29/07/2020

17/07/2020- തീപ്പെട്ടി ശേഖരണം- നങ്കൂരം


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
93

നങ്കൂരം

ജല നൗകകളെ ജലാശയത്തിൽ എവിടെയെങ്കിലും താത്കാലികമായി ഉറപ്പിച്ചുനിർത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് നങ്കൂരം. നൗകയുടെ ഭാരം, ജലത്തിന്റെ ഗതിക സവിശേഷതകൾ, അടിത്തട്ടിലെ മണ്ണിന്റെ സ്വഭാവഘടന, നൗകയുടെ പരിസരങ്ങളിൽ അനുഭവപ്പെടുന്ന അന്തരീക്ഷാവസ്ഥകൾ (കാലാവസ്ഥ, കാറ്റിന്റെ ദിശ മുതലായവ) എന്നിവ അടിസ്ഥാനമാക്കിയാണ്  നങ്കൂര ത്തിന്റെ ഘടന നിശ്ചയിക്കുന്നത്.

അടിത്തട്ടിലെ മണ്ണിൽ ആഴ്ന്നിറങ്ങുക, ഭാരത്താൽ താഴ്ന്നു കിടക്കുക, കപ്പലിന്റെ ഗുരുത്വ കേന്ദ്രവും നങ്കൂര സ്ഥാനവും തമ്മിലുള്ള വലിയ അകലം മൂലം ഉയർന്ന ജഡത്വാഘർണം (Moment of inertia) സൃഷ്ടിച്ച് കപ്പലിന് സുസ്ഥിരത നല്കുക തുടങ്ങി പല തരത്തിലും നങ്കൂരങ്ങൾ പ്രവർത്തിക്കാറുണ്ട്. കപ്പലുമായി നങ്കൂരത്തിന് കേബിൾ വഴി ബന്ധവുമുണ്ടായിരിക്കും.

ഭാരമുള്ള കല്ലുകൾ നിറച്ച പെട്ടികൾ, ഈയക്കട്ട ഉറപ്പിച്ച തടി ക്കഷണം, പരസ്പരം കൂട്ടിക്കെട്ടിയ മരപ്പലകകൾ മുതലായവയായിരുന്നു ആദ്യകാല നങ്കൂരങ്ങൾ. കല്ല് തൂക്കിയ പിരിയുള്ളതോ അല്ലെങ്കിൽ തുളയുള്ള കല്ലുകളോ നങ്കൂരങ്ങളായി ഉപയോഗിച്ചിരുന്ന കപ്പലുകളുടെ മാതൃകകൾ ജപ്പാനിലെ ശവ കുടീരങ്ങളിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഇവയിൽ ചിലതിന് 'T' ആകൃതി ആണ് ഉള്ളത്. ഇരുമ്പ് വിളക്കി ചേർത്ത് നിർമ്മിക്കുന്ന ഇന്നത്തെ നങ്കൂരങ്ങൾ അഞ്ചാം ശതകത്തോടെ ഇംഗ്ളണ്ടിൽ പ്രചാരത്തിൽ വന്നു. പതിനാറാം ശതകത്തോടെ ഇവ വ്യാപകമായി. 1852-ൽ  അഡ്മിറാൽറ്റി ഇനത്തിലുള്ള നങ്കൂരങ്ങൾ ബ്രിട്ടിഷ് നാവിക സേനയിൽ ഉപയോഗത്തിൽ വന്നു. ഈയിനം നങ്കൂരങ്ങൾ ബോട്ട് പോലുള്ള ചെറിയ ജലയാനങ്ങളിൽ ഇന്നും ഉപയോഗത്തിലുണ്ട്. പില്ക്കാലത്ത് വേറെയും വിവിധ ഇനം നങ്കൂരങ്ങൾ നിർമ്മിക്കപ്പെട്ടു.

എന്റെ ശേഖരണത്തിലെ നങ്കൂരത്തിന്റെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു...







No comments:

Post a Comment