2020- തീപ്പെട്ടി ശേഖരണം- ബോംബ്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
89

ബോംബ്

താപമോചക പ്രവർത്തനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഫോടക വസ്തുവാണ് ബോംബ്. ബോംബിൽ നിറച്ചിരിക്കുന്ന സ്ഫോടന ശേഷിയുള്ള പദാർത്ഥം താപമോചക പ്രവർത്തനത്തിനു വിധേയമാകുമ്പോൾ വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം  ഊർജ്ജം പുറന്തള്ളുന്നു. ഈ അമിത ഊർജ്ജ പ്രവാഹത്തിന്റെ ഫലമായി ബോംബ് സ്ഫോടനം നടക്കുന്ന പ്രദേശത്ത് ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകുന്നു.

സൈനിക രംഗത്ത് വ്യോമ    മാർഗ്ഗേണ പ്രയോഗിക്കുന്ന സ്ഫോടക വസ്തുക്കളെപൊതുവെ ബോംബ് എന്നുവിളിക്കുന്നു. ഖനന ത്തിനോ നിർമ്മാണ പ്രവർത്തനങ്ങൾ ക്കോ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളെ ചിലപ്പോഴൊക്കെ 'ബോംബ് ' എന്നുവിളിക്കാറുണ്ട്. പ്രധാനമായും സൈനികാവശ്യങ്ങൾക്കായാണ് ബോംബുകൾ ഉപയോഗിച്ച് വരുന്നത്. യുദ്ധ ഭൂമിക്ക് പുറത്തും ബോംബുകൾ ഉപയോഗി ക്കപ്പെടുന്നുണ്ട്. വീടുകളിൽ നിർമ്മിക്കുന്ന ഇമ്പ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് എന്ന സ്ഫോടകവസ്തു മധ്യേഷ്യയിലെ കലാപ ബാധിത പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഗ്രീക്ക് ഭാഷയിലെ ബോംമ്പോസ്  'ബ (βόμβος), ലാറ്റിൻ ഭാഷയിലെ  'ബോംബസ്' എന്നീ പദങ്ങളിൽ നിന്നാണ് 'ബോംബ്' എന്ന വാക്ക് ഉണ്ടായതെന്നു കരുതുന്നു. മുഴങ്ങുന്നത് , മൂളുന്നത് എന്നൊക്കെയാണ് ഈ വാക്കുകളുടെ അർത്ഥം.

എ.ഡി. 1221-ൽ  ചൈനയിലാണ് ആദ്യമായി ബോംബുകൾ പ്രയോഗിക്കപ്പെട്ടത്. ചൈനയിലെ ജിൻ രാജവംശത്തിലെ (1115–1234) സൈനികർ സോങ് രാജ്യത്തിലെ ഒരു നഗരത്തെ ആക്രമിക്കുന്നതിനാണ് ബോംബ് പ്രയോഗിച്ചത്. ഇരുമ്പ് കൊണ്ടുള്ള പുറന്തോടിനുള്ളിൽ വെടിമരുന്ന് നിറച്ചുള്ള ബോംബുകൾ പതിമൂന്നാം നൂറ്റാണ്ടു മുതൽ തന്നെ ചൈനയിൽ ഉപയോഗിച്ച് തുടങ്ങിയിരുന്നു.

ബോംബ് സ്ഫോടനത്തിന്റെ ആഘാതത്താലുണ്ടാകുന്ന തരംഗങ്ങൾ ശരീരത്തിനു പലതരത്തിലുള്ള കേടുപാടുകൾ സൃഷ്ടിക്കുന്നു. ഇത് അംഗഭംഗത്തി നും  ആന്തരിക രക്തസ്രാവത്തിനും കാരണമാകുന്നു. സ്ഫോടന ഫലമായി  ഉൽപ്പാദിപ്പിക്കപ്പെടുന്ന താപോർജ്ജത്തിൽ നിന്നു താപതരംഗങ്ങൾ ഉണ്ടാകുന്നു. സൈനികർ നടത്തുന്ന ബോംബ് പരീക്ഷണങ്ങളിൽ 2480 ഡിഗ്രി സെൽഷ്യസ് താപനില വരെ രേഖപ്പെടുത്താറുണ്ട്. ബോംബ് സ്ഫോടനഫലമായുണ്ടാകുന്ന ഈ ഉയർന്ന താപം മൂലം ശരീരത്തിൽ ഗുരുതരമായ പൊള്ളലുകളും മരണവും ഉണ്ടാകുന്നു.

എന്റെ ശേഖരണത്തിലെ ബോംബിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.





No comments:

Post a Comment