10/03/2018

09-03-2018 - ബര്‍മീസ് കറന്‍സി Part-2


ഇന്നത്തെ പഠനം
അവതരണം
Sulfeeqer Pathechali
വിഷയം
കറന്‍സി പരിചയം
ലക്കം
71


Burmese currency after the annexation of British Empire 
( ബര്‍മീസ് കറന്‍സി – ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷം)

Continuation (Part-2)


1824-ലെ Anglo-Burmese യുദ്ധത്തോട് കൂടി ബര്‍മ്മയില്‍ ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് 1852-ലെയും 1885-ലെയും യുദ്ധത്തോട് കൂടി ബര്‍മ്മ പൂര്‍ണ്ണമായും ബ്രിട്ടന് കീഴടങ്ങുകയും തുടര്‍ന്ന് British India (British Raj) യുടെ കീഴില്‍ വരികയും ചെയ്തു.

1824-ല്‍ ബ്രിട്ടീഷ് അധീനധയിലായ സൗത്ത് ബര്‍മ്മയില്‍ (Lower Burma) ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് തുടങ്ങി. 1862-ന് മുമ്പ് മദ്രാസ്, ബോംബെ, ബംഗാള്‍ പ്രസിഡന്‍സി ബാങ്കുകള്‍ ആയിരുന്നു ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്തിരുന്നത്. 1861-ല്‍ പ്രസിഡന്‍സി ബാങ്ക് ഓഫ് ബംഗാള്‍ റങ്കൂണില്‍ (ബര്‍മ്മ) അവരുടെ ശാഖ ആരംഭിച്ചു. ശേഷം 1865-ല്‍ Moulmein-ലും 1866-ല്‍ Akyab-ലും ബ്രാഞ്ചുകള്‍ തുടങ്ങി.

1862 മാര്‍ച്ച് 1-ന് Indian Paper Money Act പാസാക്കിയതിന് ശേഷം ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് ഗവണ്മെന്‍റ് (Government of India) ഏറ്റെടുത്തു. തുടര്‍ന്ന് ഗവണ്മെന്‍റ് മദ്രാസ്(M), കാൺപൂർ(A), കറാച്ചി(K), ബോംബെ(B), റങ്കൂൺ(R), കല്‍കത്ത(C), ലാഹോര്‍ (L) എന്നീ 7 വിവിധ പ്രദേശങ്ങളില്‍ (circles) നോട്ടുകള്‍ ഇഷ്യൂ ചെയ്യുവാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചു. ഓരോ circle-കളുടെയും കീഴില്‍ നിരവധി ഉപ circle-കള്‍ ഉണ്ടായിരുന്നു. ഓരോ circle-കളിലും പ്രിന്‍റ് ചെയ്ത നോട്ടുകളിലെ ഭാഷ പാനലിലേക്ക് അതാത് പ്രദേശത്തെ ഭാഷകള്‍ ചേര്‍ക്കപെട്ടു. ഒരു circle-ല്‍ ഇഷ്യൂ ചെയ്യപ്പെട്ട നോട്ടുകള്‍ മറ്റു circle-കളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.



1897 മുതല്‍ Government of India റങ്കൂണില്‍ ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്യുവാന്‍ തുടങ്ങി. ഇന്ത്യന്‍ ഭാഷകള്‍ക്ക് പകരം ബര്‍മീസ് ഭാഷകള്‍ ഉപയോഗിച്ചു എന്നതൊഴിച്ചാല്‍ മറ്റു circle-കളില്‍ ഇഷ്യൂ ചെയ്ത നോട്ടുകളുമായി ഇവക്കു യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. 1917-ലും പിന്നീട് 1927-ലും ബര്‍മ്മയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി ഇന്ത്യന്‍ നോട്ടുകള്‍ overprint ചെയ്ത് പുറത്തിറങ്ങി.




To be continued…


No comments:

Post a Comment