17/03/2018

16-03-2018 - ബര്‍മീസ് കറന്‍സി Part-3


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
72


BANKNOTES AFTER BURMA-INDIA SEPARATION (1937 onwards)
ബർമ്മ-ഇന്ത്യ വിഭജനത്തിന് ശേഷം (1937 മുതൽ)

Continuation (Part-3)

1937 ഏപ്രിൽ 1 -ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വേർപെട്ട് ബർമ്മ പ്രത്യേക കോളനിയായി നിലനിന്നെങ്കിലും ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ തന്നെ തുടർന്നു.  1935-ൽ നിലവിൽ വന്ന  RBI ആയിരുന്നു ( The India and Burma Order 1937,  Government of Burma Act എന്നിവ പ്രകാരം)  ഇരു രാജ്യങ്ങളുടെയും സെൻട്രൽ ബാങ്ക്. ഇത് പ്രകാരം  ബർമയിലെ കറൻസികളുടെ കൈകാര്യവും ബാങ്കിങ്ങ് ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ചുമതലയും RBI ക്കായിരുന്നു. സ്വന്തമായി ബാങ്ക് നോട്ടുകൾ അടിച്ചിറക്കാൻ ബർമ്മക്ക് അധികാരമുണ്ടായിരുന്നില്ല. ബർമയുടെയും ഇന്ത്യയുടേയും  സ്റ്റാൻഡേർഡ് മോണിറ്ററി യൂണിറ്റ് Rupee ആയിരുന്നു. 

1938 വരെ ബർമ്മക്ക് വേണ്ടി RBI പ്രത്യേക നോട്ടുകളൊന്നും ഇഷ്യൂ ചെയ്തിരുന്നില്ല. എന്നാൽ Government of India പുറത്തിറക്കിയ 5, 10,100 റുപീസ് denomination-കളിലുള്ള  King George V സീരീസ്  നോട്ടുകൾ ബർമയിൽ മാത്രമുള്ള ഉപയോഗത്തിന് വേണ്ടി "Legal Tender In Burma Only" എന്ന് കറുപ്പ് നിറത്തിൽ overprint ചെയ്ത് പുറത്തിറക്കി. കൂടാതെ അപ്പോഴും ബർമ്മയിൽ വിനിമയത്തിൽ ഉണ്ടായിരുന്ന Government of India ഇഷ്യൂ ചെയ്ത നാണയങ്ങൾ മാറ്റങ്ങളൊന്നും കൂടാതെ വിനിമയത്തിൽ തുടർന്നു. 


എന്നാൽ ഇരുണ്ട നിറത്തിലുള്ള നോട്ടിന്മേൽ  കറുപ്പ് നിറത്തിലുള്ള  overprint വാചകങ്ങൾ പെട്ടെന്ന് എടുത്ത് കാണിക്കാത്തതിനാല്‍ 1937-ന്‍റെ രണ്ടാം പകുതിയില്‍  black overprint നോട്ടുകള്‍  പിന്‍വലിച്ചു. പകരം  "Legal Tender In Burma Only" എന്ന് ചുവപ്പ് നിറത്തിൽ overprint ചെയ്ത് പുറത്തിറങ്ങി. ഇപ്രകാരം RBI യുടെ കയ്യില്‍ തിരിച്ചെത്തിയ black overprinted നോട്ടുകള്‍ നശിപ്പിക്കപ്പെട്ടു.








To be continued…

No comments:

Post a Comment