29/07/2020

08/07/2020- കറൻസിയിലെ വ്യക്തികൾ- ജോസ് മാർട്ടി


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
04
   
ജോസ് മാർട്ടി

ക്യൂബൻ സ്വാതന്ത്ര്യസമര സേനാനിയും കവിയും രാജ്യസ്നേഹിയുമായിരുന്നു ജോസ് മാർട്ടി. ക്യൂബൻ ദേശീയ നായകനായി ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. 1853 ൽ ഹവാനയിൽ ഒരു സ്പെയിൽ കുടിയേറ്റ കുടുംബത്തിൽ ജനിച്ചു. പ്രതിഭാശാലിയായ ഒരു ചിത്രകാരനും എഴുത്തുകാരനുമായി വളർന്നു.16-ാം വയസിൽ 'The Free Fatherland' എന്ന പത്രം തുടങ്ങി. ക്യൂബയിൽ സ്പാനിഷ് ഭരണത്തിനെതിരെ വിപ്ലവം നയിച്ചതിനാൽ രണ്ടു പ്രാവശ്യം നാടുകടത്തപ്പെട്ടു.1894 ൽ മാർട്ടിയും സഹപ്രവർത്തകരും ക്യൂബയിൽ പോയി ഒരു വിപ്ലവം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.കലാപത്തിൻ്റെ ആദ്യ ഏറ്റുമുട്ടലിൽ അദ്ദേഹം 1895 ൽ കൊല്ലപ്പെട്ടു. ഇന്ന് ഹവാനയിലെ പ്രധാന വിമാനത്താവളം ജോസ് മാർട്ടി ഇൻറർനാഷണൽ എയർപോർട്ട് ആണ്.


2007 ൽ ക്യൂബ പുറത്തിറക്കിയ 1 പെസോ കറൻസിയിൽ മുൻവശത്ത് (Obverse) ജോസ് മാർട്ടിയുടെ ഛായാ  ചിത്രവും പിൻവശത്ത് (Reverse) 1959ൽ ഹവാനയിൽ ഫിഡൽ കാസ്ട്രോയേയും വിപ്ലവകാരികളേയും ചിത്രീകരിച്ചിരിക്കുന്നു.


No comments:

Post a Comment