ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 43 |
ബാർബഡോസ്
കരീബിയൻ മേഖലയലെ കിഴക്കേ അറ്റത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ കിടക്കുന്ന ചെറു സമതല ദ്വീപാണ് ബാർബഡോസ് 431 Km2 വിസ്തീർണ്ണമാണ് ഈ അതിസമ്പന്നനാടിനുള്ളത്. വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന ജീവിത നിലവാരവും വികസ്വര രാഷ്ട്രങ്ങളിൽ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനവും സാക്ഷരത 100% ഉള്ള ബാർബഡോസ് പരമ്പരാഗത കർഷക രാഷ്ട്രമാണ്. കരിമ്പ് പ്രധാന വിള.റം ഉണ്ടാകുന്നതിൽ വിദഗ്ധർ .എന്നിരുന്നാലും കഴിഞ്ഞ ദശകങ്ങളിൽ ടൂറിസം, പെട്രോളിയം, വിവര സാങ്കേതിക വിദ്യാ ,ബാങ്കിങ് എന്നീ മേഖലകളിൽ നിന്ന് വൻ സമ്പത്തുനേടുത്തു .പവിഴപ്പുറ്റുകൾ ഉറഞ്ഞുണ്ടായ ചുണ്ണാമ്പുപാറകൾക്കു മുകളിൽ നിലനില്ക്കുന്ന ബാർബഡോസ് അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് മറ്റ് കരീബിയൻ ദ്വീപുകളിൽ നിന്ന് തെന്നി മാറിയതു പോലെ നിൽക്കുന്ന തിനാൽ .ഈ മേഖലലിൽ ആണ്ടുതോറും ഉണ്ടാവുന്ന ഭീതി വിതച്ച് കടന്നു പോവുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ നാശനഷ്ടങ്ങൾ ആണ്ടുതോറും ഉണ്ടാവുന്നില്ല. പോർട്ടുഗീസ് നാവിഗൻ പെത്രേ കാമ്പോസ് 1536-ൽ ഈ ദ്വീപിൽ ലെത്തുമ്പോൾ ഇവിടെ ആയിരത്തോളം പേരേ ഉണ്ടായിരുന്നുള്ളു.അത്തിമരങ്ങൾ താടി പോലെ നിന്ന ഈ ദ്വീപിനെ " താടിക്കാരൻ"(ബാർബഡോസ്) എന്ന് പെത്രോ കാമ്പോസ് വിളിച്ചു. പിന്നീട് സ്പാനിസ് അധീനത അവർ നാട്ടുകാരെ അടിമകളാക്കി മറ്റ് കരീബിയൻ കോളനി ദ്വീപുകളിലെ കരിമ്പിൻ തോട്ടങ്ങളിൽ ജോലി ചെയ്യിക്കാൻ കൊണ്ട് പോയി .പിന്നീട് ഇവിടെ അവർ കരിമ്പ് നട്ടു. അതിനു ശേഷം ബ്രിട്ടീഷ് വാഴ്ചടെ തുടക്കം .ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഉള്ള നാടും മാണ് .ഇവിടെ തന്നെ ആണ് ഏറ്റവും മുന്തിയ റോഡ് സാന്ദ്രത ഉം ഉള്ളത്. ക്രിക്കറ്റാണ് പ്രധാന വിനോദം .നാണയം- ബാർബഡോസ് ഡോളർ.
No comments:
Post a Comment