ഇന്നത്തെ പഠനം
| |
അവതരണം
|
Latheef Ponnani
|
വിഷയം
|
നോട്ടിലെ വ്യക്തികള്‍
|
ലക്കം
|
2
|
ഉമർ മുഖ്താർ
ജനനം: 20 ആഗസറ്റ് 1861. ജാൻസൂളർ, ലിബിയ.
മരണം: 16 സെപ്റ്റമ്പര്‍ 1931. സെല്ലുഖൻ, ലിബിയ.
ഇറ്റലിയുടെ ലിബിയൻ അധിനിവേശത്തിനെതിരെ ഇരുപത് വർഷത്തോളം സമരം ചെയ്ത ധീരനായ സൂഫി പോരാളിയും, രക്തസാക്ഷിയുമാണ് ഉമർ മുഖ്താർ. പ്രാഥമിക പഠനങ്ങൾക്ക് ശേഷം ഖുർആൻ, ഹദീസ് , ഫിഖ്ഹ് , തസ്സവുഫ് എന്നിവകളിൽ പ്രാവീണ്യം നേടി. ആധ്യാത്മിക മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു.
ഖുർആൻ അദ്ധ്യാപകനായും, ഇമാം ആയും ഉമർ മുഖ്താർ സേവനമനുഷ്ഠിച്ചിരുന്നു. 1923 ഇൽ സനൂസി സേനഅധിപനായിരുന്ന ഇദ്‌രീസ് അൽ സനൂസി യുടെ വിയോഗത്തിന് ശേഷം സനൂസി ഗറില്ലാ സംഘംങ്ങളുടെ മുഖ്യ സേനാധിപനായി ഉമർ മുഖ്താർ തിരഞ്ഞെടുക്കപ്പെട്ടു.
ഐൻ കൽക്കിലെ സൂഫി മഠത്തിന്റെ ഉത്തരവാദിത്തം കൈയാളുന്ന സമയത്താണ് പോരാട്ടങ്ങളുമായി ഉമർ മുഖ്താർ ബന്ധം സ്ഥാപിക്കുന്നത്. ഖുർആൻ അദ്ധ്യാപകൻ എന്നതോടൊപ്പം തന്നെ ഉമർ മുഖ്താർ മരുഭൂമിയിലെ യുദ്ധതന്ത്രത്തിൽ നൈപുണ്യമുള്ള ആളുമായിരുന്നു.
(ഗറില്ല യുദ്ധമുറ) ലിബിയയുടെ ഭൂമിശാസ്ത്ര ഘടന നന്നായി അറിയുമായിരുന്ന ഉമർ മുഖ്താറിന് തന്റെ ഈ അറിവ് ഇറ്റാലിയൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിൽ മുതൽക്കൂട്ടായി. 1931 സെപ്റ്റംബർ 11 ന് ഉമർ മുഖ്താർ യുദ്ധത്തിൽ പരിക്കേല്പ്പിക്കപെടുകയും സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്യ്തു. ദിവസങ്ങള്‍ക്കുള്ളിൽ അദ്ദേഹത്തെ വിചാരണ ചെയ്ത് പരസ്യമായി തൂക്കിലേറ്റൂകയുമാണുണ്ടായത്. മാപ്പപേക്ഷിച്ചാൽ വധ ശിക്ഷ ഒഴിവാക്കി പുറം രാജ്യത്തേക്ക് അയക്കാം എന്ന സന്ധി നീട്ടിയ ഇറ്റാലിയൻ പട്ടാള മേധാവികളോട് 'ഞങ്ങൾ കീഴടങ്ങില്ല, ഒന്നുകിൽ വിജയം, അല്ലെങ്കിൽ രക്തസാക്ഷിത്വം . ഇതിവിടെ അവസാനിക്കുമെന്ന് നിങ്ങൾ കരുതണ്ട, നിങ്ങളോട് പോരാടാനെൻറെ അടുത്ത തലമുറ വരും, അവർക്ക് ശേഷം അതിൻറെയടുത്ത തലമുറ, അതിനു ശേഷം അതിനടുത്ത തലമുറ എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
അദ്ദേഹത്തെ തൂക്കിലേറ്റാനായി കയർ കഴുത്തിൽ കുരുക്കാൻ വന്ന ഇറ്റാലിയൻ ഉദ്യോഗസ്ഥനോട് മുഖ്താർ പറഞ്ഞത് ഞാന്‍ നിന്നെക്കാൾ കൂടുതൽ കാലം ജീവിക്കും എന്നായിരുന്നു. വാക്കുകൾ അർത്ഥവത്തായെന്ന പോൽ അദ്ദേഹത്തിൻറെ ഓർമ്മകൾ തലമുറകൾ കൈമാറി ഇന്നും നിലനിൽക്കുന്നു. മുഖ്താറിന്റെ അവസാന നാളുകൾ ആവിശ്കരിച്ച ഒരു ചലച്ചിത്രമാണ് മുസ്തഫ അക്കാദ്സംവിധാനം ചെയ്ത "ദ ലയൺ ഓഫ് ഡെസര്ട്ട് " (1981)ഈ ചിത്രത്തിന്റെ മലയാള പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. ഉമര്‍ മുക്താറിനെ ആദരിച്ച് കൊണ്ട് ലിബിയ 1970 ല്‍ പുറത്തിറക്കിയ 10 ദിനാര്‍ നോട്ട്.
No comments:
Post a Comment