ഇന്നത്തെ പഠനം
| |
അവതരണം
|
Latheef Ponnani
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
|
1
|
ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ്
ജനനം: ഏപ്രില്‍ 14, 1906, റിയാദ്.
മരണം: മാര്‍ച്ച് 25, 1975, റിയാദ്.
1964 മുതൽ 1975 വരെ11 വര്‍ഷം ആധുനിക സൗദി അറേബ്യയിൽ ഭരണം നടത്തിയത് ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ് (Fayṣal ibn ‘Abd al-‘Azīz Āl Su‘ūd) എന്ന ഫൈസൽ രാജാവായിരുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് (ഒ.ഐ.സി.) രൂപവത്കരണത്തിന് മുൻകൈയെടുത്തത് ഫൈസൽ രാജാവായിരുന്നു.
ഫൈസൽ രാജാവിന്റെ കാലത്ത് 1960-1970 വർഷങ്ങളിൽ മധ്യപൗരസ്ഥ ദേശത്തെ മുഴുവൻ കലാപകലുഷിതമാക്കി കൊണ്ട് അറബ് -ഇസ്രയേൽ യുദ്ധം നടന്നു. ഫൈസൽ രാജാവിന്റെ തന്ത്രപരമായ ഇടപെടൽ മൂലം യുദ്ധാനന്തരം എണ്ണ മേഖലയിൽ ഉണ്ടായ വലിയ പ്രതിസന്ധി തരണം ചെയ്യാൻ സാധിച്ചു. അദേഹത്തിന്റെ ഭരണ കാലഘട്ടം സൗദികൾക്ക് പൊതുവെ മതിപ്പുളവാക്കിയ ഒരു സമയം തന്നെയായിരുന്നു. 1975 മാർച്ച് 25 നു അദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊല ചെയ്യപ്പെട്ടു.
ഫൈസൽ രാജാവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡാണ് ഫൈസൽ അവാർഡ്. 1979 മുതൽ ഇസ്‌ലാമികസേവനം,ഇസ്‌ലാമികപഠനം, അറബിസാഹിത്യം, വൈദ്യം, ശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ഫൈസൽ അവാർഡ് നൽകിവരുന്നു. ഫൈസല്‍ രാജാവിനെ ആദരിച്ചുകൊണ്ട് സൗദി അറേബ്യ 1977ല്‍ പുറത്തിറക്കിയ 1 റിയാല്‍ നോട്ട്.
No comments:
Post a Comment