14/03/2018

13-03-2018 - പുരാതന നാണയങ്ങള്‍ - വംഗ ജനപദം


ഇന്നത്തെ പഠനം
അവതരണം
Leeju Palakad
വിഷയം
പുരാതന നാണയങ്ങള്‍
ലക്കം
07

വംഗ ജനപദം

പുരാതന ഇന്ത്യയിൽ അനേകം ജനപദങ്ങളും 16 മഹാജനപദങ്ങളും ഉണ്ടായിരുന്നു. 600 ബി. സി. കാലഘട്ടത്തിലെ മഹാജനപദങ്ങളിൽ ഒന്നാണ് വംഗ. ഈ ജനപദങ്ങളിൽ അച്ചുകുത്തു നാണയങ്ങളാണ് നിലനിന്നിരുന്നത്. ഓരോ ജനപദത്തിനും അവരവരുടെ ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുള്ള നാണയങ്ങൾ ഉണ്ടായിരുന്നു. ബംഗാളിലെ പുരാതന നാമം വംഗയെന്നാണെന്ന് ഒരു വിഭാഗം ചരിത്രക്കാരൻമാർ വിലയിരുത്തുന്നു. ബുദ്ധ - ജൈന മത ഗ്രന്ഥങ്ങളിൽ വംഗ സാമ്രാജ്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.


ബംഗാളിലെ ചന്ദ്രശതഗഢ്, വാരിബതേശ്വർ എന്നീ ഭാഗങ്ങളിലാണ് വംഗ നാണയങ്ങൾ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. സാധാരണയായി കർഷകപാനയിലും ½ കർഷകപാനയിലും തീർത്ത നാണയങ്ങൾ ഇവിടെ കണ്ടു വരുന്നു . ഗംഗാ നദിയിൽ കപ്പൽ ഗതാഗതം കാര്യക്ഷമമായിരുന്നു എന്നതിന്റെ ലക്ഷണങ്ങൾ ഇവിടുത്തെ നാണയങ്ങളിൽ കാണാൻ കഴിയും.

ഇവിടെ നിലനിന്നിരുന്ന ചെമ്പു നാണയത്തിന്റെ വിശദാംശങ്ങളും ഭൂപടവും അടങ്ങിയ വിവരണം ഇവിടെ ചേർത്തിരിക്കുന്നു.


No comments:

Post a Comment