ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറന്‍സി പരിചയം
|
ലക്കം
| 70 |
Burmese currency before annexation of British Empire
( ബര്‍മീസ് കറന്‍സി – ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ്)
AD അഞ്ചാം നൂറ്റാണ്ടില്‍ Pyu, Mon ഭരണകൂടങ്ങളാണ് ബര്‍മ്മയില്‍ ആദ്യമായി നാണയങ്ങള്‍ അടിച്ചിറക്കിയത്.
ഏഴ്-എട്ട് നൂറ്റാണ്ടുകളില്‍ അരാക്കന്‍ രാജ്യത്തെ (Kingdom of Arakan) ചന്ദ്ര രാജവംശം സ്വന്തമായി നാണയങ്ങള്‍ ഇഷ്യൂ ചെയ്തിരുന്നു. (ചിത്രം കാണുക). 17-ആം നൂറ്റാണ്ടില്‍ കോണ്‍ബന്‍ഗ് രാജവംശത്തിലെ (Konbaung Dynasty) ബോദവ്പയ രാജാവ് (King Bodawpaya) അരാക്കന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നത് വരെ അരാക്കന്‍ നാണയങ്ങള്‍ പ്രചാരത്തില്‍ നിലനിന്നു.
എന്നാല്‍ ബോദവ്പയ ഇറക്കിയ നാണയങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് Pyu, Mon ജനവിഭാഗങ്ങള്‍ അടിച്ചിറക്കിയ നാണയങ്ങളോട് സാദൃശ്യമുള്ളവയായിരുന്നു. ഇതേ സമയത്ത് തന്നെ ബര്‍മ്മയിലെ ടെനസ്സറിം നിവാസികള്‍ (Taninthary region) lead കൊണ്ടുള്ള നാണയങ്ങള്‍ ഇഷ്യൂ ചെയ്തിരുന്നു.
ശേഷം, 1852 –ല്‍ ബര്‍മ്മയില്‍ Kyat നാണയങ്ങള്‍ നിലവില്‍ വന്നു. . വെള്ളികൊണ്ടും സ്വര്‍ണ്ണം കൊണ്ടുമുള്ള നാണയങ്ങളായിരുന്നു അവ. 1889 വരെ ഇവ പ്രചാരത്തില്‍ തുടര്‍ന്നു.
1 Kyat = 20 pe
1 pe = 4 pya
16 silverkyat = 1 gold kyat
1 silver kyat = 1 Indian rupee
1824-ലും 1852-ലും 1885-ലും നടന്ന മൂന്ന് Anglo-Burmese യുദ്ധങ്ങളിലൂടെ ബര്‍മ്മ ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലാവുകയും, തുടര്‍ന്ന് British India (British Raj) യുടെ കീഴില്‍ വരികയും ചെയ്തു. ബ്രിട്ടീഷ് അധീനതയില്‍ ആകുന്നത് വരെ ബര്‍മ്മയില്‍ ബാങ്കിംഗ് ബിസിനസ്സോ ബാങ്ക് നോട്ടുകാളോ ഉണ്ടായിരുന്നില്ല.
To be continued…

(Part-1)

No comments:
Post a Comment