29/07/2020

29/07/2020- കറൻസിയിലെ വ്യക്തികൾ- ഡെമോക്രൈറ്റിസ്


ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
07
   
ഡെമോക്രൈറ്റിസ്

പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനായിരുന്നു ഡെമോക്രൈറ്റിസ് (BC 460-370).             " ലാഫിംഗ് ഫിലോസഫർ " എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. പുരാതന ഗ്രീസിലെ അബ്ഡേറയിൽ ജനനം.ഗുരുവായ ലൂസിപ്പസുമായി  ചേർന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ശാസ്ത്ര ഗവേഷണങ്ങൾ. ഒരു പദാർത്ഥത്തിൻ്റെ സൂക്ഷ്മ കണങ്ങളായ ആറ്റത്തെക്കുറിച്ചുള്ള ഇവരുടെ കണ്ടെത്തലുകൾ 19-ാം നൂറ്റാണ്ടിലെ ജോൺ ഡാൾട്ടൻ്റ അറ്റം മാതൃകയ്ക്ക് വഴിതെളിച്ചു. ഡെമോക്രൈറ്റിസിൻ്റെ സമകാലീനനായിരുന്നു അരിസ്റ്റോട്ടിൽ. പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ഗ്രീക്ക് തത്ത്വചിന്തകർ ഡെമോ ക്രൈറ്റിസിൻ്റെ ഗവേഷണങ്ങളെ അംഗീകരിച്ചിരുന്നില്ല. ഇവരെപ്പോലെ പ്രശസ്തനാവാൻ ഡെമോ ക്രൈറ്റിസിനു സാധിച്ചിട്ടില്ല. പലരും ഇദ്ദേഹം മോഡേൺ സയൻസിൻ്റെ പിതാവാകും എന്നു കരുതിയിരുന്നു. ഡെമോ ക്രൈറ്റിസിൻ്റെ  കണ്ടെത്തലുകളും പുസ്തകങ്ങളും ഒന്നും പിന്നീട് അവശേഷിച്ചിട്ടില്ല. ഡെമോക്രൈറ്റിസിൻ്റെ അറ്റോമിക് തിയറിയനുസരിച്ച് എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്ന അതിസൂക്ഷ്മ കണങ്ങളാണ് ആറ്റം. ആറ്റത്തെ നമുക്ക് കാണാനും വിഭജിക്കാനും കഴിയില്ല. ഇവ പദാർത്ഥത്തിനുള്ളിൽ ചലിച്ചുകൊണ്ടിരിക്കുന്നു. എണ്ണിത്തീർക്കാൻ കഴിയാത്ത അത്രയും ആറ്റങ്ങൾ ഒരു പദാർത്ഥത്തിലുണ്ട്.

1967ൽ ഗ്രീസ് പുറത്തിറക്കിയ 100 ഡ്രാക്മ കറൻസി. മുൻവശത്ത് (Obverse) ഡെമോക്രൈറ്റിസിൻ്റെ ഛായാചിത്രവും വലതു വശത്ത് ആറ്റം മാതൃകയും പിൻവശത്ത് (Reverse) 1926 ൽ നിർമ്മിച്ച ഏതൻസിലെ യൂണിവേഴ്സിറ്റി ബിൽഡിങ്ങും കാണാം.



No comments:

Post a Comment