29/07/2020

22/07/2020- കറൻസിയിലെ വ്യക്തികൾ- ചെങ്കിസ് ഖാൻ


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
06
   
ചെങ്കിസ് ഖാൻ

മംഗോൾ സാമ്രാജ്യത്തിൻ്റെ സ്ഥാപകനും, ഭരണാധികാരിയുമായിരുന്നു ചെങ്കിസ് ഖാൻ. ആദ്യ നാമം "തെമുചിൻ " എന്നായിരുന്നു. തൻ്റെ 44-ാം വയസിലായിരുന്നു ഓങ് ഖാനെ സ്ഥാനഭ്രഷ്ടനാക്കി ചെങ്കി സ്ഖാൻ മംഗോളിയൻ വംശജരുടെ നേതാവായത്. ചെങ്കിസ് ഖാൻ എന്ന വാക്കിനർത്ഥം "സാർവത്രിക ഭരണാധികാരി" എന്നാണ്. കിഴക്കൻ ഏഷ്യയിലെ പല പ്രാകൃത ഗോത്രങ്ങളേയും ഏകീകരിച്ചു കൊണ്ട് 12 06 ൽ ചെങ്കിസ് ഖാൻ എല്ലാ മംഗോളിയുടേയും അധിപനായി. ഉടൻ തന്നെ ചൈനയടക്കം സമീപ പ്രദേശങ്ങൾ കീഴടക്കാനും കൊള്ളയടിക്കാനും പുറപ്പെട്ടു. ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോൾ സാമ്രാജ്യത്തിൻ്റെ കീഴിലായി. 1221 ൽ ഇന്ത്യയേയും ചെങ്കി സ്ഖാൻ ആക്രമിച്ചു.1218 ൽ ചെങ്കിസ്ഖാൻ്റെ സ്ഥാനപതിയെ മദ്ധേഷ്യയിലെ ഭരണാധികാരികളായിരുന്ന സെൽജ്യൂക്കുകൾ വകവരുത്തി.രണ്ട് വർഷത്തിനു ശേഷം ചെങ്കിസ്ഖാൻ മദ്ധേഷ്യയിലെത്തി 30000 ത്തോളം പേരെ കൊന്നൊടുക്കി തൻ്റെ സ്ഥാനപതിയുടെ കൊലക്ക് പകവീട്ടി. മദ്ധേഷ്യക്കു പുറമേ കിഴക്കൻ യൂറോപ്പ് റഷ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും ചെങ്കിസ്ഖാൻ തൻ്റെ അധികാരം വ്യാപിപ്പിച്ചു. പട്ടുപാതയുടെ വാണിജ്യ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹം അതിനെ ഒരു സുരക്ഷിത പാതയാക്കി ഇടത്താവളങ്ങൾ നിർമ്മിക്കുകയും തപാൽ സൗകര്യങ്ങൾ ആരംഭിക്കുകയും ചെയ്തു.ടാംഗുടുകളെ പരാജയപ്പെടുത്തി ചൈനയിലേക്ക് ആക്രമണം നടത്തവേ 1227 ൽ ചെങ്കിസ്ഖാൻ മരണമടഞ്ഞു. ജന്മദേശമായ മംഗോളിയയിൽ എവിടെയോ അദ്ദേഹത്തെ അടക്കം ചെയ്തു.

2007 ൽ മംഗോളിയ പുറത്തിറക്കിയ 1000 ടു ഗ്രീക്ക് കറൻസിയിൽ മുൻവശത്ത് (obverse) ചെങ്കിസ് ഖാൻ്റെ ഛായാചിത്രവും പിൻവശത്ത് (Reverse) കാളകൾ വലിക്കുന്ന വണ്ടിയും യർട്ട് ഹൗസും (മംഗോളിയക്കാരുടെ പ്രത്യേകതരം വീടും) ചിത്രീകരിച്ചിരിക്കുന്നു.









No comments:

Post a Comment