29/07/2020

10-07-2020- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- FAO coins, Year 1981


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
38

 FAO coins, Year 1981 

 "ലോക ഭക്ഷ്യദിനം"

ഒക്ടോബർ 16, ലോക ഭക്ഷ്യ ദിനമായി ആചരിക്കപ്പെടുന്നു.

FAO എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭക്ഷ്യ- കാർഷിക സംഘടന അഥവാ Food and Agriculture Organisation (FAO) നിലവിൽ വന്ന ദിവസത്തിന്റെ ഓർമ പുതുക്കാനാണ് ലോക ഭക്ഷ്യ ദിനാചരണം.

 ലോക ജനതക്ക് ഭക്ഷ്യ ലഭ്യതയും പോഷക ലഭ്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1945 October 16 ന് ആണ് FAO നിലവിൽ വന്നത്. 1979 ൽ നടന്ന പൊതുസ്മേളനത്തിലാണ് ഭക്ഷ്യ ദിനാചരണം ആഘോഷിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. 1980 ൽ ഈ തീരുമാനം അംഗീകരിക്കപ്പെടുകയും 1981 ൽ നടപ്പിലാക്കാൻ തുടങ്ങുകയും ചെയ്തു. ഭക്ഷ്യ മേഖല നേരിടുന്ന കമ്മിയെക്കുറിച്ചും കുതിച്ച് കയറിക്കൊണ്ടിരിക്കുന്ന ഭക്ഷ്യാവിശ്യങ്ങളെക്കുറിച്ചും അവബോധം ഉണർത്തി സുസ്ഥിര കൃഷിയും ഭക്ഷ്യ വിതരണവും വ്യാപിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു വിവിധ പരിപാടികൾ ഈ ദിനത്തിൽ ലോകമെമ്പാടും നടത്തപ്പെടുന്നു. ഒരോ വർഷവും അനുയോജ്യമായ ഒരു വിഷയം ഇതിനായി തിരഞ്ഞെടുക്കപ്പടുന്നു. 1981, 1982 വർഷങ്ങളിലെ വിഷയം "ഭക്ഷണം കഴിഞ്ഞേ മറ്റെന്തുമുള്ളു" എന്നർത്ഥത്തിൽ "Food Comes First"  എന്നതായിരുന്നു.








No comments:

Post a Comment