ഇന്നത്തെ പഠനം
| |
അവതരണം
|
ലത്തീഫ് പൊന്നാനി
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
| 4 |
തോമസ് ജെഫേഴ്സൺ
ജനനം: 1743. ഏപ്രിൽ 13.
ഷാട്‌വെൽ, വിർജീനിയ
മരണം: 1826. ജൂലൈ 4.
ചാർലൊട്ട്സ്‌വില്ല, വിർജീനിയ
അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്നു തോമസ് ജെഫേഴ്സൺ. വിർജീനിയ സംസ്ഥാനത്തെ പ്രധാന വ്യക്തികളിൽ പലരുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ എട്ടുമക്കളിൽ മൂന്നാമനായിരുന്നു ജെഫേഴ്സൺ. അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. പിതാവിൽ നിന്ന് അൻപതിനായിരം ഏക്കറോളം വരുന്ന ഭൂമിയും അനേകം അടിമകളും അദ്ദേഹത്തിന് പൈതൃകമായി കിട്ടി. പൈതൃകമായി കിട്ടിയ ഭൂമിയിൽ ജെഫേഴ്സൺ പണിയിച്ച വീട് പിന്നീട് മോണ്ടിസെല്ലോ എന്ന പേരിൽ പ്രസിദ്ധമായി. അമേരിക്കൻ ഐക്യനാടുകൾ ഫ്രാൻസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ലൂയിസിയാനാ പ്രദേശം വിലയ്ക്കു വാങ്ങിയത്(1803) ജെഫേഴ്സൺ രാഷ്ട്രപതിയായിരിക്കെയാണ്. ഐക്യനാടുകളുടെ ഇപ്പോഴത്തെ വിസ്തൃതിയുടെ 23 ശതമാനമാനം "ലൂയിസിയാനാ കച്ചവടം" വഴി സ്വന്തമാക്കിയ ഭൂമിയാണ്. ജെഫേഴ്സന്റെ ആദർശങ്ങൾ പിന്തുടരുന്ന രാഷ്ട്രനീതിയ്ക്ക് "ജെഫേഴ്സോണിയൻ ജനാധിപത്യം" എന്ന പേരു പോലും നൽകപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടണുമായുണ്ടായ യുദ്ധത്തിന്റെ സമയത്ത് വിർജീനിയ സംസ്ഥാനത്തിന്റെ ഗവർണ്ണർ, ഐക്യനാടുകളുടെ ആദ്യത്തെ വിദേശസചിവൻ, രണ്ടാമത്തെ ഉപരാഷ്ട്രപതി എന്നീ നിലകളിലും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു.
1962-ൽ, 42 നോബേൽ സമ്മാനജേതാക്കളെ രാഷ്ട്രപതിയുടെ വസതിയായ വൈറ്റ് ഹൗസിലേയ്ക്ക് സ്വാഗതം ചെയ്തകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ, രാഷ്ട്രപതി ജോൺ കെന്നഡി ജെഫേഴന്റെ പ്രതിഭയെ ആനുഷംഗികമായി ഇങ്ങനെ പുകഴ്ത്തി.
"തോമസ് ജെഫേഴ്സൺ ഇവിടെ ഒറ്റയ്ക്ക് അത്താഴമുണ്ടിട്ടുള്ള അവസരങ്ങൾ മാറ്റി നിർത്തിയാൽ, പ്രതിഭയുടേയും മനുഷ്യജ്ഞാനത്തിന്റേയും ഇത്തരം അസാധാരണ സംഗമത്തിന് വൈറ്റ് ഹൗസ് ഇതിനു മുൻപ് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല"
തോമസ് ജെഫേഴ്സനെ ആദരിച്ചുകൊണ്ട് അമേരിക്ക പുറത്തിറക്കിയ രണ്ട് ഡോളര്‍ നോട്ട്.
No comments:
Post a Comment