ഇന്നത്തെ പഠനം
| |
അവതരണം
|
ഹനീസ് M. കിളിമാനൂർ
|
വിഷയം
|
കറൻസിയിലെ വ്യക്തികൾ
|
ലക്കം
| 05 |
കാൾ ലിനേയസ്
ഒരു സ്വീഡിഷ് സസ്യ ശാസ്ത്രജ്ഞനും ഭിഷഗ്വരനും ജന്തുശാസ്ത്രജ്ഞനും ആയിരുന്നു കാൾലിനേയസ് (1707-1778). തെക്കൻ സ്വീഡനിലെ സ്മൊൾ ലാൻഡിലെ ഒരു ഗ്രാമപ്രദേശത്തു ജനിച്ചു. വർഗ്ഗീകരണശാസ്ത്രത്തിൻ്റെ (Taxonomy) പിതാവായി അറിയപ്പെടുന്നു. ദ്വിനാമ സമ്പ്രദായം (Scientific Names) അടിത്തറയിട്ടത് ഇദ്ദേഹമാണ്. സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി "ഹോമോ സാപ്പിയൻസ് " എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണ രീതി 1735ൽ അദ്ദേഹം മുന്നോട്ടുവെച്ചു. ജീവജാലങ്ങളെ ആദ്യമായി സസ്യങ്ങളെന്നും ജന്തുക്കളെന്നും തരം തിരിച്ചു. തിമിംഗലങ്ങളെ സസ്തനികൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്താം എന്ന ആശയം മുന്നോട്ടുവെച്ചു. സ്വീഡിഷ് ശാസ്ത്ര അക്കാദമിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു കാൾലിനേയസ്. " സിസ്റ്റെമാ നാച്ചുറെ " പ്രശസ്തമായ പുസ്തകം.
No comments:
Post a Comment