31/03/2018

30-03-2018 - ബര്‍മീസ് കറന്‍സി Part-5


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
74



History of Burmese currency

continuation... (Part-5)

First banknotes of RBI issued for Burma (1938)

(ബർമ്മക്ക് വേണ്ടി RBI ആദ്യമായി ഇഷ്യൂ ചെയ്ത ബാങ്ക് നോട്ടുകൾ)

1938 മെയ് മാസത്തിൽ ബർമ്മക്കു വേണ്ടി RBI ആദ്യമായി ബാങ്ക് നോട്ടുകൾ പുറത്തിറക്കി. 5, 10, 100, 1,000, 10,000 എന്നീ denomination -കളിൽ 1939 ജൂലൈ വരെ ഈ നോട്ടുകൾ ബർമ്മയിൽ വിനിമയത്തിൽ തുടർന്നു. Rupee എന്ന പേരിൽ തന്നെയാണ് ഈ നോട്ടുകളും ഇഷ്യൂ ചെയ്തത്. എന്നാല്‍ ഈ നോട്ടുകളുടെ മുൻവശത്ത് ‘I promise to pay the bearer on demand the sum of ___ Rupees at any office of issue in Burma’ എന്ന Promissory clause കാണാം. അതിനർത്ഥം ഈ നോട്ടുകൾ RBI ഇഷ്യൂ ചെയ്തവയാണെങ്കിൽ കൂടി ഇന്ത്യയിൽ വിനിമയയോഗ്യമായിരുന്നില്ല (not legal tender). 

ഈ ബർമീസ് നോട്ടുകളിൽ ഇംഗ്ലീഷ്, ബർമീസ്, ഷാൻ എന്നീ മൂന്നു ഭാഷകളിൽ അവയുടെ denomination രേഖപ്പെടുത്തിയിരിക്കുന്നു. George VI- ൻ്റെ ഛായാചിത്രത്തോടു കൂടിയ ഈ നോട്ടുകൾ എല്ലാം RBI ഗവർണ്ണർ J. B. Taylor ഒപ്പു വെച്ചവയാണ്. മയിൽ, കൊമ്പനാന, ഇര തേടുന്ന കടുവ, പായ്‌ക്കപ്പല്‍, കാളവണ്ടി, വെള്ളച്ചാട്ടം എന്നിവയുടെ ചിത്രങ്ങൾ ഈ നോട്ടുകളിൽ കാണാം. ഇവയിൽ മയിലിൻ്റെ ചിത്രമുള്ള നോട്ടുകളെ പൊതുവെ 'Peacock Note' -കൾ എന്നറിയപ്പെടുന്നു.




To be continued…


29/03/2018

29-03-2018- നാണയ പരിചയം- 1/10 Gulden


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
നാണയ പരിചയം
ലക്കം



1/10 ഗുൾഡൺ (1/10 Gulden)
ടെറിറ്ററി ഓഫ് കുരക്കാവോ

തെക്കേ അമേരിക്കയിൽ, നെതർലൻഡിന്റെ അധീനതയിൽ, നെതർലൻഡ് ആന്റിലസിന്റെ ഭാഗമായ ഭൂപ്രദേശം. 

തലസ്ഥാനം : വില്ലംസ്റ്റഡ് 
ഭാഷ             : ഡച്ച്, ഇംഗ്ലീഷ് 

1/10 ഗുൾഡൺ 

Year         : 1944
Metal       : Silver
Weight     : 1.4 gm
Diameter : 15 mm
Shape      : Round
Mintage   : 15 L

Reverse: Portrait of Queen Wilhelmina


Image :  1/10 Gulden 
(From my collection)

28/03/2018

28-03-2018- നോട്ടിലെ വ്യക്തികള്‍- തോമസ് ജെഫേഴ്സൺ


ഇന്നത്തെ പഠനം
അവതരണം
ലത്തീഫ് പൊന്നാനി
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
4

തോമസ് ജെഫേഴ്സൺ


ജനനം: 1743. ഏപ്രിൽ 13.
ഷാട്‌വെൽ, വിർജീനിയ

മരണം: 1826. ജൂലൈ 4.
ചാർലൊട്ട്സ്‌വില്ല, വിർജീനിയ

അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു തോമസ് ജെഫേഴ്സൺ‍. വിർജീനിയ സംസ്ഥാനത്തെ പ്രധാന വ്യക്തികളിൽ പലരുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ എട്ടുമക്കളിൽ മൂന്നാമനായിരുന്നു ജെഫേഴ്സൺ. അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോള്‍  പിതാവ് മരിച്ചു. പിതാവിൽ നിന്ന് അൻപതിനായിരം ഏക്കറോളം വരുന്ന ഭൂമിയും അനേകം അടിമകളും അദ്ദേഹത്തിന് പൈതൃകമായി കിട്ടി. പൈതൃകമായി കിട്ടിയ ഭൂമിയിൽ ജെഫേഴ്സൺ പണിയിച്ച വീട് പിന്നീട് മോണ്ടിസെല്ലോ എന്ന പേരിൽ പ്രസിദ്ധമായി. അമേരിക്കൻ ഐക്യനാടുകൾ ഫ്രാൻസിന്റെ  നിയന്ത്രണത്തിലുണ്ടായിരുന്ന ലൂയിസിയാനാ പ്രദേശം വിലയ്ക്കു വാങ്ങിയത്(1803) ജെഫേഴ്സൺ രാഷ്ട്രപതിയായിരിക്കെയാണ്. ഐക്യനാടുകളുടെ ഇപ്പോഴത്തെ വിസ്തൃതിയുടെ 23 ശതമാനമാനം "ലൂയിസിയാനാ കച്ചവടം" വഴി സ്വന്തമാക്കിയ ഭൂമിയാണ്. ജെഫേഴ്സന്റെ ആദർശങ്ങൾ പിന്തുടരുന്ന രാഷ്ട്രനീതിയ്ക്ക് "ജെഫേഴ്സോണിയൻ ജനാധിപത്യം" എന്ന പേരു പോലും നൽകപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടണുമായുണ്ടായ യുദ്ധത്തിന്റെ സമയത്ത് വിർജീനിയ സംസ്ഥാനത്തിന്റെ ഗവർണ്ണർ, ഐക്യനാടുകളുടെ ആദ്യത്തെ വിദേശസചിവൻ, രണ്ടാമത്തെ ഉപരാഷ്ട്രപതി എന്നീ നിലകളിലും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു.

1962-ൽ, 42 നോബേൽ സമ്മാനജേതാക്കളെ രാഷ്ട്രപതിയുടെ വസതിയായ വൈറ്റ് ഹൗസിലേയ്ക്ക് സ്വാഗതം ചെയ്തകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ, രാഷ്ട്രപതി ജോൺ കെന്നഡി ജെഫേഴന്റെ പ്രതിഭയെ ആനുഷംഗികമായി ഇങ്ങനെ പുകഴ്ത്തി.

 "തോമസ് ജെഫേഴ്സൺ ഇവിടെ ഒറ്റയ്ക്ക് അത്താഴമുണ്ടിട്ടുള്ള അവസരങ്ങൾ മാറ്റി നിർത്തിയാൽ, പ്രതിഭയുടേയും മനുഷ്യജ്ഞാനത്തിന്റേയും ഇത്തരം അസാധാരണ സംഗമത്തിന് വൈറ്റ് ഹൗസ് ഇതിനു മുൻപ് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല" 

തോമസ് ജെഫേഴ്സനെ ആദരിച്ചുകൊണ്ട്  അമേരിക്ക പുറത്തിറക്കിയ രണ്ട്  ഡോളര്‍ നോട്ട്.




26/03/2018

26-03-2017 - പുരാവസ്തു പരിചയം - ഏത്ത കൊട്ട


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
4

ഏത്ത കൊട്ട
പഴക്കാല കാർഷിക ജലസേചനമാർഗമായ ഏത്തം മുക്കൽ സംവിധാനത്തിൽ ഉപയോഗിക്കുന്ന മരത്തിൽ നിർമ്മിച്ചതും പിച്ചളയിൽ കെട്ടിയതുമായ കൊട്ട. ഇതിനെയാണ് ഏത്ത കൊട്ട എന്ന് പറയുന്നത്


24/03/2018

24-03-2018 - പത്രവര്‍ത്തമാനങ്ങള്‍ - El Mercurio


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
36

El Mercurio
(എൽ മെർക്കുറിയോ)

ചിലിയിലെ സ്യാംടിയാഗിൽ നിന്നുള്ള ഒരു സ്പാനിഷ് ദിനപത്രമാണ് എൽ മെർക്കുറിയോ. ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന സ്പാനിഷ് ഭാഷയിലെ ഏറ്റവും പഴക്കമുള്ള ദിനപത്രം കൂടിയാണ് ഈ പത്രം. 1827ൽ തുടങ്ങി ഈ പത്രം ബ്രോഡ്ഷീറ്റ് രൂപത്തിലാണ് തയ്യാറാക്കുന്നത്.





23/03/2018

23-03-2018 - ബര്‍മീസ് കറന്‍സി Part-4


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
73




History of Burmese currency

continuation...(Part-4)

1937-ൽ പിൻവലിക്കപ്പെട്ട black overprinted നോട്ടുകൾ red overprinted നോട്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട രീതി.

Govt. of India യുടെ ചെറിയ ഡിനോമിനേഷൻ നോട്ടുകളായ 5, 10 രൂപ black overprinted നോട്ടുകൾ RBI തിരിച്ചെടുത്ത് നശിപ്പിക്കുകയും പകരം Govt. of India യുടെ തന്നെ പുതിയ red over printed നോട്ടുകൾ ("Legal Tender In Burma Only") മാറ്റി നൽകുകയും ചെയ്തു.

എന്നാൽ Govt. of India യുടെ ഹയർ ഡിനോമിനേഷനുകളിലുള്ള black overprinted നോട്ടുകൾ ബാങ്കുകൾ കൈകാര്യം ചെയ്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു. ആളുകൾക്ക് പുതിയ 100 റുപ്പീസ്‌ red over printed നോട്ടുകൾ മടക്കി നൽകി. അതെ സമയം ബാങ്ക് തിരിച്ചെടുത്ത പഴയ നോട്ടിന്റെ താഴത്തെ ഇടതുമൂലയിലെ ഒരുഭാഗം (കാൽഭാഗം) മുറിച്ചെടുത്ത് അതിന്റെ പിൻവശത്ത് നോട്ട് കൈമാറ്റം ചെയ്ത തിയ്യതി രേഖപ്പെടുത്തിയ സീൽ പതിക്കുകയും അവശേഷിക്കുന്ന മുക്കാൽ ഭാഗം നശിപ്പിക്കുകയുമാണ് ചെയ്തിരുന്നത്(ചിത്രം കാണുക). ഈ മുറിച്ചെടുത്ത കാൽ നോട്ട് (1/4) അക്കൗണ്ടിംഗ് ആവശ്യങ്ങൾക്ക് മാത്രമായിരുന്നു ബാങ്ക് ഉപയോഗിച്ചിരുന്നത്.





1000 റുപ്പീസ് നോട്ടുകളുടെ ഇഷ്യൂ.

അതേ സമയം തന്നെ King George V -ആമന്റെ ഛായാചിത്രത്തോട് കൂടിയ 1000 റുപ്പീസ് നോട്ടുകൾ ബർമയിലെ Rangoon സർക്കിളിൽ ഇഷ്യൂ ചെയ്യുവാൻ തുടങ്ങി. Govt. of India പുറത്തിറക്കിയ ഈ നോട്ടുകളില്‍ "Legal Tender In Burma Only" എന്ന് ഇരുവശത്തും ചുവപ്പ് നിറത്തിൽ കൈകൊണ്ടു സീൽ ചെയ്തിരിക്കുന്നു. X/6-090001 മുതൽ X/6-100000 വരെയുള്ള സീരിയൽ നമ്പറിലാണ് ഈ നോട്ടുകൾ ഇഷ്യൂ ചെയ്തിരിക്കുന്നത്.



To be continued…

22-03-2018 - നാണയ പരിചയം - 2 Euro


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
നാണയ പരിചയം
ലക്കം



2 യൂറോ (2 Euro)
ജർമ്മനി

ജർമൻ ഏകീകരണത്തിന്റെ 25 വർഷങ്ങൾ

മധ്യയൂറോപ്പിലെ ഒരു രാജ്യമാണ് ജർമ്മനി. W. ജർമ്മനി എന്നും E. ജർമ്മനി എന്നും അറിയപ്പെട്ടിരുന്ന ഇരുരാജ്യങ്ങൾ 1990 ഒക്ടോബർ 3ന് ഒരൊറ്റരാജ്യമായി മാറി. ഈ ചരിത്രസംഭവത്തിന്റെ സ്മരണയ്ക്ക് പുറത്തിറക്കിയ 2 യൂറോ നാണയമാണ് ചിത്രത്തിൽ. 

രണ്ടാം ലോകമഹായുദ്ധാനന്തരം 1949ൽ  ജർമ്മനി, W. ജർമ്മനി  എന്നും E. ജർമ്മനി എന്നും വിഭജിക്കപ്പെട്ടു. മുതലാളിത്തപാത സ്വീകരിച്ച W. ജർമ്മനി സോഷ്യലിസ്റ്റ് പാത സ്വീകരിച്ച E. ജർമ്മനിയേക്കാൾ സാമ്പത്തികാഭിവൃദ്ധി നേടി. ഇത് പടിഞ്ഞാറൻ ജർമനിയിൽ നിന്നും കിഴക്കൻ ജർമനിയിലേക്ക് ജനങ്ങളുടെ പാലായനത്തിന് ഇടയാക്കി. ഇത് തടയാൻ വേണ്ടി കിഴക്കൻ ജർമൻ ഭരണകൂടം ബെർലിനിൽ 1961ൽ ഒരു മതിൽ -   ബെർലിൻ മതിൽ - പണിതു. 

ക്രമേണ ഇരു ജർമനികൾക്കിടയിലെ ശത്രുത കുറയുകയും ഒന്നായിത്തീരുക എന്ന തീരുമാനത്തിൽ എത്തിച്ചേരുകയും ഒടുവിൽ 1990 ഒക്ടോബർ 3ന് ജർമൻ ഏകീകരണം നടക്കുകയും ചെയ്തു. 

തസ്‍ലസ്ഥാനം : ബെർലിൻ 
നാണയം           : യൂറോ 



ചിത്രം : 2 യൂറോ 
(From my collection)

ജൻസൺ  പൗവത്ത് തോമസ് 


21-03-2018 - നോട്ടിലെ വ്യക്തികള്‍ - ജോർജ് വാഷിംഗ്ടൺ


ഇന്നത്തെ പഠനം
അവതരണം
Latheef Ponnani
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
3

ജോർജ് വാഷിംഗ്ടൺ

ജനനം: 1732 ഫെബ്രുവരി 22, വെസ്റ്റ്മോർലാൻഡ് കൌണ്ടി, വിർജീനിയ.
മരണം: 1799 ഡിസംബർ 14, മൗണ്ട് വെര്‍നോന്‍, വിര്‍ജീനിയ.

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്‍റൊണ് ജോര്‍ജ് വാഷിംങ്ടണ്‍. ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടിയ വെക്തി, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ എന്നീ നിലകളിൽ ലോകമെമ്പാടുമറിയപ്പെടുന്നു. ചെറുപ്പത്തിൽ സാമാന്യ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിരുന്നുള്ളുയെങ്ങിലും പിന്നീട്‌ ബ്രിട്ടീഷ്‌ സൈന്യത്തിൽ ചേർന്ന് ലെഫ്റ്റനന്റ്‌ കേണൽ പദവി വരെയെത്തി. തോട്ടക്കാരനായിരുന്ന അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ്‌ പിന്നീട്‌ ചെയ്തിരുന്നത്‌. ഇത്‌ അദ്ദേഹത്തിന്‌ വെർജീനിയയുടേ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ നൽകി. ഈ പരിയചമായിരുന്നു അദ്ദേഹത്തെ ലെഫ്റ്റനന്റ് കേണല്‍പദവിയിലെതാന്‍ സഹായിച്ചത്. പിന്നീട് അദ്ദേഹം മേജർ എന്ന പദവിയിലേക്ക്‌ ഉയർത്തപ്പെടുകയും നാട്ടു പട്ടാളത്തിന് ‌ പരിശീലനം നൽകാൻ നിയോഗിക്കപ്പെടുകയും ചെയ്തു. ഇരുപതാമത്തെ വയസ്സിൽ ഫ്രീ മേസൺസ്‌ എന്ന പ്രസിദ്ധമായ മതസംഘടനയിൽ ചേർന്നു. ഇത്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ കാര്യമായിരുന്നു.
ഇന്ന് വെസ്റ്റ് വെർജീനിയ എന്നറിയപ്പെടുന്ന സ്ഥലം അദ്ദേഹത്തിന്‌ സൈന്യം സമ്മാനമായി നല്‍ക്കുകയും, വെർണോൺ എന്ന മലയ്ക്കു ചുറ്റുമുള്ള ഏകദേശം 6500 ഏക്കർ അദ്ദേഹം വിലക്കുവാങ്ങുകയും തോട്ടകൃഷി ആരംഭിക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടനുമായിട്ടായിരുന്നു കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരം. ബ്രിട്ടീഷ്‌ നിയമങ്ങളും കച്ചവടക്കാരുടേ തോന്ന്യസങ്ങളും വാഷിങ്ടണെ പോലുള്ള കച്ചവടക്കാരെ കഷ്ടത്തിലാക്കി. രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം ഇടപെടാൻ തുടങ്ങിയത്‌ ഇതിന്‌ ഒരു പരിഹാരം കാണാം എന്നു കരുതിക്കൂടിയാണ്‌. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മൂലം1758ല്‍ അദ്ദേഹം വെർജീനിയയിൽ നിന്നുള്ള ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.


ജോര്‍ജ് വാഷിംങ്ടണിനെ ആദരിച്ചുകൊണ്ട് അമേരിക്ക 2003 ല്‍ പുറത്തിറക്കിയ ഒരു ഡോളര്‍ നോട്ട്.




19/03/2018

19-03-2018 - പുരാവസ്തു പരിചയം - ഉപ്പൂറ്റി


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
3

ഉപ്പുമരിക അഥവാ ഉപ്പൂറ്റി

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ഉപ്പുമരിക അഥവാ ഉപ്പൂറ്റി. പഴയ കാലങ്ങളില്‍ വീടുകളില്‍ ഉപ്പ് എടുത്തു വക്കാന്‍ ഉപയോഗിക്കുന്ന മരത്തില്‍ നിര്‍മ്മിതമായ ഈ പാത്രത്തെയാണ് ഉപ്പൂറ്റി എന്ന് വിളിക്കപ്പെടുന്നത്.(ചിത്രം കാണുക). ഇതിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തടി കറുത്ത വാകയും അതുപോലെ വീട്ടിയുമാണ്. ആ കാലഘട്ടങ്ങളില്‍ പലചരക്ക് കടകളുടെ  മുന്‍വശത്ത് പുറത്ത് ഉപ്പ് എടുത്ത് വെക്കാന്‍ ഉപ്പ് പെട്ടികളും ഉപയോഗിച്ചിരുന്നു.




17/03/2018

17-03-2018 - പത്രവര്‍ത്തമാനങ്ങള്‍ - Memphis Press-Scimitar


ഇന്നത്തെ പഠനം
അവതരണം
Ashwin Ramesh
വിഷയം
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
ലക്കം
36

Memphis Press-Scimitar
(മെംഫിസ് പ്രസ്-സിമിറ്റാർ)

മെംഫിസ് പ്രസ്-സിമിറ്റാർ അമേരിക്കയിലെ ടെന്നസിയിലെ മെംഫിസിൽ പ്രവർത്തിച്ചിരുന്ന ഒരു സായാഹ്ന പത്രമായിരുന്നു. 1909 ൽ മെംഫിസ് പ്രസ് എന്ന പേരിൽ തുടങ്ങിയ ഈ പത്രം 1983 ൽ അച്ചടി നിർത്തുന്ന വരെ ബ്രോഡ്ഷീറ്റ് രൂപതിലായിരുന്നു തയ്യാറാക്കിയിരുന്നത്.


എന്റെ ശേഖരത്തിലുള്ള ഈ ദിനപത്രത്തിന്റെ കോപി റോക്ക് & റോളിന്റെ രാജാവായിരുന്നു അമേരിക്കൻ സംഗീതജ്ഞനായ എൽവിസ് പ്രെസ്ലിയുടെ മരണവാർത്ത അടങ്ങിയിരിക്കുന്നതാണ്. അദ്ദേഹം മരിച്ച സ്ഥലമാണ് മെംഫിസ് എന്നത് കൂടിയാണ് ഈ പത്രത്തിന്റെ മറ്റൊരു സവിശേഷത.




16-03-2018 - ബര്‍മീസ് കറന്‍സി Part-3


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
72


BANKNOTES AFTER BURMA-INDIA SEPARATION (1937 onwards)
ബർമ്മ-ഇന്ത്യ വിഭജനത്തിന് ശേഷം (1937 മുതൽ)

Continuation (Part-3)

1937 ഏപ്രിൽ 1 -ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വേർപെട്ട് ബർമ്മ പ്രത്യേക കോളനിയായി നിലനിന്നെങ്കിലും ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ തന്നെ തുടർന്നു.  1935-ൽ നിലവിൽ വന്ന  RBI ആയിരുന്നു ( The India and Burma Order 1937,  Government of Burma Act എന്നിവ പ്രകാരം)  ഇരു രാജ്യങ്ങളുടെയും സെൻട്രൽ ബാങ്ക്. ഇത് പ്രകാരം  ബർമയിലെ കറൻസികളുടെ കൈകാര്യവും ബാങ്കിങ്ങ് ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ചുമതലയും RBI ക്കായിരുന്നു. സ്വന്തമായി ബാങ്ക് നോട്ടുകൾ അടിച്ചിറക്കാൻ ബർമ്മക്ക് അധികാരമുണ്ടായിരുന്നില്ല. ബർമയുടെയും ഇന്ത്യയുടേയും  സ്റ്റാൻഡേർഡ് മോണിറ്ററി യൂണിറ്റ് Rupee ആയിരുന്നു. 

1938 വരെ ബർമ്മക്ക് വേണ്ടി RBI പ്രത്യേക നോട്ടുകളൊന്നും ഇഷ്യൂ ചെയ്തിരുന്നില്ല. എന്നാൽ Government of India പുറത്തിറക്കിയ 5, 10,100 റുപീസ് denomination-കളിലുള്ള  King George V സീരീസ്  നോട്ടുകൾ ബർമയിൽ മാത്രമുള്ള ഉപയോഗത്തിന് വേണ്ടി "Legal Tender In Burma Only" എന്ന് കറുപ്പ് നിറത്തിൽ overprint ചെയ്ത് പുറത്തിറക്കി. കൂടാതെ അപ്പോഴും ബർമ്മയിൽ വിനിമയത്തിൽ ഉണ്ടായിരുന്ന Government of India ഇഷ്യൂ ചെയ്ത നാണയങ്ങൾ മാറ്റങ്ങളൊന്നും കൂടാതെ വിനിമയത്തിൽ തുടർന്നു. 


എന്നാൽ ഇരുണ്ട നിറത്തിലുള്ള നോട്ടിന്മേൽ  കറുപ്പ് നിറത്തിലുള്ള  overprint വാചകങ്ങൾ പെട്ടെന്ന് എടുത്ത് കാണിക്കാത്തതിനാല്‍ 1937-ന്‍റെ രണ്ടാം പകുതിയില്‍  black overprint നോട്ടുകള്‍  പിന്‍വലിച്ചു. പകരം  "Legal Tender In Burma Only" എന്ന് ചുവപ്പ് നിറത്തിൽ overprint ചെയ്ത് പുറത്തിറങ്ങി. ഇപ്രകാരം RBI യുടെ കയ്യില്‍ തിരിച്ചെത്തിയ black overprinted നോട്ടുകള്‍ നശിപ്പിക്കപ്പെട്ടു.








To be continued…

15-03-2018 - നാണയ പരിചയം - 1Penny


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
നാണയപരിചയം
ലക്കം



1 പെനി (1Penny)
Territory of New Guinea

ആസ്ട്രേലിയയുടെ അധീനപ്രദേശമായിരുന്നു ന്യൂ ഗിനിയ. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം 1920ൽ നിലവിൽ വന്ന ഈ പ്രദേശം 1975ൽ സ്വാതന്ത്ര്യം നേടുകയും പാപ്പുവ ന്യൂ ഗിനിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

മെൽബണിൽ അച്ചടിച്ച നാണയങ്ങൾ ആയിരുന്നു ന്യൂ ഗിനിയയിൽ 1929 മുതൽ 1945 വരെ ഉപയോഗിച്ചിരുന്നത്. 

ഇവിടെ പരാമർശിക്കുന്നത് ന്യൂ ഗിനിയയിലെ 1 പെനിയാണ്. 1936ൽ എഡ്‌വേർഡ് VIIIന്റെ കാലത്താണ് ഈ നാണയം പുറത്തിക്കിയത്. വളരെ ചുരുങ്ങിയ കാലം (20/1/1936 - 11/12/1936) മാത്രം ഭരണത്തിൽ ഇരുന്ന ബ്രിട്ടീഷ്‌ ഭരണാധികാരി ആയിരുന്നു എഡ്‌വേർഡ് VIII. 

നാണയത്തിന്റെ മുൻഭാഗത്ത് കിരീടത്തിന്റെ ചിത്രവും ERI (Edward VIII Rex Imperator) എന്നും അച്ചടിച്ചിട്ടുണ്ട്. നാണയത്തിൽ  കിരീടത്തിന്റെ ഇരുവശത്തുമായി വളരെ ചെറുതായി K എന്നും G എന്നും (George Edward Kruger Gray) രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹമാണ് ഈ നാണയം ഡിസൈൻ ചെയ്തത്. 

മറുവശത്ത് Territory of New Guinea, One  Penny, 1936, വളരെ ചെറുതായി KG എന്നിങ്ങനെ അച്ചടിച്ചിട്ടുണ്ട്. 

നടുക്ക് ദ്വാരം ഉള്ള hole coin വിഭാഗത്തിൽ പെട്ടതാണ് ഈ നാണയം. 

Metal         : Bronze
Weight       : 6.6 g
Diameter   : 26.7 mm
Thickness : 1.6 mm
Shape        : Round with a hole

ചിത്രം : 1 പെനി (1936)
(From my collection)


ജൻസൺ പൗവത്ത് തോമസ്‌ 

14/03/2018

14-03-2018 - നോട്ടിലെ വ്യക്തികള്‍ - ഉമർ മുഖ്താർ


ഇന്നത്തെ പഠനം
അവതരണം
Latheef Ponnani
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
2

ഉമർ മുഖ്താർ


ജനനം: 20 ആഗസറ്റ് 1861. ജാൻസൂളർ, ലിബിയ.
മരണം: 16 സെപ്റ്റമ്പര്‍ 1931. സെല്ലുഖൻ, ലിബിയ.

ഇറ്റലിയുടെ ലിബിയൻ  അധിനിവേശത്തിനെതിരെ ഇരുപത് വർ‍ഷത്തോളം സമരം ചെയ്ത ധീരനായ സൂഫി പോരാളിയും, രക്തസാക്ഷിയുമാണ്‌ ഉമർ മുഖ്താർ. പ്രാഥമിക പഠനങ്ങൾക്ക് ശേഷം ഖുർആൻ, ഹദീസ്  , ഫിഖ്ഹ് , തസ്സവുഫ് എന്നിവകളിൽ പ്രാവീണ്യം നേടി. ആധ്യാത്മിക മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. 

ഖുർ‌ആൻ  അദ്ധ്യാപകനായും, ഇമാം ആയും ഉമർ മുഖ്താർ സേവനമനുഷ്ഠിച്ചിരുന്നു. 1923 ഇൽ സനൂസി സേനഅധിപനായിരുന്ന ഇദ്‌രീസ് അൽ സനൂസി യുടെ വിയോഗത്തിന് ശേഷം സനൂസി ഗറില്ലാ സംഘംങ്ങളുടെ മുഖ്യ സേനാധിപനായി ഉമർ മുഖ്താർ തിരഞ്ഞെടുക്കപ്പെട്ടു.
ഐൻ കൽക്കിലെ സൂഫി മഠത്തിന്റെ ഉത്തരവാദിത്തം കൈയാളുന്ന സമയത്താണ് പോരാട്ടങ്ങളുമായി ഉമർ മുഖ്താർ ബന്ധം സ്ഥാപിക്കുന്നത്. ഖുർ‌ആൻ അദ്ധ്യാപകൻ എന്നതോടൊപ്പം തന്നെ ഉമർ മുഖ്താർ മരുഭൂമിയിലെ യുദ്ധതന്ത്രത്തിൽ നൈപുണ്യമുള്ള ആളുമായിരുന്നു.

(ഗറില്ല യുദ്ധമുറ) ലിബിയയുടെ ഭൂമിശാസ്ത്ര ഘടന നന്നായി അറിയുമായിരുന്ന ഉമർ മുഖ്താറിന്‌ തന്റെ ഈ അറിവ് ഇറ്റാലിയൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിൽ മുതൽക്കൂട്ടായി. 1931 സെപ്റ്റംബർ 11 ന്‌ ഉമർ മുഖ്താർ യുദ്ധത്തിൽ പരിക്കേല്പ്പിക്കപെടുകയും സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യ്തു.  ദിവസങ്ങള്‍ക്കുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് പരസ്യമായി തൂക്കിലേറ്റൂകയുമാണുണ്ടായത്. മാപ്പപേക്ഷിച്ചാൽ വധ ശിക്ഷ ഒഴിവാക്കി പുറം രാജ്യത്തേക്ക് അയക്കാം എന്ന സന്ധി നീട്ടിയ ഇറ്റാലിയൻ പട്ടാള മേധാവികളോട് 'ഞങ്ങൾ കീഴടങ്ങില്ല, ഒന്നുകിൽ വിജയം, അല്ലെങ്കിൽ രക്തസാക്ഷിത്വം . ഇതിവിടെ അവസാനിക്കുമെന്ന് നിങ്ങൾ കരുതണ്ട, നിങ്ങളോട് പോരാടാനെൻറെ അടുത്ത തലമുറ വരും, അവർക്ക് ശേഷം അതിൻറെയടുത്ത തലമുറ, അതിനു ശേഷം അതിനടുത്ത തലമുറ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. 


അദ്ദേഹത്തെ തൂക്കിലേറ്റാനായി കയർ കഴുത്തിൽ കുരുക്കാൻ വന്ന ഇറ്റാലിയൻ ഉദ്യോഗസ്ഥനോട് മുഖ്താർ പറഞ്ഞത് ഞാന്‍ നിന്നെക്കാൾ കൂടുതൽ കാലം ജീവിക്കും എന്നായിരുന്നു. വാക്കുകൾ അർത്ഥവത്തായെന്ന പോൽ അദ്ദേഹത്തിൻറെ ഓർമ്മകൾ തലമുറകൾ കൈമാറി ഇന്നും നിലനിൽക്കുന്നു. മുഖ്താറിന്റെ അവസാന നാളുകൾ ആവിശ്കരിച്ച ഒരു ചലച്ചിത്രമാണ്‌ മുസ്തഫ അക്കാദ്സം‌വിധാനം ചെയ്ത "ദ ലയൺ ഓഫ് ഡെസര്ട്ട് " (1981)ഈ ചിത്രത്തിന്റെ മലയാള പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. ഉമര്‍ മുക്താറിനെ ആദരിച്ച് കൊണ്ട് ലിബിയ 1970 ല്‍ പുറത്തിറക്കിയ 10 ദിനാര്‍ നോട്ട്.