01/02/2017

28-01-2017- Indian Theme on Foreign Stamps- അന്താരാഷ്ട്ര തമിഴ് സമ്മേളനം


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്

International Tamil Conference
(അന്താരാഷ്ട്ര തമിഴ് സമ്മേളനം)



ദക്ഷിണഇന്ത്യൻ ഭാഷ ആയ തമിഴ്, ശരാശരി 70 ദശലക്ഷം പേർ സംസാരിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതുപോലുള്ള സമ്മേളനൾ ഭാഷയുടെ പ്രൊമോഷനും /പഠനും വേണ്ടി ഇടയ്ക്കിടെ നടത്താറുണ്ട്. മൗറീഷ്യസ് പുറത്തിറക്കിയ തമിഴ് സമ്മേളനത്തിന്റെ സ്റ്റാമ്പ് ചിത്രത്തിൽ കാണം.




27-01-2017- നോട്ടിലെ ചരിത്രം- ചെഗവാര


ഇന്നത്തെ പഠനം
അവതരണം
Ameer Kollam
വിഷയം
നോട്ടിലെ ചരിത്രം
ലക്കം
29


ചെഗവാര

1928- ജനനം അർജൻറ്റീന.
1953- വൈദ്യശാസ്ത്ര ബിരുദം നേടി.
1955 -ഫിദല്‍ കാസ്ട്രോയെ പരിചയപ്പെട്ടു.
1960- ക്യൂബയിൽ ബാങ്ക് ഡയറക്ടര്‍.
1967- മരണം.



ചെഗവാര ക്യൂബയിൽ ബാങ്ക് ഡയറക്ടര്‍ ആയിരിക്കെ "1960 -65" ചെ എന്ന ഒപ്പിട്ടു പുറത്തിറക്കിയ ബാങ്ക് നോട്ട്.

26-01-2017- ഗാന്ധിസ്റ്റാമ്പുകൾ- World Leaders who worked for Human Rights



ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
29


World Leaders who worked for Human Rights
(മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ലോക നേതാക്കൾ)



മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ലോക നേതാക്കളായ  മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ്, നെൽസൺ മണ്ടേല, അബ്രഹാം ലിങ്കൺ   എന്നിവരെ ആദരിച്ച് കൊണ്ട് പല രാജ്യങ്ങളും  Stamps ഇറക്കിയിട്ടുണ്ട്.

Guine Bissau  2007 ൽ  പുറത്തിറക്കിയ  ഗാന്ധിജിയുടെയും മനുഷ്യാവകാശത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ലോക നേതാക്കളുടേയും ചിത്രമടങ്ങിയ  Miniature Sheet ചിത്രത്തിൽ കാണാം.


25-01-2017- ശേഖരത്തില്‍ നിന്ന്- കവടി


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തില്‍ നിന്ന്
ലക്കം
29


COWRIE SHELLS ( കവടി )

പതിമൂന്നാം നൂറ്റാണ്ടിൽ കവടി നാണയമായി ആഫ്രിക്കയിലും, ശേഷം അറബി വ്യാപാരികൾ വഴി ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ഉപയോഗിച്ചിരുന്നു.



Photo: cowrie Shell


23-01-2017- Modern coins- 50 Pence - UK


ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
29


50 Pence - UK

സർ ഐസക്ക് ന്യൂട്ടന്റെ ഗോൾഡ് സ്റ്റാൻഡേർഡ് റിപ്പോർട്ടിന്റെ 300 മത് വാർഷിക ഓർമ്മക്കായ് പുതിയ നാണയം (30 വർഷത്തോളം റോയൽ മിന്റ് ഈ രീതി തുടർന്നിരുന്നു)
ജനറൽ സർക്കുലേഷൻ കോപ്പർ - നിക്കൽ, സിൽവർ & ഗോൾഡ് എന്നിവ പ്രൂഫായും ജനുവരി 1 ന് പുറത്തിറങ്ങി


22-01-2017- Marks carried by coins minted abroad


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറൻസി പരിചയം
ലക്കം
29


വിദേശരാജ്യങ്ങളിൽ അടിച്ചിറക്കിയ ഇന്ത്യൻ നാണയങ്ങളിലെ മിന്റ് മാർക്കുകൾ
(Marks carried by coins minted abroad)



മുൻകാലങ്ങളിൽ പല സന്ദർഭങ്ങളിലും ഇന്ത്യയിൽ നാണയങ്ങൾക്ക് ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ  ഈ കമ്മി പരിഹരിക്കുന്നതിന് ഇന്ത്യാ ഗവർമെന്റ്  വിദേശ മിന്റുകൾക്ക്(Mints)  നാണയങ്ങൾ അടിച്ചിറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇത്തരം നാണയങ്ങൾ  അടിച്ചിറക്കുന്നത് എവിടെയാണെന്ന് സൂചിപ്പിക്കുന്നതിനു ഓരോ നാണയങ്ങളിലും പ്രതേകം ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. (ചിത്രം കാണുക)

1 - Seoul Mint, South Korea
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ അവസാന അക്കത്തിന്റെ താഴെയായി അഞ്ചു ഭുജങ്ങളുള്ള നക്ഷത്രം രേഖപ്പെടുത്തിയിരിക്കുന്നു.

2 - Taegu Mint, Korea
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി അഞ്ചു ഭുജങ്ങളുള്ള നക്ഷത്രം രേഖപ്പെടുത്തിയിരിക്കുന്നു.

3 - British Royal Mint Llantrisant, UK
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി Diamond  ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നു.

4 - Heaton Press Mint, UK
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി 'H' എന്ന അക്ഷരം രേഖപ്പെടുത്തിയിരിക്കുന്നു.

5 - Tower Mint, UK
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിന്  താഴെയായി 'U' എന്ന അക്ഷരം ഒരു പ്രത്യേകരീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

6 - Royal Canadian Mint
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി മദ്ധ്യത്തിൽ  'C' എന്ന അക്ഷരം അടയാളപ്പെടുത്തിയിരിക്കുന്നു.

7 - Oeschger Maslach & Co., Mexico City Mint
മിന്റ് മാർക്ക് : മുകളിൽ ഒരു പുള്ളി (Dot)യോട് കൂടിയ 'M' എന്ന അക്ഷരം വർഷം രേഖപ്പെടുത്തിയതിന്  താഴെയായി മദ്ധ്യത്തിൽ  അടയാളപ്പെടുത്തിയിരിക്കുന്നു.

8 - Moscow Mint, Russia
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി മദ്ധ്യത്തിൽ  'MMD' എന്ന്  ഒരു പ്രത്യേകരീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

9 - Kremnica Mint, Slovak Republic
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി ഒരു വൃത്തത്തിനുള്ളിൽ 'MK' എന്ന് മുദ്രണം ചെയ്തിരിക്കുന്നു.

10 - Pretoria Mint, South Africa
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി അർദ്ധ വൃത്തത്തിനുള്ളിൽ  'M' എന്ന് മുദ്രണം ചെയ്തിരിക്കുന്നു.

ഇന്ന്  ഇന്ത്യക്കാവശ്യമായ  മുഴുവൻ നാണയങ്ങളും നിർമ്മിക്കുവാനുള്ള ശേഷി ഇന്ത്യൻ മിന്റുകൾക്കുണ്ട്‌.





21-01-2017- Indian them on foreign stamps- 2nd World Hindi Convention


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ഇന്ത്യൻ തീം ഓൺ ഫോറിൻ സ്റ്റാമ്പ്
ലക്കം

The 2nd World Hindi Convention
(രണ്ടാം ലോക ഹിന്ദി കൺവെൻഷൻ)



നമ്മുടെ ദേശീയ ഭാഷ ഹിന്ദി, 180 ദശലക്ഷത്തിൽ അധികം പേർക്ക് മാതൃ ഭാഷ ആയുള്ള ഒരു വിശിഷ്ട്ട ഭാഷ ആണ്.

എല്ലാ വർഷവും, ഭാഷയുടെ പ്രമോഷനിനായും, ഗവേഷണത്തിനായും അന്താരാഷ്ട്ര സമ്മേളനങ്ങൾ/ കൺവെൻഷൻ സംഘടിപ്പിക്കാറുണ്ട്. 1976ൽ നടന്ന കൺവെൻഷൻന്റെ ഭാഗമായി മൗറീഷ്യസ് പുറത്തിറക്കിയ 3 സ്റ്റാമ്പുകൾ ചിത്രത്തിൽ കാണാം.



19-01-2017- Gandhi stamps- കൊല്ലപെട്ട ലോകനേതാക്കൾ


ഇന്നത്തെ പഠനം
അവതരണം
Ummer Farook - Calicut
വിഷയം
വിദേശ ഗാന്ധിസ്റ്റാമ്പുകൾ 
ലക്കം
28

Assassinated World Leaders
(കൊല ചെയ്യപ്പെട്ട ലോക നേതാക്കൾ)


അഹിംസക്കും, മനുഷ്യാവകാശത്തിനും വേണ്ടി പ്രവർത്തിച്ചിരുന്ന ലോക നേതാക്കളിൽ കൊല ചെയ്യപ്പെട്ടവരായ 4 നേതാക്കളായ മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ് , ജോൺ എഫ് കെന്നഡി, റോബർട്ട് എഫ് കെന്നഡി   എന്നിവരെ ആദരിച്ച് കൊണ്ട് പല രാജ്യങ്ങളും  Souvenir Sheet ഇറക്കിയിട്ടുണ്ട്  

Chad  1969 ൽ പുറത്തിറക്കിയ  Souvenir Sheet ചിത്രത്തിൽ കാണാം.


18-01-2017- ശേഖരത്തിൽ നിന്ന്- ISLAMIC COIN


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
28


ISLAMIC COIN

ഹിജ്റ വര്ഷം 143 അബ്ബാസിഡ് കാലഘട്ടത്തിലെ വെള്ളി നാണയമായ  ദിർഹമാണ് ചിത്രത്തില്. ( 1292 വര്ഷം മുന്പ് )





16-01-2017- Modern coins- Two pounds - UK


ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
ആധുനിക കറൻസി-നാണയങ്ങൾ
ലക്കം
28


Two pounds - UK

19-ആം നൂറ്റാണ്ടിൽ രാജ്യത്ത് ജനപ്രീതിയാർജ്ജിച്ച എഴുത്തുകാരിൽ "ജാൻ ആസ്റ്റൻ (1775 -1817) മുന്നിലാണ്. എഴുത്തുകാരിയുടെ 200 - മത് ചരമവാർഷിക ഓർമ്മക്ക് 2 പൗണ്ടിലൂടെ രാജ്യത്തിന്റെ ആദരം.



ജനറൽ സർക്കുലേഷൻ ബൈമെറ്റാലിക്കും, സിൽവർ,ഗോൾഡ് എന്നിവ പ്രൂഫായും ജനുവരി 1-ന് പുറത്തിറങ്ങി. 

സൊമനിക്ക് ഇവാൻ ഡിസൈൻ ചെയ്ത നാണയങ്ങളാണ് ഇവ.