29/07/2020

26-07-2020- പഴമയിലെ പെരുമ- ഹിച്ച്കോക്ക് വിളക്ക്


ഇന്നത്തെ പഠനം
അവതരണം
സലീം പടവണ്ണ
വിഷയം
പഴമയിലെ പെരുമ
ലക്കം
01

 ഹിച്ച്കോക്ക് വിളക്ക്
(Rare Antique Hitchcock lamp)


വൈദ്യുതിയുടെ വരവിനു മുമ്പുള്ള ഒരു സാങ്കേതിക വിസ്മയമായിരുന്നു മുള്ളർ വിളക്ക് എന്നും ഈഗിൾ വിളക്ക് എന്നും അറിയപ്പെടുന്ന ഹിച്ച്കോക്ക് വിളക്ക്. ഇതൊരു അപൂർവ പുരാതന മണ്ണെണ്ണ വിളക്കാണ്. ഏകദേശം പത്ത് പതിനാല് മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയും.

അതായത്, പത്തൊൻപതാം നൂറ്റാണ്ടിലെ മെക്കാനിക്കൽ പിച്ചള വിളക്ക്. അടിത്തട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഘടികാര ചലനമാണ് ഈ വിളക്ക് പ്രവർത്തിപ്പിക്കുന്നത്. ഈ ചലനം ഒരു ചെറിയ ഫാൻ പ്രവർത്തിപ്പിക്കുന്നു. ക്ലോക്ക് താഴേക്ക് ഓടുമ്പോഴാണ് തീജ്വാല പുറത്തുവരുന്നത്. ആ ജ്വാല ഒരു ചിമ്മിനി (പുകക്കുഴൽ) ആവശ്യമില്ലാതെ നിലനിർത്തുന്നു.

വിശാലവും അലങ്കരിച്ചതുമായ സ്റ്റെം മോട്ടോർ മെക്കാനിസമാണ് ഇത്. ക്ലോക്ക് വർക്ക് സ്പ്രിംഗ് സംവിധാനം തിരശ്ചീനമായി mounted ചെയ്ത ഫാനിലേക്ക് നയിക്കുന്നു, അടിത്തട്ടിൽ നിന്ന് വായു മുകളിലേക്ക് തള്ളുമ്പോൾ ഇന്ധനപാത്രത്തിനും കേസിംഗിനുമിടയിലുള്ള തണ്ടിലൂടെ നീർദ്ധാര ബർണറിലേക്ക് വമിക്കുന്നു. പുക കുറയ്ക്കുന്നതിനുള്ള ഒരു വിൻഡ്-അപ്പ് ഫാനും മണ്ണെണ്ണ അടങ്ങിയ പാത്രവും അടിയിലുണ്ടായിരിക്കും.

1860 മുതൽ മണ്ണെണ്ണ സമൃദ്ധമായിത്തീർന്നപ്പോൾ മുതൽ വൈദ്യുത വിളക്കുകൾ വികസിപ്പിക്കുന്നതുവരെ അത്തരം വിളക്കുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. മറ്റ് മണ്ണെണ്ണ വിളക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിളക്കുകൾ സുരക്ഷിതവും ലളിതവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായിരുന്നു.

1832 ഒക്ടോബറിൽ ജനിച്ച ഹിച്ച്കോക്ക് കണ്ടുപിടിച്ചതുകൊണ്ടാണ് ഹിച്ച്കോക്ക് ലാമ്പ് എന്ന് പേര് *കിട്ടിയത്. 1860 ലാണ് വിളക്ക് കണ്ടുപിടിച്ചത്.1868 ഫെബ്രുവരി 26 ന് ഈ വിളക്കിന് പേറ്റന്റും ലഭിച്ചു.




സലീം പടവണ്ണ

കുറെ വർഷങ്ങളായി പുരാവസ്തുക്കൾ ശേഖരിച്ച് പഠനം നടത്തുന്നു.
Philatelic club trissur, M N S Malappuram, Archeology &Heritage Association Calicut, Naps Tirur എന്നീ ക്ലബ്ബുകളിൽ അംഗമാണ്.

സ്കൂളുകളിലും കോളേജുകളിലും പുരാവസ്തു പ്രദർശനം നടത്തിയിട്ടുണ്ട്. 2018 ഡിസംബറിൽ മലയാളികലക്ടേഴ്സ് ഗ്രൂപ്പ് വളാഞ്ചേരി MES കോളേജിൽ ഒരുക്കിയ സമന്വയം - 2018 എക്സിബിഷനിൽ പങ്കെടുക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.

No comments:

Post a Comment