30/06/2020

29-06-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(40) - ലോക സംഗീത ദിനം


ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
40

 ഇബ്നു അൽ നാഫിസ് 

അലാ-അൽ-ദീൻ അബു അൽ ഹസൻ അലി ഇബ്നു അബി-ഹസ്ം അൽ-ഖർഷി അൽ-ദിമാഷ്കി എന്നാണ് പൂർണ നാമം. മെഡിസിൻ, സർജറി, ഫിസിയോളജി, അനാട്ടമി, ബയോളജി, ഇസ്ലാമിക് സ്റ്റഡീസ്, കർമ്മശാസ്ത്രം, തത്ത്വചിന്ത എന്നിവ ഉൾപ്പെടുന്ന ഒരു അറബ് സിറിയൻ ബഹുവിഷയ പണ്ഡിതനാണ് ഇബ്നു അൽ നാഫിസ്. 

രക്തത്തിന്റെ ശ്വാസകോശചംക്രമണം ആദ്യമായി വിവരിച്ച വ്യക്തിയാണ് ഇദ്ദേഹം. രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് വൈദ്യനായ ഗാലന്റെ രക്തചംക്രമണവ്യൂഹത്തിൻെറ ഫിസിയോളജിയെക്കുറിച്ചുള്ള സിദ്ധാന്തം ഇബ്നു അൽ-നാഫിസിന്റെ കൃതികൾ വരും വരെ ചോദ്യം ചെയ്യപ്പെടാതെ തുടർന്നു, ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിൽ ഉള്ള രക്തപ്രവാഹം ശരിയായി വിവരിച്ചു കൊണ്ടു ഗാലന്റെ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ച ആദ്യ വ്യക്തിയാണ് ഇബ്നു അൽ നാഫിസ്. ഇതിനെ "രക്തചംക്രമണ ഫിസിയോളജിയുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.

Interventricular septum ത്തെ രക്തത്തിനു അപ്രാപത്യമായ സുഷിരങ്ങൾ ഇല്ലാത്ത മതിൽ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതിനാൽ ഹൃദയത്തിന്റെ രണ്ടു വശങ്ങൾക്കു ഇടയിലൂടെ രക്തം കടന്നു പോകാണാനുള്ള ഏകമാർഗ്ഗമായി ശ്വാസകോശ ധമിനി രക്തചംക്രമണ എന്ന ആശയം അദ്ദേഹം മുന്നോട്ടു വെച്ചു. അദ്ദേഹത്തിന്റെ ഈ കണ്ടെത്തുലകൾ എല്ലാം ലോകം എമ്പാടും വ്യാപിക്കുകയും ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും  Servetus മുതൽ William Harvey പോലുള്ള വിവിധ യൂറോപ്യൻ ശാശ്ത്രഞ്ജൻമാരുടെ കൃതികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

17 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വില്യം ഹാർവി  എന്ന ഇംഗ്ലീഷ് ശാശ്ത്രഞ്ജനാണ് ആദ്യമായി ശ്വാസകോശ ധമിനികളിലെ രക്തചംക്രമൻണം വിവരിച്ചത് എന്നാണ് പാശ്ചാത്യ ലോകം അവകാശപ്പെടുന്നത്. പക്ഷെ ഇബ്നു അൽ നാഫിസ് ജീവിച്ചിരുന്നത് 13 ആം നൂറ്റാണ്ടിലായിരുന്നു.
നേത്രരോഗ രോഗത്തിൽ പ്രശസ്‌തി നേടിയിട്ടുണ്ടെങ്കിലും ശ്വാസകോശ രക്തചംക്രമൻണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ പഠനങ്ങളും കണ്ടെത്തലുകളും ശാശ്ത്ര ലോകത്തു വേറിട്ടു നിൽക്കുന്നു.

ആദ്യകാല ശരീരശാസ്ത്രജ്ഞനെന്ന നിലയിൽ, ഇബ്നു അൽ-നാഫിസ് തന്റെ പ്രവർത്തനകാലത്ത് നിരവധി മനുഷ്യ വിഭജനങ്ങൾ നടത്തി, ഫിസിയോളജി, അനാട്ടമി എന്നീ മേഖലകളിൽ നിരവധി പ്രധാന കണ്ടെത്തലുകൾ നടത്തി. ശ്വാസകോശചംക്രമണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ കണ്ടുപിടുത്തത്തിനു പുറമേ, കൊറോണറി, കാപ്പിലറി രക്തചംക്രമണങ്ങളെക്കുറിച്ചുള്ള ആദ്യകാല ഉൾക്കാഴ്ചയും അദ്ദേഹം നൽകി. സുൽത്താൻ സലാഹുദ്ദീൻ സ്ഥാപിച്ച അൽ നസേരി ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായും അദ്ദേഹത്തെ നിയമിച്ചു. 

വൈദ്യശാസ്ത്രത്തിനുപുറമെ, കർമ്മശാസ്ത്രം, സാഹിത്യം, ദൈവശാസ്ത്രം എന്നിവയും ഇബ്നു അൽ നാഫിസ് പഠിച്ചു. ഷാഫി നിയമശാസ്ത്ര വിദ്യാലയത്തിലെ വിദഗ്ധനും വിദഗ്ദ്ധനായ വൈദ്യനുമായിരുന്നു അദ്ദേഹം. ഇബ്നുൽ നാഫിസ് എഴുതിയ മെഡിക്കൽ പാഠപുസ്തകങ്ങളുടെ എണ്ണം 110 ലധികം വാല്യങ്ങളായി കണക്കാക്കുന്നു.

കുറച്ചു ദിവസത്തെ അസുഖത്തെ തുടർന്ന് ഇബ്നു അൽ നാഫിസ് കെയ്‌റോയിൽ വച്ച് മരിച്ചു. മരിക്കുന്നതിനുമുമ്പ്, അദ്ദേഹം തന്റെ വീടും ലൈബ്രറിയും കലാവുൻ  (House of Recovery എന്നും അറിയപ്പെടുന്നു)  ആശുപത്രിയിലേക്ക് സംഭാവന ചെയ്തു.




No comments:

Post a Comment