29/07/2020

09/07/2020- തീപ്പെട്ടി ശേഖരണം- ടൈപ്റൈറ്റർ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
92

ടൈപ്റൈറ്റർ

അക്ഷരങ്ങൾ പ്രത്യേകമായി സംവിധാനിച്ചുവച്ച കട്ടകളിൽ വിരലുകൾ കൊണ്ടമർത്തുമ്പോൾ ഒരു സിലിണ്ടറിലോ ഗോളകങ്ങളിലോ വച്ചിട്ടുള്ള കടലാസിൽ അക്കങ്ങളോ, അക്ഷരങ്ങളോ പതിപ്പിക്കുന്ന യന്ത്രത്തെ ടൈപ്റൈറ്റർ എന്ന് പറയുന്നു. ഇത് പ്രവർത്തിപ്പിക്കുന്ന ആളിനെ ടൈപ്പിസ്റ്റ് എന്നാണു വിളിക്കാറ്.കമ്പ്യൂട്ടർ വരുന്നതിന്ന് മുമ്പ് എല്ലാ പ്രധാനപ്പെട്ട ഓഫീസുകളിലും ടൈപ്റൈറ്റർ ആയിരുന്നു മുഖ്യ ടൈപിങ് യന്ത്രം.

അന്ധർക്ക് ഉപയോഗിക്കാൻ ഉന്തി നിൽക്കുന്ന അക്ഷരങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു യന്ത്രം 1784-ൽ ഫ്രാൻസിൽ കണ്ടു പിടിച്ചു.വിരലുകൾ കൊണ്ടമർത്തി പ്രവർത്തിപ്പിക്കാവുന്ന കട്ടകളോടുകൂടിയ ഒരു ടൈപ്റൈറ്റർ 1829 ൽ ആദ്യമായി പ്രയോഗത്തിൽ വന്നതും ഫ്രാൻസിൽ തന്നെ ആയിരുന്നു. പരിഷ്കരിച്ച ആദ്യത്തെ ടൈപ്റൈറ്റർ യന്ത്രം വിപണിയിൽ കൊണ്ടുവന്നത് 1873 ൽ റെമിങ്ടൺ കമ്പനി ആണ്. വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ആദ്യത്തെ ടൈപ്റൈറ്റർ ഉണ്ടാക്കിയത് 1872 ൽ തോമസ് എഡിസൺ ആണ്. ഇവയെല്ലാം പ്രചാരത്തിൽ വന്നത്. 1920-നു ശേഷമായിരുന്നു ലിപികൾ, അക്കങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയ ഇന്നത്തെ കീ ബോർഡിൽ ഉപയോഗിക്കുന്ന'ക്വെർട്ടി'  സംവിധാനം ആദ്യമായി തുടങ്ങി വച്ചത് ടൈപ്രൈറ്ററുകളിലാണ്. ഇതെല്ലാം പഠിപ്പിക്കാനും മറ്റും പരിശീലനം നേടിയ അധ്യാപകർ നടത്തുന്ന സ്ഥാപനങ്ങൾ എല്ലായിടത്തും, മുൻ കാലങ്ങളിൽ സജീവമായിരുന്നു.

എന്റെ ശേഖരണത്തിലെ ടൈപ്റ്റൈറിന്റെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു...



No comments:

Post a Comment