29/07/2020

14/07/2020- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ഫ്രഞ്ച് ഗയാന


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
49
   
ഫ്രഞ്ച് ഗയാന 

കടലുകൾക്ക് അകലെ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കേയറ്റത്ത് ബ്രസീലിനും, പഴയ ബ്രിട്ടീഷ് ഗയാന (ഗയാന) ,പഴയ ഡച്ച് ഗയാന (സുരിനാം ) അടുത്തായി സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാന (ഇനി ഇനി എന്ന് പഴയ പേര്) യ്ക്ക് ഓവർസീസ് റീജൻ പദവിയുള്ള തിനാൽ ഫ്രാൻസിന്റെ ഭാഗമെന്ന നിലയിൽ അത് യൂറോപ്പിയൻ യൂണിയനിൽ അംഗമാണ്. 2003-ൽ ഫ്രാൻസ് നടത്തിയ ഭരണഘടനാ പരിഷ്കരണത്തെ തുടർന്ന് ഇത്തരം കോളനികൾക്ക് ഓവർസീസ് റീജൻ എന്നാണു പേര്. നേരത്തെ അവ ആശ്രിതരാജ്യം, ഓവർസീസ് ഡിപ്പാർട്ട്മെൻറ് എന്നാണ് അറിയപ്പെട്ടിരുന്നത്. കരീബിൻ കടലിലെ ഗ്വാദ ലൂപ് ,മാർട്ടിനിക്ക് ,ഇന്ത്യൻ മഹാസമുദ്രത്തിലെ റീയൂണിയൻ ദ്വീപ് (ആഫ്രിക്കയ്ക്ക് കിഴക്ക് മൗറീഷസിനു സമീപം) എന്നിവയ്ക്കും ഓവർസീസ് റീജൻ പദവിയുണ്ട്. ആശ്രിതരാജ്യം എന്നതിൽ ഉപരി യാ യിട്ടാണ് ഫ്രഞ്ച് സർക്കാർ റീജനനെ പരിഗണിക്കുന്നത്, റീജൻ ഫ്രാൻസിന്റെ അവിഭാജ്യ ഘടകമാണ്. വിദേശത്തു സ്ഥിതി ചെയ്യുന്ന സംസ്ഥാനം, യൂറോപ്പിയൻ പാർലമെന്റിലേക്കും, ഫ്രഞ്ച് പാർലമെന്റിേ ലേക്കും ഒരു പ്രതിനിധിയെ തെരഞ്ഞെടുത്തയ്ക്കാം. അമേരിന്ത്യൻ ഗോത്രവർക്കാരുടെ അര വാക് ,കാരി ബ് ,എ മറിലോൺ, ഗലിബി ,പലിക്കൂർ ,ഒ യാമ്പി/ വയാമ്പി ,വയണ വിഭാഗ ജനതകളുടെ അധിവാസ ഭൂമിയായിരുന്ന ഈ പ്രദേശം 1498 - ൽ യൂറോപ്പിയൻ അധിനിവേശത്തിന്നു തുടക്കം ഇട്ടു പതിനെഴാം നൂറ്റാണ്ടിൽ ഫ്രഞ്ച് കാരും, ഡച്ചുകാരും ഇവിടെ കുടിയേറ്റം തുടങ്ങി. അമേരിന്ത്യൻ ഗോത്രക്കാരുടെ ശക്തമായ എതിർപ്പും ഉഷ്ണമേഖല ലാരോഗങ്ങളും കാരണം അവർക്ക് ഗയാനയിൽ പിടിച്ച് നിൽക്കാൻ അത്ര എളുപ്പമായിരുന്നില്ല. 1643-ൽ ഫ്രഞ്ച് കാർ കെ യിനിൽ (Cayenne)ഒരു ആവാസകേന്ദ്രം സ്ഥാപിച്ചു. ചെറിയ തോതിൽ കൃഷിയും തുടങ്ങി, നാട്ടുകാരുടെ ആക്രമണം തുടർന്നു. പിന്നീട് ഇന്ത്യ, മലയാ, ചൈനാ നാടുകളിൽ നിന്ന് ആളുകളെ കൃഷി പണിക്കായി കൊണ്ട് വന്നു (ഇതിനിടെ അടിമവ്യാപാര നിരോധനം ഉണ്ടായി 1848 - ൽ ഫ്രാൻസിൽ ) 1946 മാർച്ച് 19ന് ഗയാനയെ വിദേശ പ്രവിശ്യയായി ഫ്രാൻസ് പ്രഖ്യാപിച്ചു. അതേ തുടർന്ന് ഫ്രഞ്ച് ഗയാനയിലെ കുറു ( Kourou) വിൽ ഫ്രാൻസ് റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിച്ചു. ഭൂമധ്യരേഖയുമായുള്ള അടുപ്പം മാണ് ഇതിനു കാരണം, സ്വാതന്ത്രത്തിനും കൂടുതൽ സ്വയംഭരണാവകാശത്തിനും വേണ്ടിയുള്ള സ്വരങ്ങൾ ഫ്രഞ്ച് ഗയാനയിൽ ഉയരുന്നുണ്ട്. 1970-1980 മുതൽ പിന്നീട് ആക്രമസമരങ്ങളും, സ്വാതന്ത്രത്തിന് ഗയാന കാർക്ക് ആഗ്രഹമുണ്ട് എന്നിരിക്കിലും ഫ്രാൻസ് നൽകുന്ന വമ്പൻ സാമ്പത്തിക സഹായം നിന്നു പോവും എന്ന അവസ്ഥ സ്വാതന്ത്രമോഹത്തെ പിന്നോട്ട് വലിക്കുന്നു. ഫ്രാൻസിന്റെ ഭാഗമായ തിനാൽ യൂറോപ്പിയൻ യൂണിയന്റെ ഭാഗം മാണ് ഫ്രഞ്ച് ഗയാന , ഫ്രഞ്ച് പ്രസിഡൻറ് ആണ് രാഷ്ട്രതലവൻ പ്രാദേശീക പ്രസിഡൻറും നിലവിൽ ഭരണത്തെ സഹായിയുണ്ട്,90 % വനംമാണ്,  പ്രകൃതി വിഭവങ്ങൾ . ബോക് സൈറ്റ് ,സ്വർണം ,മീൻ ,തടി, സിനബാർ (Cinnabar ) ,വെള്ളകളിമണ്ണ് ( Kaolin) 91,000 km 2' ഉള്ള ഇവിടെ രണ്ട് ലക്ഷം ജനങ്ങൾ വസിക്കുന്നു, സംസാരഭാഷ ഫ്രഞ്ച് ,ക്രിയോൾ ഫ്രഞ്ച്, പോർട്ടുഗീസ്', മതം. റോമൻ കത്തോലിക്കരാണ് ഭൂരിഭാഗം, കുറച്ച് ഹിന്ദു മത  വിശ്വാസികളും, ഇവിടത്തെ നാണയം യൂറോ ആണ്.













No comments:

Post a Comment