ഇന്നത്തെ പഠനം
| |
അവതരണം
|
Jenson Paweth Thomas
|
വിഷയം
|
നാണയ പരിചയം
|
ലക്കം
|
2 പെൻസ് (Cart Wheel)
1797ൽ ബ്രിട്ടൻ പുറത്തിറക്കിയ നാണയം...
ദശാംശനാണയസമ്പ്രദായം നിലവിൽ വരുന്നതിന് മുമ്പ് ബ്രിട്ടനിൽ ഉപയോഗത്തിൽ ഉണ്ടായിരുന്ന നാണയം ആണ് 2 പെൻസ്. ഒരു പൗണ്ടിന്റെ 120ൽ 1 ആയിരുന്നു 2 പെൻസ്.
വെള്ളിയുടെ വിലയിൽ വൻ വർദ്ധനവ് വന്നതിനാൽ 1660ൽ വെള്ളിയിൽ അച്ചടിച്ചിരുന്ന പെൻസ് നാണയങ്ങളുടെ അച്ചടി ഗവണ്മെന്റ് നിർത്തലാക്കി. 1700കളുടെ അവസാനമായപ്പോഴേക്കും ഇംഗ്ലണ്ടിൽ നാണയക്ഷാമം രൂക്ഷമായി. 1797ൽ, ഇതിനൊരു പരിഹാരം എന്ന നിലയിൽ ചെമ്പ് നാണയങ്ങൾ അച്ചടിക്കാൻ ഗവണ്മെന്റ് തീരുമാനിക്കുകയും അതിനുള്ള ചുമതല മാത്യു ബോൾട്ടനെ ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബർമിംഗ് ഹാമിലുള്ള സോഹോ പ്രസ്സിൽ നിന്നും 1, 2 പെൻസ് നാണയങ്ങൾ അച്ചടിക്കാൻ തുടങ്ങി...
ഓരോ 2 പെൻസ് നാണയവും അച്ചടിച്ചത് അതിന്റെ മുഖവിലയ്ക്ക് തുല്യം തൂക്കത്തിൽ (2 ഔൺസ്) ചെമ്പ് ഉപയോഗിച്ചായിരുന്നു. അതിനാൽ നിലവിൽ ഉണ്ടായിരുന്ന വെള്ളിനാണയത്തെക്കാളും വലുപ്പവും ഭാരവും കനവും ഉള്ളതായിരുന്നു ഈ പുതിയ നാണയം. വലുപ്പവും ഭാരക്കൂടുതലും കനക്കൂടുതലും വക്കിലൂടെയുള്ള എഴുത്തുകളും കൊണ്ട് ഈ പുതിയ നാണയം കാളവണ്ടിച്ചക്ക്രം പോലെ തോന്നിച്ചു. അതിനാൽ ഈ നാണയത്തെ Cart Wheel എന്നും വിളിച്ചുവരുന്നു...
1797ൽ മാത്രമേ ഇത്തരം നാണയങ്ങൾ അച്ചടിച്ചിട്ടുള്ളൂ. ഇത്തരം 720,000 നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
2 പെൻസ് നാണയത്തിന്റെ ഒരുവശത്ത് അപ്പോഴുള്ള രാജാവിന്റെ (George lll) ചിത്രവും പേരും (Georgius lll) മറുവശത്ത് ബ്രിട്ടാനിയയുടെ ചിത്രവും വർഷവും (1797) അച്ചടിച്ചിട്ടുണ്ട്...
ആവി(steam)യിൽ പ്രവർത്തിക്കുന്ന പ്രസ്സിൽ ആദ്യമായി അച്ചടിച്ച നാണയം എന്ന പ്രത്യേകത കൂടിയുണ്ട് ഈ 2 പെൻസ് നാണയത്തിന്. ജെയിംസ് വാട്ട് രൂപകൽപന ചെയ്ത സോഹോ ആയിരുന്നു പ്രസ്തുത പ്രസ്സ്...
Value : 1/120 Pound
Mass : 56.7 gm
Diameter : 41mm
Edge : Plain
Composition : Copper
ചിത്രം : 2 പെൻസ് (Cart Wheel - 1797) (From my collection)
No comments:
Post a Comment