01/07/2020

01/07/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഗ്വാദ ലൂപ്


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
47
   
ഗ്വാദ ലൂപ്

ഫ്രാൻസിൽ നിന്നും ഏറെ അകലെ കടലുകൾക്ക് അക്കരെയുള്ള 'ഫ്രഞ്ച് അധീനതയിലുള്ള ദ്വീപുസമൂഹമാണ് ഗ്വാദ ലൂപ് പ്രത്യേക ഭരണമേഖയല്ല(ആശ്രിതരാജ്യം. സ്വാതന്ത്രം നൽകിയാൽ സ്വന്തം മായി നിൽക്കാൻ കഴിവില്ലാത്ത നാടുകളെയാണ് ആശ്രിതരാജ്യം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത) മറിച്ച് ഫ്രാൻസിനു പുറത്ത് കടലുകൾക്ക് അകലെ സ്ഥിതി ചെയ്യുന്ന ഓവർസീസ് ഡിപ്പാർട്ടുമെൻറാണ്. വലിയ ഡിപ്പാർട്ടുമെന്റ് ആയതിനാൽ ഫ്രാൻസിന്റെ 26 ഭരണമേഖലകളിൽ(റീജൻസ്) ഒന്ന് എന്ന സ്ഥാനവും ഗ്വാദ ലൂപിന് ഉണ്ട് ആയത് ഫ്രാൻസിന്റെ ഒരു പ്രധാന മേഖല തന്നെയാണ് ഇന്ന്. ടൂറിസം ,കൃഷി ,ചെറുകിടവ്യവസായം, ബാങ്കിങ്  എന്നിവയാണ് പ്രധാന വരുമാനം .ഫ്രാൻസിൽ നിന്ന് സാമ്പത്തിക സഹായവും, ഇറക്കുമതി വസ്തുക്കളും കിട്ടുന്നുണ്ട് .ഗ്വാദ ലൂപ് സന്ദർശിക്കുന്നവരിൽ 83 ശതമാനവും ഫ്രഞ്ച് കാരാണ് മോണ്ട് സെറാറ്റിന് തെക്കായും, ഡൊമിനിക്കായുടെ വടക്കായും മാണ് ഗ്വാദ ലൂപ് സ്ഥിതി ചെയ്യുന്നത്, ബി.സി 300 മുതൽ അമേരിന്തിൻ ജനത ഇവിടെ താമസക്കാരായിരുന്നു. എട്ടാം നൂറ്റാണ്ടിൽ വന്ന കരീബുകൾ ഇവരെ തുരത്തി. സുന്ദരമായ ദ്വീപ് എന്നർത്ഥത്തിൽ കരീബുകൾ ഈ ദ്വീപുകളെ   കറു കെ രാ        എന്നു വിളിച്ചു. 1493 നവംമ്പർ 14 _ന് ക്രിസ്റ്റഫർ കൊളംബസ് ഈ ദ്വീപിലെത്തുകയും സ്പാനിഷ് ദേശമായ ഗ്വാദ ലൂപിലെ കന്യാമറിയത്തിന്റെ പള്ളിയുടെ സ്മരണാർത്ഥം ഗ്വാദ ലൂപ് എന്ന് പേരിടുകയും ചെയ്തു. 1674-ൽ ഫ്രഞ്ച് നാവികപ്പട ഈ ദ്വീപ് കീഴടക്കി. പല തവണ ബ്രിട്ടൻ ദ്വീപിനായി പൊരുതി  നിരവധി ഇടവേളകളിൽ ഗ്വാദ ലൂപ് ബ്രിട്ടീഷ് കോളനിയായി. 1814 -ൽ പാരീസ് ഉടമ്പടി പ്രകാരം ഫ്രാൻസിനു തിരികെ കിട്ടി. അധിനിവേശക്കാർ കൃഷിപ്പണിക്കായി ആഫ്രിക്കയിൽ നിന്ന് കൊണ്ട് വന്ന അടിമകളുടെ പിൻതലമുറക്കാരാണ് ഇന്ന് ഇവിടുത്തുകാരിൽ മഹാഭൂരിപഷവും. റോമൻ കത്തോലിക്കാ സഭ വിഭാഗക്കാരാണ് ഏറെയും. ഫ്രഞ്ച് പ്രസിഡന്റ് തന്നെയാണ് രാഷ്ട്രതലവൻ. ജനകീയ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനകീയ കൗൺസിൽ നേതാവാണ് തദ്ദേശീയ ഭരണതലവൻ .1702 km 2 വിസ്തീർണ്ണം ഉള്ള ഗ്വാദ ലൂപിൽ 5 ലക്ഷം ജനങ്ങൾ ഉണ്ട്.തലസ്ഥാന നഗരം .ബാസടെ റെ.ഇവിടത്തെ നാണയം .യൂറോ ആണ്.മുൻപ് ഗ്വാദ ലൂപ് ഫ്രാങ്ക് ആയിരുന്നു കറൻസി.










No comments:

Post a Comment