23/03/2018

21-03-2018 - നോട്ടിലെ വ്യക്തികള്‍ - ജോർജ് വാഷിംഗ്ടൺ


ഇന്നത്തെ പഠനം
അവതരണം
Latheef Ponnani
വിഷയം
നോട്ടിലെ വ്യക്തികള്‍ 
ലക്കം
3

ജോർജ് വാഷിംഗ്ടൺ

ജനനം: 1732 ഫെബ്രുവരി 22, വെസ്റ്റ്മോർലാൻഡ് കൌണ്ടി, വിർജീനിയ.
മരണം: 1799 ഡിസംബർ 14, മൗണ്ട് വെര്‍നോന്‍, വിര്‍ജീനിയ.

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്‍റൊണ് ജോര്‍ജ് വാഷിംങ്ടണ്‍. ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടിയ വെക്തി, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ എന്നീ നിലകളിൽ ലോകമെമ്പാടുമറിയപ്പെടുന്നു. ചെറുപ്പത്തിൽ സാമാന്യ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിരുന്നുള്ളുയെങ്ങിലും പിന്നീട്‌ ബ്രിട്ടീഷ്‌ സൈന്യത്തിൽ ചേർന്ന് ലെഫ്റ്റനന്റ്‌ കേണൽ പദവി വരെയെത്തി. തോട്ടക്കാരനായിരുന്ന അദ്ദേഹം ഭൂമിയളക്കുന്ന ജോലിയാണ്‌ പിന്നീട്‌ ചെയ്തിരുന്നത്‌. ഇത്‌ അദ്ദേഹത്തിന്‌ വെർജീനിയയുടേ ഭൂമിശാസ്ത്രത്തെപ്പറ്റി വ്യക്തമായ ധാരണ നൽകി. ഈ പരിയചമായിരുന്നു അദ്ദേഹത്തെ ലെഫ്റ്റനന്റ് കേണല്‍പദവിയിലെതാന്‍ സഹായിച്ചത്. പിന്നീട് അദ്ദേഹം മേജർ എന്ന പദവിയിലേക്ക്‌ ഉയർത്തപ്പെടുകയും നാട്ടു പട്ടാളത്തിന് ‌ പരിശീലനം നൽകാൻ നിയോഗിക്കപ്പെടുകയും ചെയ്തു. ഇരുപതാമത്തെ വയസ്സിൽ ഫ്രീ മേസൺസ്‌ എന്ന പ്രസിദ്ധമായ മതസംഘടനയിൽ ചേർന്നു. ഇത്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ കാര്യമായിരുന്നു.
ഇന്ന് വെസ്റ്റ് വെർജീനിയ എന്നറിയപ്പെടുന്ന സ്ഥലം അദ്ദേഹത്തിന്‌ സൈന്യം സമ്മാനമായി നല്‍ക്കുകയും, വെർണോൺ എന്ന മലയ്ക്കു ചുറ്റുമുള്ള ഏകദേശം 6500 ഏക്കർ അദ്ദേഹം വിലക്കുവാങ്ങുകയും തോട്ടകൃഷി ആരംഭിക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടനുമായിട്ടായിരുന്നു കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരം. ബ്രിട്ടീഷ്‌ നിയമങ്ങളും കച്ചവടക്കാരുടേ തോന്ന്യസങ്ങളും വാഷിങ്ടണെ പോലുള്ള കച്ചവടക്കാരെ കഷ്ടത്തിലാക്കി. രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം ഇടപെടാൻ തുടങ്ങിയത്‌ ഇതിന്‌ ഒരു പരിഹാരം കാണാം എന്നു കരുതിക്കൂടിയാണ്‌. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മൂലം1758ല്‍ അദ്ദേഹം വെർജീനിയയിൽ നിന്നുള്ള ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.


ജോര്‍ജ് വാഷിംങ്ടണിനെ ആദരിച്ചുകൊണ്ട് അമേരിക്ക 2003 ല്‍ പുറത്തിറക്കിയ ഒരു ഡോളര്‍ നോട്ട്.




No comments:

Post a Comment