ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 90 |
ഡസ്സാൾട്ട് റാഫൽ
ഫ്രഞ്ച് കമ്പനിയായ ദസ്സോൾ ഏവിയേഷൻ രൂപകൽപന ചെയ്ത് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ആധുനിക യുദ്ധ വിമാനമാണ് ഡസ്സാൾട്ട് റാഫൽ.2000-ത്തിലാണ് ഈ വിമാനം ഫ്രഞ്ച് സേനയുടെ ഭാഗമായി മാറിയത്. ഇതിന്റെ ഇരട്ട സ്നിക്മാ M88 എഞ്ചിനുകൾക്ക് 50 kN (11,250 lbf) ശക്തി ഉളവാക്കാൻ കഴിയും.
സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് പറന്നുയരാനുള്ള എഞ്ചിൻ കരുത്ത്. ശത്രുവിന്റെ സ്ഥാനങ്ങൾ ഫലപ്രദമായി കണ്ടെത്താൻ സഹായിക്കുന്ന ഇസ്രയേൽ നിർമ്മിത അത്യാധുനിക സെൻസറുകൾ. രണ്ടര ടൺ ഭാരം ഉള്ള ബ്രഹ്മോസ് ഉൾപ്പെടെയുള്ള ഭാരം കൂടിയ മിസൈലുകൾ വഹിക്കാനുള്ള ശേഷി. വായുവിൽ നിന്ന് വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താൻ പറ്റിയ മിസൈലുകൾ വഹിക്കാനുള്ള ശേഷി എന്നിവയാണ് പ്രത്യേകതകൾ.
ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ വികസനം ആരംഭിച്ച റഫാൽ 2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകൾ, ഈജിപ്ത് വായുസേന, ഖത്തർ വായുസേന എന്നിവരാണ് റഫാൽ ഉപയോഗിക്കുന്നത്. 2018 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 165 വിമാനങ്ങൾ നിര്‍മിച്ചിട്ടുണ്ട്. രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില. വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് ശേഷിയുള്ളതാണ് റഫാൽ. മിക്ക ആധുനിക ആയുധങ്ങളും റഫാലിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എഇഎസ്എ റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേൽ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.
എന്റെ ശേഖരണത്തിലെ റഫാലിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.

No comments:
Post a Comment