28/07/2020

03/07/2020- തീപ്പെട്ടി ശേഖരണം- വിളക്ക്


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
91

വിളക്ക്

തുടർച്ചയായി കൂടുതൽ സമയത്തേക്ക് വെളിച്ചം ഉണ്ടാക്കാനായി മനുഷ്യർ കണ്ടുപിടിച്ച ഉപാധിയാണു വിളക്ക്. വിവിധതരം എണ്ണകളിൽ മുക്കിയ തിരികളുടെ തലക്കൽ തീ കൊളുത്തിയാണു ഇവ തയ്യാറാക്കുന്നത്. തീനാളം കൂടുതൽ സമയം സ്ഥിരമായി കെടാതെ നിർത്താൻ വിളക്കുകൾക്ക് കഴിയുന്നു. ദീപനാളത്തിന്റെ ശോഭ കാരണം വിളങ്ങുന്നത് എന്ന അർത്ഥത്തിലാകണം വിളക്ക് എന്ന വാക്കുണ്ടായത്.

കേരളത്തിൽ ആദ്യകാലത്ത് സസ്യ എണ്ണകൾ ഉപയോഗിച്ചാണ് വിളക്കുകൾ കത്തിച്ചിരുന്നത്. തേങ്ങ, നിലക്കടല, എള്ള്, പരുത്തിക്കുരു എന്നിവയിൽ നിന്നൊക്കെ ലഭ്യമായ എണ്ണകളാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പശുവിൻ നെയ്യും ചിലപ്പോൽ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് മണ്ണെണ്ണയുടെ വരവോടെ മണ്ണെണ്ണവിളക്കുകൾ വ്യാപകമായി.

സസ്യ എണ്ണകൾ ധാരാളമായി ലഭ്യമല്ലാതിരുന്ന യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രകൃതിദത്തമായ മെഴുക്, മൃഗക്കൊഴുപ്പുകൾ, തിമിംഗിലങ്ങളിൽ നിന്നെടുത്തിരുന്ന നെയ്യ് തുടങ്ങിയവ ഉപയോഗിച്ചു പോന്നിരുന്നു. വീടുകളിൽ നിത്യ  ഉപയോഗത്തിനും, ആചാര അനുഷ്ഠാനങ്ങൾക്കും, അലങ്കാരത്തിനും മറ്റുമായി വിവിധതരം വിളക്കുകൾ കേരളത്തിൽ ഉപയോഗത്തിലുണ്ട്. കൽവിളക്കുകളും മൺവിളക്കുകളും ലോഹ വിളക്കുകളും പ്രചാരത്തിലുണ്ട്. മുൻ കാലങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരുന്ന ലോഹം ഓട് ആണ്. ഓട് കൊണ്ട് വിവിധരൂപഭാവങ്ങളിലുള്ള നിലവിളക്ക്, കുത്തുവിളക്ക്, കോൽവിളക്ക്, ചങ്ങലവട്ടതുടങ്ങിയ വിളക്കുകൾ നിർമ്മിക്കുന്നു. ഇവ കൂടാതെ ഓടിൽ വാർത്തും കരിങ്കല്ലിൽ കൊത്തിയെടുത്തും കൂറ്റൻ ദീപസ്തംഭങ്ങളും ഉണ്ടാക്കുന്നു.

മണ്ണെണ്ണ തിരിയുപയോഗിച്ചും വാതകമാക്കി പമ്പുചെയ്തും (പെട്രോമാക്സ്) കത്തിക്കുന്ന വിളക്കുകൾ പ്രചാരത്തിലുണ്ട്. സ്ഫടികം കൊണ്ടുള്ള ഒരു ചിമ്മിനി (പുകക്കുഴൽ) ഉപയോഗിച്ച് ദീപനാളം കാറ്റിൽ കെടാതെയും ആടി ഉലയാതെയും നിലനിർത്താനും അതേസമയം വെളിച്ചം തടസ്സമില്ലാതെ പുറത്തെത്തിക്കാനും കഴിയുന്ന സംവിധാനങ്ങൾ ഇവയിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആധുനികകാലത്ത് എൽ.പി.ജി., എൽ.എൻ.ജി. തുടങ്ങിയവയും അവയ്ക്കായുള്ള പ്രത്യേകതരം വിളക്കുകളിൽ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ വലിയ തിരിയുള്ള മണ്ണെണ്ണ വിളക്കുകളോ വലിയ മെഴുകുതിരികളോ കത്തിച്ച് തൂക്കിയിട്ടുകൊണ്ട് കൂടുതൽ സ്ഥലത്ത് വെളിച്ചം എത്തിക്കാൻ ഉതകുതന്ന തരം വിളക്കുപെട്ടികൾ മുൻകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു. കൂടുതൽ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്നു ജോലിചെയ്യാൻ ഇവ സഹായകമായിരുന്നു. സർക്കാർ ആപ്പിസുകളിലും മറ്റും ഇവ പ്രചാരത്തിലിരുന്നു.

എന്റെ ശേഖരണത്തിലെ വിളക്കിന്റെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.







No comments:

Post a Comment