22/10/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (75) - കരിമീൻ

                           

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
75

ഈച്ച 
(House fly)


വീടുകളിൽ കാണപ്പെടുന്ന പറക്കുന്ന ഷഡ്പദങ്ങളിൽ ഏറ്റവും സാധാരണയായ പ്രാണിയാണ്‌ ഈച്ച.  ഈച്ചകളാണ് മനുഷ്യരിൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന പരാദവും. ഇംഗ്ലീഷിൽ ഹൌസ് ഫ്ലൈ (House fly) എന്ന് വിളിക്കപ്പെടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ ആവാസ വ്യവസ്ഥയുള്ളതും ഈച്ചകൾക്കാണ്.

 ഇനങ്ങൾ
 ➖➖➖➖
മസ്ക്കാ ഡോമെസ്ടിക്ക (Musca domestica)
മസ്ക്കാ നെബുലോ (Musca nebulo)
മസ്ക്കാ വിസിനി (Musca viccini )

 
സാധാരണ പ്രായപൂർത്തിയായ ഈച്ചകൾ 6–9 mm വരെ നീളമുണ്ടാവും. ഇവയുടെ നെഞ്ചിന്റെ മുകൾ ഭാഗം സാധാരണ ചാരനിറത്തിലായിരിക്കും. നാലു വരകൾ കറുത്ത നിറത്തിൽ പുറത്തുകാണാം. വയറിന്റെ അടിഭാഗം മഞ്ഞനിറത്തിലും ആയിരിക്കും. ശരീരം ആകെ രോമങ്ങൾ നിറഞ്ഞിരിക്കും. പെൺ ഈച്ചകൾക്കു ആൺ ഈച്ചകളേക്കാൾ അൽപ്പം വലിപ്പം കൂടുതൽ കാണും. അവയുടെ കണ്ണുകൾക്കും വലിപ്പം കൂടുതലായിരിക്കും.

ഈച്ചയുടെ ശരീരത്തെ ശിരസ്സ് , വക്ഷസ്സ് , ഉദരം എന്നീ മൂന്നു ഭാഗങ്ങളായി തിരിക്കാം.

ഈച്ചയുടെ തല (Musca domestica)
ശിരസ്സു / തലയ്ക്ക് അർധഗോളാകൃതിയാണുള്ളത്. തലയുടെ ഇരുവശത്തും ഓരോ സങ്കീർണ ചുവപ്നേത്രമുണ്ട്. ഉടലിനോടു താരതമ്യപ്പെടുത്തുമ്പോൾ ഈച്ചയുടെ നേത്രങ്ങൾ വളരെയധികം വലിപ്പമേറിയതാണ്. ഇത് ഈച്ചയുടെ ഒരു പ്രത്യേകതയായി കണക്കാക്കാം. തലയുടെ മുന്നറ്റത്തായി ഒരു ജോഡി ശൃംഗിക (antenna) കാണപ്പെടുന്നു. ഈ ശൃംഗികകൾ മുമ്മൂന്നു ഖണ്ഡങ്ങൾ ചേർന്നാണ് രൂപമെടുത്തിരിക്കുന്നത്. ഇതിൽ അഗ്രഭാഗത്തായുള്ള ഖണ്ഡത്തിൽ സൂക്ഷ്മരോമങ്ങളുണ്ട്.  ദ്രവരൂപത്തിലുള്ള ആഹാരസാധനങ്ങളെ വലിച്ചെടുക്കാനായി ലേബല്ലം ഉപയോഗിക്കുന്നു. ആഹാരസാധനങ്ങളെ സ്വന്തം ഉമിനീരിൽ അലിയിച്ചശേഷമാണ് വലിച്ചെടുക്കുന്നത്. ഈ പ്രക്രിയ രോഗ പകർചക്കു കാരണം. 

വക്ഷസ്സ് / ഉടലിന് അണ്ഡാകൃതിയാണുള്ളത് ഇതിനടിയിലായി മൂന്നു ജോഡി കാലുണ്ട്. കാലിന്റെ അഗ്രഭാഗത്തായി ചെറിയ നഖങ്ങൾ പോലെയുള്ള ഘടന കാണപ്പെടുന്നു. ഓരോകാലിലും ഇത്തരം ഒരു ജോഡി ചെറിയ നഖങ്ങൾ വീതമുണ്ട്. നഖങ്ങൾക്കിടയിൽ സൂക്ഷ്മരോമങ്ങൾ കാണപ്പെടുന്നു. ചില സൂക്ഷ്മരോമങ്ങൾ പൊള്ള ആയതിനാൽ അവയ്ക്കുള്ളിൽ രോഗാണുക്കൾ കൂട്ടമായി കാണപ്പെടാറുണ്ട്. ഈ സൂക്ഷ്മരോമങ്ങൾക്ക് എപ്പോഴും നനവുണ്ടായിരിക്കും. ഒരു പ്രത്യേക ദ്രാവകത്തിന്റെ സാന്നിധ്യമാണ് ഇതിനു കാരണം. മിനുസമുള്ള പ്രതലങ്ങളിലൂടെയുള്ള ഈച്ചയുടെ ചലനങ്ങൾക്ക് ഈ ദ്രാവകം പ്രയോജനപ്പെടുന്നു. ശരീരം വെടിപ്പായി സൂക്ഷിക്കുന്നതിന് കാലിന്റെ അഗ്രഭാഗത്തുള്ള സൂക്ഷ്മരോമങ്ങൾ സഹായിക്കുന്നു.

ഉടലിന്റെ രണ്ടാം ഖണ്ഡത്തിൽ നിന്നാണ് ഒരു ജോഡി ചിറകുകൾ ഉദ്ഭവിക്കുന്നത്. ചിറകുകൾ ഏതാണ്ടു ത്രികോണാകൃതിയിലാണ്. അവ കട്ടികുറഞ്ഞതും സുതാര്യവുമാണ്. ചിറകുകൾക്ക് പിന്നിലായി ഒരു ജോഡി സ്പർശിനികൾ (halters)ഉണ്ട്. ഇവയാണ് പറക്കുമ്പോൾ സമതുലനാവസ്ത കാത്തുസൂക്ഷിക്കുന്നത്. വളരെ വേഗത്തിൽ പറക്കാൻ കഴിവുള്ള ജീവിയാണ് ഈച്ച. ഒരു സെക്കൻഡിൽ അത് നാനൂറിലേറെ പ്രാവശ്യം ചിറകുകൾ ചലിപ്പിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഇണചേരുന്ന ഈച്ചകൾ
ഉദര ഖണ്ഡങ്ങളുടെ എണ്ണം പരിശോധിച്ച് ആൺ-പെണ്ണീച്ചകളെ തിരിച്ചറിയാൻ കഴിയും: ആണീച്ചക്ക് എട്ടും പെണ്ണിച്ചക്ക് ഒൻപതും ഖണ്ഡങ്ങൾ ഉണ്ട്. വളർച്ചയെത്തിയ ഒരു പെൺ ഈച്ച 500 മുതൽ 2000 വരെ മുട്ടകളിടുന്നു. മനുഷ്യന്റെയും ജെന്തുക്കളുടെയും വിസർജ്യങ്ങൾ, സസ്യങ്ങളുടെയും ജീവികളുടെയും അഴുകുന്ന അവശിഷ്ടങ്ങൾ, ചപ്പു ചവറു കൂമ്പാരങ്ങൾ മുതലായവയിലാണ് ഈച്ച സാധാരണയായി മുട്ടയിടുന്നത്. അതായത്, അഴുകുന്ന എല്ലാ ജൈവ വസ്തുക്കളും ഈച്ച ഭക്ഷിക്കുകയും അവിടെത്തന്നെ മൂട്ട ഇട്ട് പെറ്റു പെരുകുകയും ചെയ്യും. മുട്ടയ്ക്ക് അണ്ഡാകൃതിയും വെള്ളനിറവും ആയിരിക്കും. സാധാരണയായി എട്ടു മണിക്കൂർ മുതൽ മൂന്നു ദിവസം വരെയാണ് മുട്ടവിരിഞ്ഞിറങ്ങാനുള്ള കാലയളവ്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കാലയളവിനു വ്യത്യാസം കണ്ടുവരുന്നു. അന്തരീക്ഷ താപനിലയുടെ വ്യത്യാസമാണ് ഇതിനു കാരണം. വിരിഞ്ഞിറങ്ങുന്ന ലാർ‌‌വകളുടെ ശരീരം നീണ്ട്, ഉരുണ്ട്, തല വശം കൂർത്ത ആകൃതിയിൽ ഇരിക്കുന്നു. വിളറിയ മഞ്ഞനിറത്തോടുകൂടിയ ഈ ലാർ‌‌വകളുടെ ശരീരത്തിന് പതിമൂന്നു ഖണ്ഡങ്ങളുണ്...
വെള്ളത്തിൽ കൂടിയും ,ആഹാര പദാർത്ഥങ്ങളിൽ കൂടിയും പകരുന്ന വിവിധയിനം രോഗങ്ങളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് ഈച്ചകൾക്കുണ്ട്.വയറിളക്കം , പിള്ളവാതം,ടൈഫോയ്ഡ്, അതിസാരം, കോളറ,വയറുകടി ,മഞ്ഞപ്പിത്തം (Hepatits A), ആന്ത്രാക്സ്, ക്ഷയം, കഞ്ജങ്ക്റ്റീവൈറ്റിസ് (കണ്ണുരോഗം) എന്നിവയുടെ രോഗാണുക്കൾ, ചില വിരകളുടെ മുട്ടകൾ എന്നിവ ഈച്ചകൾ വഴിയാണ് വ്യാപിക്കുന്നത്. നിരുപദ്രവികളെന്ന് ഒരു കാലത്ത് കണക്കാക്കിയിരുന്ന ഈച്ചകൾക്ക് രോഗം പകർത്തുന്നതിൽ പങ്കുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞത് സൂക്ഷ്മദർശിയുടെ ആവിർഭാവത്തോടെയാണ്. ഈച്ചയുടെ ശരീരവും കാലുകളും രോമാവൃതമാണ്. കാലിന്റെ അഗ്രത്തുള്ള ഉരുണ്ട മൃദുവസ്തുവും (pulvillus),അതിനു നടുവിലുള്ള പൊള്ള ആയ രോമവും (empodium) ,അതിനോടു ബന്ധപ്പെട്ടുകാണുന്ന ഒട്ടുന്ന ഒരു ദ്രാവകവും രോഗാണുക്കളെ യാന്ത്രികമായി (mechanical ) പരത്താൻ സഹായിക്കുന്നു. ഈച്ച ആഹാരസാധനങ്ങളിൽ രോഗാണുക്കളുമായി വന്നിരിക്കുകയും അവയെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഈച്ചയുടെ ശര്ദി-വിസർജ്യങ്ങളിലുടെയും രോഗവ്യാപനം സാധാരണമാണ് . ഇവയ്ക്ക് രോഗാണുക്കളെ വ്യാപിപ്പിക്കുന്നതിനുള്ള കഴിവിനെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഒരു സംഘം ഗവേഷകർ എട്ട് ഈച്ചകളെ പിടിച്ച് അവയിൽ രോഗാണുക്കളെ പ്രവേശിപ്പിച്ച ശേഷം രോഗാണു വിമുക്തമായ ആഹാരപദാർഥത്തിലേക്കു വിട്ടു. 15 മിന്നിറ്റിനുള്ളിൽ 7000 രോഗാണുക്കൾ ആഹാരപദാർഥത്തിൽ നിന്നും ലഭ്യമായി. അഞ്ചുമണിക്കൂറു കഴിഞ്ഞപ്പോൾ ഈ സംഖ്യ 35 ലക്ഷമായി ഉയർന്നു. ഈച്ചകൾ അവയുടെ കാലുകൾ വഴിമാത്രമല്ല രോഗാണുക്കളെ പരത്തുന്നത്. ആഹാരപദാർഥങ്ങൾ ശേഖരിക്കുന്ന ഒരു സഞ്ചി മിക്ക ഈച്ചകളുടെ ശരീരത്തിലും കാണാറുണ്ട്. വായിക്കടുത്തുള്ള ഈ സഞ്ചിയിൽ നിന്ന് പിന്നീട് ആഹാരപദാർഥത്തെ ഉദരത്തിലേക്ക് മാറ്റുന്നു. ഈ പ്രക്രിയയിൽ രോഗണുസമ്മിശ്രമായ അല്പം ആഹാരപദാർഥത്തെ വെളിയിൽ തള്ളുന്നു. ഇതുവഴിയും രോഗങ്ങൾ വ്യാപിക്കാറുണ്ടെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു. ഈച്ചകളുടെ സാന്നിദ്ധ്യം, ആ സ്ഥലത്തെ മോശപ്പെട്ട മാലിന്യ സംസ്കരണത്തെയും ജനങ്ങളുടെ ശുചിത്വ രാഹിത്യത്തെയും ആണ് സൂചിപ്പിക്കുന്നത് . അത് വഴി രോഗ വ്യാപനത്തിനുള്ള വർദ്ധിച്ച സാദ്ധ്യതയും.

 ഈച്ചകളോടുള്ള അമിതമായ ഭയത്തിനു പറയുന്ന പേരാണ്‌ എപ്പിഫോബിയ. 

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഈച്ചകളെ പാടെ നിയന്ത്രിക്കാം. ഇവയുടെ പ്രത്യുത്പാദനം, അഴുകുന്ന ജൈവ വസ്തുക്കളിൽ ആണു.(decomposing organic materials) . സാനിട്ടരി കക്കുസുകളുടെ ഉപയൊഗവും നല്ല മാലിന്യ സംസകരണ രീതികളും ഈച്ചയുടെ വർദ്ധന തടയും ആഹാരസാധനങ്ങൾ മൂടിവയ്ക്കുകവഴി ഈച്ചശല്ല്യം ഒരു പരിധിവരെ ഒഴിവാക്കാം. കീടനാശിനികളും ഇപ്പോൾ ലഭ്യമാണ്;ഡി. ഡി. റ്റി., ബി. എച്ച്. സി., ഡയൽഡ്രിൽ, ക്ലോർഡേൻ, ഡയാസിനോൻ തുടങ്ങിയ കീടനാശിനികൾ ഉപയോഗിച്ച് ഈച്ചകളെ നിയന്ത്രിക്കാം. പക്ഷെ മിക്ക കീടനാശിനികൾക്കുമെതിരെ ഈച്ചകൾ പ്രതിരോധം നേടിക്കൊണ്ടിരിക്കുകയാണ്‌.




14/10/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (74) - കരിമീൻ

                          

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
74

കരിമീൻ


തെക്കേ ഇന്ത്യയിൽ നദികളിലും കായലുകളിലും കണ്ടുവരുന്ന ഒരു നാടൻ മൽസ്യമാണ് കരിമീൻ. ഗ്രീൻ ക്രോമൈഡ് (Green chromide ), പേൾ സ്പോട്ട് (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്. തെക്കേയിന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ. കേരളത്തിലെ കായലുകളിലും, കർണ്ണാടകയിലെ പടിഞ്ഞാറൻ നദികളിലും, ആന്ധ്രയിലെ തടാകങ്ങളിലും സാധാരണയായി ഈ മൽസ്യം കണ്ടുവരുന്നു. കൂടാതെ കേരളത്തിൽ കുളങ്ങൾ, നെല്പാടങ്ങൾ എന്നിവിടങ്ങളിൽ മത്സ്യകൃഷിയായും ഇവയെ വളർത്താറുണ്ട്. സ്വതേ രുചികരവും വർഷം മുഴുവൻ ലഭിക്കുന്നതുമായ ഈ മൽസ്യത്തിന് ഉയർന്ന വിലയാണുള്ളത്. അക്വേറിയങ്ങളിൽ എട്ടു വർഷം വരെ ജീവിച്ചതായി രേഖകളുണ്ട്. ഉപ്പുവെള്ളത്തിൽ വളരുന്നതിനു കൂടുതൽ രുചിയുള്ളതായും ശുദ്ധജലത്തിൽ വേഗം വളരുന്നതായും കാണുന്നു.
ചിത്രത്തിനു പിന്നിലെ ചരിത്രം (74) -   കരിമീൻ
ആൺ പെൺ മത്സ്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. നേർത്ത തിളക്കമുള്ള പച്ച നിറം. അതിൽ നേർത്ത മഞ്ഞ നിറമുള്ള കുത്തുകൾ. കരിമീനിന്റെ വായ്‌ ചെറുതാണ്. 22 സെ.മി- 40 സെന്റിമീറ്റർ വരെ നീളവും അനുകൂല സാഹചര്യങ്ങളിൽ ഒരു കിലോഗ്രാം വരെ ഭാരവും വെക്കാറുണ്ട്. വായ്ക്കുള്ളിൽ രണ്ടു വരി പല്ലുകൾ ഉണ്ടാവും. പാർശ്വ ചിറകുകളിൽ ബലമേറിയ മുള്ളുകൾ ഉണ്ട്. ജല സസ്യങ്ങൾ ആണ് ആഹാരം. കൊതുകിന്റെ മുട്ടകൾ, കൂത്താടി , ചെമ്മീൻ കുഞ്ഞുങ്ങൾ എന്നിവയും അകത്താക്കും. പൊതുവേ സസ്യഭുക്കാണെങ്കിലും കാലത്തിനനുസരിച്ചും വലിപ്പത്തിനനുസരിച്ചും ആഹാരരീതിയിൽ മാറ്റം വരാറുണ്ട്.

കരിമീൻ വളരേയധികം പോഷകാംശമുള്ള ഭക്ഷണമാണ്. കുറഞ്ഞ മാംസ്യവും ധാരാളം ജീവകങ്ങളും ഒമേഗാ 3 ഫാറ്റി ആസിഡിന്റെയും വിറ്റമിൻ ഡി, രൈബോഫ്ലാവിൻ എന്നിവയുടെ പ്രചുരതയും അതിനെ നാല്ല ഭക്ഷണമാക്കുന്നു. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ ധാരാളമുണ്ട്.സ്ഥിരമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിനു നല്ലതാണ്. അവ മാംസ്യം കുറവും ജീവകങ്ങൾ കൂടുതലും ആണ് ഫാറ്റി ആസിഡ് സമ്പുഷ്ടമായതിനാൽ രക്തസമ്മർദ്ദം ലഘൂകരിക്കമൂലം ഹൃദയാഘാതസാധ്യത കുറക്കുകയും ചെയ്യുന്നു. മാനസികതുലനത്തിനും പ്രവർത്തത്തെയും സഹായിക്കുന്നതായി കാണുന്നു. അതിനാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗസാധ്യത കുറക്കുന്നു എന്നു കരുതുന്നു.

കേരളത്തിൽ ഏറ്റവും വിശിഷ്ടമായ മീൻ കരിമീൻ തന്നെയാണ്. കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരള സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.






05/10/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - ചൈന വൻമതിൽ

               

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
59

ചൈന വൻമതിൽ 

ഭൂമിയിലെ ഏറ്റവും അറിയപ്പെടുന്ന മനുഷ്യനിർമ്മിത ഘടനകളിലൊന്നാണ്  ചൈനയിലെ വലിയ മതിൽ. 20 രാജവംശങ്ങള്‍ 1800 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ മതില്‍ നിര്‍മ്മിതിയുടെയും നീളത്തിന്റെയും കാര്യത്തില്‍  അത്ഭുതപ്പെ‌ടുത്തുക തന്നെ ചെയ്യും. ശാഖകളടക്കം 21,196 കിലോ മീറ്റര്‍ നീളം ഈ വന്മതിലിനുണ്ട്.  .ഹുഷാൻ, കിഴക്ക് ലിയോണിംഗ് തുടങ്ങി പടിഞ്ഞാറ് ജിയുഗുൻ പാസ്, പടിഞ്ഞാറ് ഗാൻസു, ലിയോണിംഗ്, ഹെബെയ്, ബീജിംഗ്, ടിയാൻജിൻ, ഷാൻക്സി, ഷാൻക്സി, അകത്തെ മംഗോളിയ, നിങ്‌സിയ, ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകൾ എന്നിവയിൽ അവസാനിക്കുന്ന ഒരു വലിയ നിർമ്മാണമാണിത്.  കാട്ടിലൂടെയും നാടുകളിലൂടെയും മലകളിലൂടെയും കടന്നുപോകുന്ന ഈ വലിയ മതിൽ അവസാനിക്കുന്നത് കടലിലാണ്.

അനന്തമായ വലിയ മതിലിന്റെ ആരംഭ പോയിന്റ്  ചൈനയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗാൻസു പ്രവിശ്യയിലെ ജിയാഗുഗാൻ പാസിൽ ആണ്. "മികച്ച താഴ്‌വാര  ചുരം" എന്നർഥമുള്ള ജിയയുഗുവാൻ ഹെക്സി ഇടനാഴിയുടെ പടിഞ്ഞാറൻ ഭാഗത്തിന്റെ ഏറ്റവും ഇടുങ്ങിയ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 

ചൈനയിലെ വലിയ മതിൽ അവസാനിക്കുകയും കടലിനെ കണ്ടുമുട്ടുകയും ചെയ്യുന്ന സ്ഥലമാണ് ലാവോലോങ്‌ടോ.  ഇത് ഷാൻഹായ് ചുരത്തിന്റെ ഭാഗമാണ്, അതിന്റെ പേര് "ലൊലോങ്‌ടൗ" എന്നാൽ ഓൾഡ് ഡ്രാഗൺസ് ഹെഡ് എന്നാണ് അർത്ഥമാക്കുന്നത്, കാരണം ഇത് കടലിൽ നിന്ന് വെള്ളം കുടിക്കുന്ന ഡ്രാഗണിന്റെ തല പോലെ കാണപ്പെടുന്നു.  "സ്വർഗത്തിനുകീഴുള്ള ആദ്യ പാസ് " ( First Pass Under Heaven)  ആയിഅറിയപ്പെടുന്നു. .  


1372 -ൽ മിംഗ് രാജവംശത്തിന്റെ കാലത്താണ് വലിയ മതിൽ നിർമ്മാണം ആരംഭിച്ചത്, എന്നാൽ 168 വർഷങ്ങൾക്ക് ശേഷവും  ജിയുഗുവാൻ പാസ് പൂർത്തിയാക്കാനായിരുന്നില്ല.   ചുരത്തിന്റെ നിർമ്മാണത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്.  ഒരു ഐതിഹ്യം അനുസരിച്ച്, മിംഗ് രാജവംശകാലത്ത്  ജീവിച്ചിരുന്ന, വളരെ പ്രഗത്ഭനായ ഗണിതശാസ്ത്രജ്ഞനായിരുന്ന യി കൈസാൻ എന്ന ജോലിക്കാരനെക്കുറിച്ച് ആണ്.  .  ചുരം നിർമ്മിക്കാൻ കൃത്യമായി 99,999 ഇഷ്ടികകൾ എടുക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി.  സൂപ്പർവൈസർ അവനെ വിശ്വസിച്ചില്ല, നമ്പർ പര്യാപ്തമല്ലെന്ന് ഉദ്യോഗസ്ഥൻ കരുതി, അതിനാൽ ഡിസൈനർ ഒന്ന് കൂടി ചേർത്തു.  ഒടുവിൽ പാസ് പൂർത്തിയാക്കിയപ്പോൾ,  ഒരു അധിക ഇഷ്ടിക ഉണ്ടായിരുന്നു.  പദ്ധതി പൂർത്തിയായ ശേഷം, ഒരു ഇഷ്ടിക സിവോങ് സിറ്റി ഗേറ്റിന് പിന്നിൽ അവശേഷിച്ചു. ഈ അധിക ഇഷ്ടിക ചുരത്തിന്റെ ഗോപുരത്തിൽ ഇന്നും അവിടെ കാണാം. എന്നാൽ , മതിൽ സുസ്ഥിരമാക്കാൻ ഒരു അമാനുഷിക വ്യക്തിയാണ് ഇഷ്ടിക അവിടെ വെച്ചതെന്നും ഒരു ചെറിയ നീക്കം പോലും മുഴുവൻ ഘടനയും തകരുന്നതിന് കാരണമാകുമെന്നും വിശ്വാസമുണ്ട്.  .  അതിനാൽ ഇഷ്ടിക സ്ഥലത്തുതന്നെ നിലകൊണ്ടു, അധികമായി നിർമ്മിച്ച ഇഷ്ടികയെ "ഡിങ്‌ചെംഗ് ബ്രിക്ക്" എന്ന് വിളിക്കുന്നു.

അമേരിക്കൻ സഞ്ചാരിയായ വില്യം എഡ്ഗർ ഗെയിൽ ആണ് ആദ്യമായി വലിയ മതിൽ മുഴുവൻ സഞ്ചരിച്ച വ്യക്തി.  1908 -ൽ,അദ്ദേഹവും സംഘവും കിഴക്കൻ അറ്റത്തുള്ള ഷാൻഹൈഗുവാനിൽ നിന്ന് പടിഞ്ഞാറ് ജിയുഗുവാനിലേക്ക് അഞ്ച് മാസം കൊണ്ട് നടന്നു, ഏറ്റവും നീളമേറിയ മതില്‍ എന്ന ബഹുമതിക്കൊപ്പം ഏറ്റവും നീളമേറിയ ശവക്കല്ലറ എന്ന ദുഷ്പേരും വന്മതിലിനുണ്ട്. 400,000 ആളുകള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. ഈ തൊഴിലാളികളില്‍ പലരെയും മതിലിനുള്ളില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.







01/10/2021

ചിത്രത്തിനു പിന്നിലെ ചരിത്രം (73) - വെള്ളരിക്കൊക്ക് (ഈഗ്രറ്റ്)

                         

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
73

  വെള്ളരിക്കൊക്ക്
(ഈഗ്രറ്റ്)


ലോകത്തെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ജലപക്ഷിയാണ് ഈഗ്രറ്റ് അഥവാ വെള്ളരി കൊക്ക്. കാഴ്ചയിൽ ഹെറോൺ പക്ഷിയെ പോലെ തോന്നിക്കുന്ന ഇവയ്ക്ക് ജൈവശാസ്ത്രപരമായ ചെറിയ വ്യത്യാസമാണുള്ളത്. ശുദ്ധജലത്തിൽ കാണുന്ന വലിയ ചുണ്ടുകളും, വലിയ കാലുകളുമുള്ള തീരദേശപക്ഷിയാണ് ഹെറോൺ.
ചിത്രത്തിനു പിന്നിലെ ചരിത്രം (73) -   വെള്ളരിക്കൊക്ക് (ഈഗ്രറ്റ്)
വെള്ളരിക്കൊക്ക്, വെളിര്, വെള്ള മുണ്ടി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ പക്ഷിയുടെ ഇംഗ്ലീഷ് നാമം " ഈഗ്രറ്റ് " (Egret) എന്നാണ്. വെള്ള നിറമുള്ള തൂവലുകളാൽ അലങ്കരിക്ക പ്പെട്ടതാണ് ഈ പക്ഷിയുടെ ശരീരം. തൂ-വെള്ള തൂവലണിഞ്ഞ വെള്ളരിക്കൊക്കുകളെ കാണാൻ കൗതുകവും സൗന്ദര്യമുള്ളവയുമാണ്. 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും തൂവൽ കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണത്തിനും മാംസത്തിനും മറ്റുമായി യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഈഗ്രറ്റുകളെ (വെള്ളരിക്കൊക്ക്) കൂട്ടത്തോടെ കൊന്നൊടുക്കുക പതിവായിരുന്നു. വെളളരിക്കൊക്കുകളെ വേട്ടയാടുന്നത് ഇന്ത്യയിൽ കുറ്റകരമാണ്.

വലിയ ഇനം വെള്ളരിക്കൊക്കുകൾക്ക് ചുണ്ട് മുതൽ കാൽ വിരൽ വരെ ഏതാണ്ട് ഒരു മീറ്റർ വരെ നീളം കാണാറുണ്ട്. ഇവയുടെ കഴുത്ത് ഇംഗ്ലീഷ് അക്ഷരമാലയിലെ S - ആകൃതിയിലായതിനാൽ ഇത്രയും നീളം തോന്നില്ലെന്ന് മാത്രം. വംശനാശഭീഷണി നേരിടുന്ന പക്ഷി കൂടിയാണിത്. ജലാശയങ്ങൾക്കരികിലാണ് വെള്ളരിക്കാക്കുകളുടെ ആവാസം. ഇവയുടെ ഇഷ്ടഭക്ഷണം മത്സ്യങ്ങളാണ്. ശബ്ദമുണ്ടാക്കാതെ ഇരപിടിക്കാൻ വിദഗ്ദരായ വെള്ളരിക്കൊക്കുകൾ അവസരം കിട്ടിയാൽ തവള, ചെറു പാമ്പ്, എലി തുടങ്ങിയ ജീവികളെയും ഭക്ഷണമാക്കാറുണ്ട്. രാത്രിയിൽ വൃക്ഷ ശിഖരങ്ങളിൽ പറ്റമായി ചേക്കേറുന്ന ഇവ തല താഴേക്ക് വളച്ചു കൊണ്ടു വന്ന് ചിറകിനുള്ളിലാക്കിയാണ് ഉറങ്ങുന്നത്. ഒറ്റ നോട്ടത്തിൽ "തല ഇല്ലാത്ത കൊക്ക് " ആണെന്ന് തോന്നും. മാത്രവുമല്ല ഭൂരിഭാഗം വെള്ളരിക്കൊക്കുകളും ഒറ്റക്കാലിൽ നിന്നാണ് ഉറങ്ങുന്നത്..!!

ദാമ്പത്യ ജീവിതത്തിൽ വളരെയധികം നിഷ്ഠ പാലിക്കുന്ന പക്ഷിയാണ് വെള്ളരിക്കൊക്കുകൾ. ഏതാണ്ട് രണ്ട് വയസ്സോടെ പ്രായപൂർത്തി കൈവരിക്കുന്നതോടെ ആൺപക്ഷി ഇണയെതേടുകയായി. വർഷത്തിൽ ഒരിക്കൽ മാത്രം ഇണചേരുന്ന ഇവയ്ക്ക് ജീവിതത്തിൽ ഒരു ഇണ മാത്രമാണ് ഉണ്ടാവുക. ആൺപക്ഷികൾ പ്രത്യേക ഭൂപ്രദേശം തെരഞ്ഞെടുത്ത് ഇണയെ ആകർഷിയ്ക്കാനായി പല തരത്തിലുള്ള ചേഷ്ഠകൾ കാട്ടുകയും ചെയ്യുകയും ചെയ്യുന്നു. പെൺപക്ഷികൾ ആൺപക്ഷിയുടെ പ്രദേശത്ത് വിരുന്ന് വന്നതിനുശേഷം മാത്രമാണ് ഇണ ചേരുന്നത്.

ഈഗ്രറ്റ, ആർഡിയ തുടങ്ങിയ ജീനസ്സുകളിലെ അംഗങ്ങളാണ് ഈഗ്രറ്റുകൾ. " ഈഗ്രറ്റ് " എന്ന വാക്ക് ഉത്ഭവിച്ചത് ഫ്രഞ്ച് വാക്ക് 'എയിഗ്രറ്റെ' എന്ന വാക്കിൽ നിന്നാണ്. ഫ്രഞ്ചിൽ "എയിഗ്രറ്റെ " എന്നാൽ 'ബ്രഷ്' എന്നും അർത്ഥമുണ്ട്. ബ്രഷ് - എന്ന വാക്ക് സൂചിപ്പിക്കുന്നത്, പ്രജനനകാലത്ത് ഈഗ്രറ്റുകളുടെ പുറകുവശത്ത് വെള്ളച്ചാട്ടം പോലെ മനോഹരമായ വലിയ നാരുപോലുള്ള മൃദുവായ തൂവലുകൾ ബ്രഷുകൾ പോലെ കാണപ്പെടുന്നു. 

വെള്ളരിക്കൊക്കുകൾ ചതുപ്പു നിലങ്ങളിലെ കുറ്റിക്കാടുകളിലോ പാടശേഖരങ്ങൾക്ക് സമീപമുള്ള വിജന പ്രദേശങ്ങളിലെ വൃക്ഷങ്ങളിലോ കൂടുകൂട്ടിയാണ് മുട്ടയിടുന്നത്. ചുള്ളികളും ചെറിയ കമ്പുകളും കൊണ്ട് മെനയുന്ന കൂടുകൾക്ക് ബലം തീരെ കുറവാണ്. മങ്ങിയ പച്ചനിറമാർന്ന മൂന്ന് മുതൽ നാല് മുട്ടകൾ വരെ വെളളരികൾ ഇടാറുണ്ട്. ഇത് വിരിയാനായി ഏതാണ്ട് 24-ദിവസത്തോളം വേണ്ടിവരും. മാതാപിതാക്കൾ മാറി മാറി അടയിരിക്കുകയും കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പുറത്തുവന്നാൽ സമയത്തിനു ഭക്ഷണം നൽകി സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നു. പറക്കമുറ്റിക്കഴിയുമ്പോൾ വെളളരിക്കൊക്കിന്റെ കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം ദീർഘദൂരം പറക്കുകയും പതിവാണ്.