ഇന്നത്തെ പഠനം
| |
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറന്‍സി പരിചയം
|
ലക്കം
| 74 |
History of Burmese currency
First banknotes of RBI issued for Burma (1938)
(ബർമ്മക്ക് വേണ്ടി RBI ആദ്യമായി ഇഷ്യൂ ചെയ്ത ബാങ്ക് നോട്ടുകൾ)
1938 മെയ് മാസത്തിൽ ബർമ്മക്കു വേണ്ടി RBI ആദ്യമായി ബാങ്ക് നോട്ടുകൾ പുറത്തിറക്കി. 5, 10, 100, 1,000, 10,000 എന്നീ denomination -കളിൽ 1939 ജൂലൈ വരെ ഈ നോട്ടുകൾ ബർമ്മയിൽ വിനിമയത്തിൽ തുടർന്നു. Rupee എന്ന പേരിൽ തന്നെയാണ് ഈ നോട്ടുകളും ഇഷ്യൂ ചെയ്തത്. എന്നാല്‍ ഈ നോട്ടുകളുടെ മുൻവശത്ത് ‘I promise to pay the bearer on demand the sum of ___ Rupees at any office of issue in Burma’ എന്ന Promissory clause കാണാം. അതിനർത്ഥം ഈ നോട്ടുകൾ RBI ഇഷ്യൂ ചെയ്തവയാണെങ്കിൽ കൂടി ഇന്ത്യയിൽ വിനിമയയോഗ്യമായിരുന്നില്ല (not legal tender).
ഈ ബർമീസ് നോട്ടുകളിൽ ഇംഗ്ലീഷ്, ബർമീസ്, ഷാൻ എന്നീ മൂന്നു ഭാഷകളിൽ അവയുടെ denomination രേഖപ്പെടുത്തിയിരിക്കുന്നു. George VI- ൻ്റെ ഛായാചിത്രത്തോടു കൂടിയ ഈ നോട്ടുകൾ എല്ലാം RBI ഗവർണ്ണർ J. B. Taylor ഒപ്പു വെച്ചവയാണ്. മയിൽ, കൊമ്പനാന, ഇര തേടുന്ന കടുവ, പായ്‌ക്കപ്പല്‍, കാളവണ്ടി, വെള്ളച്ചാട്ടം എന്നിവയുടെ ചിത്രങ്ങൾ ഈ നോട്ടുകളിൽ കാണാം. ഇവയിൽ മയിലിൻ്റെ ചിത്രമുള്ള നോട്ടുകളെ പൊതുവെ 'Peacock Note' -കൾ എന്നറിയപ്പെടുന്നു.
No comments:
Post a Comment