30/01/2021

30-01-2021- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- സി.സുബ്രമണ്യം ജന്മശതാബ്ദി 2010

       

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
67

സി.സുബ്രമണ്യം ജന്മശതാബ്ദി  2010 

ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന്‌

ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനായ ചിദംബരം സുബ്രമണ്യം അവർകളുടെ  ജന്മവാർഷികം ആണ് ഇന്ന്.

പ്രമുഖ ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായ അദ്ദേഹം  പല പ്രമുഖ വകുപ്പുകളുടെയും ചുമതല ഭംഗിയായി നിർവ്വഹിച്ചയാളാണ്‌.

അദ്ദേഹത്തിന്റെ ജന്മശതാബ്ദി പ്രമാണിച്ച് 2010 ഇൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.



28/01/2021

28-01-2021- ചിത്രത്തിനു പിന്നിലെ ചരിത്രം(65)- കാസിമർ ഫങ്ക്

                

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
65

 കാസിമർ ഫങ്ക് / Casimar Funk 

ഫെബ്രുവരി 23, 1884 പോളണ്ടിൽ ജനിച്ച ജീവശാസ്ത്രഞ്ജനായ കാസിമർ ഫ്രാങ്കാണ് വൈറ്റമിൻ കണ്ടെത്തിയത്. ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ ഗവേഷണത്തിന് ശേഷമായിരുന്നു.

മനുഷ്യശരീരത്തിന്റെ സങ്കീർണ്ണതകളെ കുറിച്ച് പഠിക്കുന്നതിൽ താൽപര്യനായിരുന്ന അദ്ദേഹത്തിന്  1904 ൽ ബേൻ സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.

1910 ലണ്ടനിലെ ലിസ്റ്റർ സർവ്വകലാശാലയിൽ ഉപരിപഠനത്തിന് ചേർന്നു. പോഷകാഹാരത്തിന്റെ കുറവ് മൂലം മനുഷ്യശരീരത്തിൽ കണ്ടുവരുന്ന ബെറിബെറി എന്ന അസുഖത്തെ കുറിച്ചുള്ള പഠനവും, പ്രതിവിധി കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു..  ഈ പഠനം വൈറ്റമീൻ കണ്ടെത്തുന്നതിൽ അദ്ദേഹത്തെ എത്തിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്ത്രത്തിന്റെ നിർണായാക കണ്ടുപിടുത്തമായി മാറി ഇത്.

മനുഷ്യശരീരത്തിനും, ആരോഗ്യത്തിനും അത്യാവശ്യമായ  Vitamin B1, Vitamin B2, Vitamin C, Vitamin D, എന്നിവയെ കണ്ടെത്തുകയും ചെയ്തു.

വൈറ്റമിന്റെ കുറവ് മനുഷ്യശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വിശദീകരിക്കുകയും The Vitamin എന്ന പുസ്തകം രചിക്കുകയും ചെയ്തു. ചെറുപ്പക്കാരിലും, പ്രായമായവരിലുമാണ് ഇതിന്റെ കാരണങ്ങൾ വ്യക്തമായി കാണുകയെന്നും ഈ സമയത്ത് അതിനെ നിയന്ത്രിക്കുക എന്നത് പ്രയാസകരവും, മനുഷ്യശരീരത്തിലേക്ക് ആവശ്യമായ വൈറ്റമീൻ പോഷകാഹാരങ്ങൾ ശൈശവ, ബാല്യ കാലങ്ങളിൽ നൽകണമെന്നും ഇതിലൂടെ ഭാവിയിൽ മെച്ചപ്പെട്ട ആരോഗ്യവും, മനുഷ്യായുസ്സ് വർദ്ധിക്കാൻ കാരണമാകുകയും ചെയ്യുമെന്നും അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കി. 1967 നവംബർ 20 ന് ന്യൂയോർക്ക് സിറ്റിയിൽ ഫങ്ക് മരിച്ചു. 1992 ൽ പോളണ്ട് പുറത്തിറക്കിയ സ്റ്റാമ്പിൽ അദ്ദേഹത്തെ ആദരിച്ചു. 










27/01/2021

27/01/2021- കറൻസിയിലെ വ്യക്തികൾ- മഹിന്ദ രാജപക്സെ

                 

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
33
   
മഹിന്ദ രാജപക്സെ


മഹിന്ദ രാജപക്സെ എന്നറിയപ്പെടുന്ന പേർസി മഹേന്ദ്ര രാജപക്സെ (ജനനം: നവംബർ 18 1945) ശ്രീലങ്കയുടെ മുൻപ്രസിഡണ്ടും, ശ്രീലങ്കൻ സായുധസേനയുടെ സർവസൈന്യാധിപനുമായിരുന്നു. ഒരു അഭിഭാഷകൻ കൂടിയായ രാജപക്സെ 1970-ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ഏപ്രിൽ 6 മുതൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2005-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രധാനമന്ത്രി പദം രാജി വെച്ചു. ആ തെരഞ്ഞെടുപ്പിൽ ജയിച്ച 2005 നവംബർ 19-ന്‌ ശ്രീലങ്കയുടെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. 2010 ജനുവരി 27-ന്‌ ശ്രീലങ്കൻ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2009 സെപ്റ്റംബർ 6-ന് കൊളൊംബോ സർവകലാശാല അദ്ദേഹത്തിനു ഡോക്ടറേറ്റ് ബിരുദം നൽകുകയുണ്ടായി. ഇദ്ദേഹം 2015-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് 2015 ജനുവരി 8-ന് സ്ഥാനമൊഴിഞ്ഞു. 2020 ഓഗസ്റ്റ് 5ന് നടന്ന തെരഞ്ഞെടുപ്പി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.

2009 ൽ ശ്രീലങ്ക പുറത്തിറക്കിയ 1000 രൂപ കറൻസി നോട്ട്.
സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം.
പുലികളുടെ കലാപത്തിനെതിരായ വിജയത്തിന്റെ സ്മരണയ്ക്കായി 2009 നവംബർ 17 ന് ശ്രീലങ്ക ഈ 1000 രൂപ കറൻസി നോട്ട് പുറത്തിറക്കി. 

മുൻവശം (Obverse): രാഷ്ട്രപതി മഹീന്ദ രാജപക്സെ ഇരു കൈകളും വലതുവശത്തേക്ക് ഉയർത്തി, ദേശീയ സിംഹ പതാകയുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ഛായാചിത്രം.   ഉദിക്കുന്ന സൂര്യനുമൊത്തുള്ള ശ്രീലങ്കയുടെ ഭൂപടവും മധ്യഭാഗത്ത് നെല്ലിന്റെ ചെവികളുള്ള  "പുങ്കലാസയും" (ഒരു ശ്രീലങ്കൻ കുടം) ചിത്രീകരിച്ചിരിക്കുന്നു. ഇവ യഥാക്രമം പ്രദേശിക സമഗ്രതയും സമൃദ്ധിയും ചിത്രീകരിക്കുന്നു, അവ ദേശീയ ഐക്യത്തിന്റെയും സമാധാനത്തിൻ്റേയും ചിഹ്നമാണ്.

പിൻവശം (Reverse): ശ്രീലങ്കൻ പതാക ഉയർത്തുന്ന സൈനികരെ ചിത്രീകരിച്ചിരിക്കുന്നു.








26/01/2021

26/01/2021- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- അർമേനിയ


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
77

നോർതേൺ സൈപ്രസ്

കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്‌ അർമേനിയ (ഔദ്യോഗിക നാമം റിപബ്ലിക്ക്‌ ഓഫ്‌ അർമേനിയ). മുൻപ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അർമേനിയ 1991-ലാണ് സ്വതന്ത്രമായത്. യെരവാനാണ് തലസ്ഥാനം ടർക്കി, ജോർജിയ, അസർബെയ്ജാൻ, ഇറാൻ എന്നിവയാണ്‌ അർമേനിയയുടെ അയൽ രാജ്യങ്ങൾ.പാര്ലിമെന്റ് നാഷനൽ അസംബ്ളി എന്നറിയപ്പെടുന്നു. .അതിമനോഹരമായ പർവതങ്ങൾ,  മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ അർമേനിയ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ്. ഈ യുറേഷ്യൻ രാജ്യത്തിന് പരുക്കൻ ഭൂപ്രദേശമാണ് ഉള്ളതെങ്കിലും മനോഹരമായ ലാൻഡ്സ്കേപ്പുമുണ്ട്വളരെ ഭംഗിയുള്ള ഭൂപ്രകൃതിയാലും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രത്യേകതയാലും സഞ്ചാരികളുടെ മനസ്സിൽ ഇടം പിടിച്ച രാജ്യം കൂടിയാണിത്

ബൈബിളിൽ പറയുന്ന നോഹയുടെ പേടകം ഉറച്ച അരാരത് പർവ്വതം ചരിത്രപരം മായി അർമേനിയായുടെതായിരുന്നു.( തുർക്കി അർമേനിയ അതിർത്തിയിലാണ് ഇന്ന് തുർക്കിയുടെ ത്) , ഐതിഹ്യ മനുസരിച്ച് നോഹയുടെ പിൻ തലമുറക്കാരാണ് അർമേനിയക്കാരുടെ ആദ്യ കാല ഭരണാധികാരികൾ . നോഹയുടെ പൗത്രന്റെ പുത്രനായ ഹയാക് ആണത്രെ ആദ്യമായി രാഷ്ട്ര സംവിധാനമൊരുക്കിയത്.. അതുകൊണ്ട് തന്നെ പൗരാണിക കാലത്ത് ഈ ദേശം 'ഹയാക്സ്ഥാൻ' എന്നറിയപ്പെട്ടിരുന്നു. വിശാലമായി കിടക്കുന്ന ഈ നാടിന് വേണ്ടി അധിനിവേശക്കാർ പേരാടി ഗ്രീക്ക് കാർ. റോമക്കാർ . ബൈസന്റൈൻ മാർ . പേർഷ്യക്കാർ 14 - ലാം നൂറ്റാണ്ടിൽ ഈ നാട് തന്നെ ഇല്ലാതായി . ഇന്നത്തെ അർമേനിയ അതിന്റെ പത്തിൽ ഒന്നേ വരു.15 - ആം നൂറ്റാണ്ടിൽ ഓട്ടോമൻ തുർക്കികൾ അധിനിവേശക്കാരായി. പിന്നീട് ഹയാക് സ്ഥാനു വേണ്ടി റഷ്യയും തുർക്കിയും നിരന്തരം യുദ്ധം ചെയ്യതു. കിഴക്കൻ അർമേനിയ റഷ്യ കവർന്നു. തെക്ക് മേഖല (ഇന്നത്തെ കിഴക്കൻ തുർക്കി ) തുർക്കിയും 1915 ൽ കനത്ത നഷ്ടം മാത്രമാണ് അർമേനിയക്ക് മിച്ചം. ആ പ്രി കോട്ടിന്റെ ജന്മ നാടായ യാണ് അർമേനിയ അറിയപ്പെടുന്നത്. മുന്തിരി വൻ തോതിൽ ഉത്പാദിപ്പിക്കുന്നു. അർമേനിയൻ ഓർത്തഡോക്സ് സഭയുടെ ക്രിസ്തുവിന്റെ ഏക ഭാവ വിശ്വാസം മറ്റ് സഭകളിൽ നിന്ന് വ്യത്യസ്തമായി തുടരുന്നു. 

അർമേനിയയെ ആദ്യത്തെ ക്രിസ്ത്യൻ രാജ്യമായി കണക്കാക്കുന്നു. ക്രിസ്തുവർഷം 301-ൽ ക്രിസ്തുമതം ഭരണകൂട മതമായി അർമേനിയയിൽ നടപ്പാക്കപ്പെട്ടു. അർമേനിയയിൽ മുമ്പുതന്നെ ഇത് അവതരിപ്പിക്കപ്പെട്ടുവെങ്കിലും, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ ശിഷ്യന്മാരായ ബാർത്തലോമിയോവും തദേയൂസും ചേർന്നാണ് ഇത് അവതരിപ്പിച്ചത്. “അർമേനിയൻ ലോകത്തെ ഇല്ല്യൂമിനേറ്ററുകൾ” എന്നാണ് അവർ അറിയപ്പെടുന്നത്. ഇന്നും അർമേനിയ വളരെ യാഥാസ്ഥിതികവും മതപരവുമായ രാജ്യമാണ്, ജനസംഖ്യയുടെ 95% അർമേനിയൻ അപ്പസ്തോലികരാണ്.ഇവിടുത്തെ നാണയം ഡ്രാം ആണ്












25/01/2021

25-01-2021- സ്മാരക നാണയങ്ങൾ- സുപ്രീം കോടതി - സുവര്‍ണ ജൂബിലി

                    

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
20

സുപ്രീം കോടതി - സുവര്‍ണ ജൂബിലി

1950 ജനുവരി 28ാം  തിയതി രാവിലെ 9.30 നാണ് ഇന്ത്യയിൽ "സുപ്രീം കോടതി" ഔദ്യോഗികമായി നിലവിൽ വന്നത്. 1937 മുതൽ നിലവിലുണ്ടായിരുന്ന "ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ" ക്കു പകരമായി, അതിന്റെ തുടർച്ചയായിട്ടാണ് സുപ്രീം കോടതി സ്ഥാപിതമായത്.

ആദ്യം പാർലമെന്റ് സമുച്ചയത്തിൽ ആയിരുന്നു പ്രവർത്തനം. ജസ്റ്റിസ് എച്ച് ജെ കനിയ ആയിരുന്നു ആദ്യ ചീഫ് ജസ്റ്റീസ്. 1954 ൽ നമ്മുടെ ആദ്യത്തെ പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദ് തറക്കല്ലിട്ട്, 1958 ൽ പണി പൂർത്തിയാക്കിയ കെട്ടിടത്തിൽ ആണ് 1958 മുതൽ കോടതി  പ്രവർത്തിക്കുന്നത്. ചീഫ് ജസ്റ്റിസും പരമാവധി 34 ജഡ്ജിമാരും ആണ് കോടതിയിൽ ഉള്ളത്.

അശോകസ്തംഭത്തിന് മുകളിലായി 32 ആരക്കാലുകളുള്ള (spokes) “മഹാധർമ്മചക്ര”വും  സ്തംഭത്തിനു താഴെ "യതോ ധർമ്മസ്തതോ ജയ:" എന്ന് ദേവനാഗരി ലിപിയിലെഴുതിയ ഒരു ആപ്ത വാക്യവും (motto) ആണ് സുപ്രീം കോടതിയുടെ ചിഹ്നം. മഹാധർമ്മചക്രത്തെ  സത്യം, നന്മ, തുല്യത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന "നീതി" ആയിട്ടാണ് സങ്കല്പിച്ചിട്ടുള്ളത്. "യതോ ധർമ്മസ്തതോ ജയ:" എന്നതിനർത്ഥം  "എവിടെ ധർമ്മമുണ്ടോ അവിടെയാണ് വിജയവും" എന്നാണ്. അശോക സ്തംഭത്തിലെ അശോക ചക്രത്തിന് 24 ആരക്കാലുകളാണ് ഉള്ളത്. ധർമ്മ ചക്രത്തിനും 24 ആരക്കാലുകൾ തന്നെ. അശോക ചക്രത്തെ  സമയ ചക്രമെന്നും പറയാറുണ്ട്. ദിവസത്തിലെ 24 മണിക്കൂറുകളെ സൂചിപ്പിക്കുന്നതാണ് അതിന് കാരണം. ധർമ്മം കാലാനുഗതമായി അനുസ്യൂതം ചെയ്തു കൊണ്ടിരിക്കണം  (perpetual dynamicity)  എന്ന  സന്ദേശമാണ് ഇത് നൽകുന്നത്.

സുപ്രീം കോടതിയുടെ സുവര്‍ണ ജൂബിലി വര്‍ഷമായ 2000 ല്‍  50 രൂപ, 2 രൂപ  നാണയങ്ങള്‍ പുറത്താക്കുകയുണ്ടായി.

നാണയ വിവരണം

നാണയത്തിന്‍റെ പിൻവശത്തു  കാണുന്നത് സുപ്രീം കോടതിയുടെ ഔദ്യോഗിക ചിഹ്നമാണ്. ഇടതു വശത്ത് ഹിന്ദിയിൽ "ഭാരത് കാ ഉച്ചതം ന്യായാലയ്" എന്നും വലതു വശത്ത് ഇംഗ്ലീഷിൽ "സുപ്രീം കോർട്ട് ഓഫ് ഇന്ത്യ" എന്നും  രണ്ടു വരിയിലായി ആലേഖനം ചെയ്തിരിക്കുന്നു. താഴെ നടുവിൽ 1950 - 2000 എന്നും അതിനും താഴെ മിന്റ് മാർക്കും കാണാം.

സാങ്കേതിക വിവരണം

1 മൂല്യം - 50 രൂപ, ഭാരം - 22.5 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 180.
2 മൂല്യം - 2 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 26 മില്ലിമീറ്റര്‍ (flat to corner), ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.







23/01/2021

23-01-2021- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- സുഭാഷ് ചന്ദ്രബോസ് ജന്മശതാബ്ദി 1997

      

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
66

സുഭാഷ് ചന്ദ്രബോസ് ജന്മശതാബ്ദി  1997

ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിൻറെ ജന്മവാർഷികം.

നേതാജി സുഭാഷ് ചന്ദ്രബോസിൻറെ  ജന്മശതാബ്ദി പ്രമാണിച്ച് 1997ഇൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 

ജന്മശതാബ്ദി 1997ൽ ആയിരുന്നുവെങ്കിലും, 1996ൽ  തന്നെ ജന്മശതാബ്ദി എന്ന തരത്തിൽ രണ്ട് രൂപ മൂല്യമുള്ള നാണയം ഇറക്കുകയും തെറ്റ് ബോദ്ധ്യമായപ്പോൾ ആ നാണയം പിൻവലിക്കുകയും ചെയ്തു. പിന്നീട് 1997ൽ ശരിയായ നാണയങ്ങളുടെ സെറ്റ് പുറത്തിറക്കി.




21/01/2021

21-01-2021- ചിത്രത്തിനു പിന്നിലെ ചരിത്രം(62)- വരയാട്

               

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
63

 വരയാട് 
 Nilgiri tahr

ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവ. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.

കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്. ഇരവികുളം ദേശീയോദ്യാനത്തിൽ രാജമല, പന്തുമല, ചിന്നപ്പന്തുമല ഭാഗങ്ങളിൽ വരയാടുകളെ കൂടുതലായി കണ്ടുവരുന്നു.

വളരെ ഗൗരവത്തോടെ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പശ്ചിമഘട്ടത്തിൽ ഇപ്പോൾ 2500 വരയാടുകളുണ്ട്‌ എന്നാണ് കരുതുന്നത്. ആട്ടിൻ കുടുംബത്തിൽ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളിൽ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്. സാധാരണ ആടുകളുമായി വളരെ സാദൃശ്യവും, ജൈവികമായി അടുപ്പവുമുള്ള ഈ  ജീവികളിൽ ആണാടുകൾക്കായിരിക്കും കൂടുതൽ വലിപ്പം. ആണാടുകൾക്ക് 100-110 സെന്റീമീറ്റർ ഏകദേശ ഉയരവും പെണ്ണാടുകൾക്ക് 60-80 സെന്റീമീറ്റർ വരെ ഏകദേശ ഉയരവും ഉണ്ടാകും , ആണാടുകൾ 100 കിലോഗ്രാം വരെ ഭാരമുള്ളവയും ആയിരിക്കും.  60 കിലോഗ്രാം വരെയായിരിക്കും പെണ്ണാടുകളുടെ ഭാരം.  പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു.  ശരാശരി ആയുസ് 3.5 വർഷമാണ്.ഇവയ്ക്ക് കടും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വളരെ ചെറിയ രോമങ്ങളാണുള്ളത്. 

ആടുവർഗ്ഗത്തിൽ പെടുന്ന ഈ ജീവികൾ നീലഗിരി കുന്നുകൾ, പശ്ചിമഘട്ടത്തിന്റെ പാലക്കാട് മുതൽ ഇടുക്കി വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നു. 

പുൽമേടുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളാണ് വരയാടുകളുടെ വിഹാരകേന്ദ്രങ്ങൾ. ഇത്തരം സ്ഥലങ്ങളിലെ പാറക്കെട്ടുകളുള്ള പ്രദേശങ്ങളോട് ഇവക്ക് പ്രത്യേക മമതയുണ്ട്. പാറക്കെട്ടുകളിൽ ചെറിയ കുത്തുകൾ പ്രയോജനപ്പെടുത്തി അവയിലൂടെ സഞ്ചരിക്കാൻ വരയാടുകൾക്ക് കഴിയും. ഇരപിടിയന്മാരിൽ നിന്നും രക്ഷപെടാൻ വരയാടുകൾ ഇത്തരം പാറക്കെട്ടുകൾ ഉപയോഗിക്കാറുണ്ട്.  വരയാടുകൾക്ക്‌ ഈ പേരു ലഭിച്ചത്‌ തമിഴിൽ നിന്നാണ്. തമിഴിൽ വരൈ എന്നാൽ പാറ എന്ന് അർത്ഥമാകുന്നതിനാൽ പാറ മുകളിൽ താമസിക്കുന്ന ആട്‌ എന്നർഥം വരുന്നതാണ് ഈ പേര്.

തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ. പശ്ചിമഘട്ടത്തിന്റെ അഞ്ച്‌ ശതമാനം പോലും വരാത്ത ഭൂവിഭാഗത്തിലാണ് ഇന്നു വരയാടുകൾ ഉള്ളത്‌. ഉയർന്ന വൻപാറകൾ ഉള്ള മലകളാൽ ചുറ്റപ്പെട്ട പുൽമേടുകളിലാണ് വരയാടുകൾ കാണപ്പെടുന്നത്‌. വർഷം തോറും 1500 മില്ലീമീറ്ററിലധികം മഴ കിട്ടുന്ന ഇവിടങ്ങൾ വരണ്ടകാലാവസ്ഥയുള്ളതുമാകും. പശ്ചിമഘട്ടത്തിൽ നീലഗിരി കുന്നുകൾക്കും കന്യാകുമാരി കുന്നുകൾക്കും ഇടയിൽ 400 കിലോമീറ്ററിനുള്ളിലായാണ് വരയാടുകൾ അധിവസിക്കുന്ന ആറു മേഖലകൾ. ഇവയിൽ 16 ഇടങ്ങളിലായി വരയാടുകൾ കാണപ്പെടുന്നു.പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ ചില പ്രദേശങ്ങളിലും ഗവിയിലും ചെറിയതോതിൽ വരയാടു സമൂഹങ്ങളെ കാണുന്നുണ്ട്‌.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ് വരയാടുകൾ വംശനാശം നേരിടാൻ ഇടയായത്‌. വേനൽ കാലത്തെ കാട്ടു തീയും നാട്ടു മൃഗങ്ങൾ തീറ്റതേടി വനമേഖലയിലേക്കു കടന്നതും വരയാടുകളുടെ വാസസ്ഥലം ചുരുങ്ങാൻ ഇടയാക്കി. ചിതറിയതും ചുരുങ്ങിയതുമായ മേഖലകളിലേക്ക്‌ വരയാടുകൾ ഒതുങ്ങാൻ ഇതിടയാക്കി. ഇരവികുളത്തെ വാസസ്ഥലം വന്മലകളാൽ ചുറ്റപ്പെട്ടിരുന്നതും ഇവിടുത്തെ മനുഷ്യർക്ക്‌ പ്രതികൂലമായ കാലാവസ്ഥയുമാണ് ഇവിടെ വരയാടുകൾക്ക്‌ രക്ഷയായത്‌.







20/01/2021

20/01/2021- കറൻസിയിലെ വ്യക്തികൾ- മുഹമ്മദ് റിസ പഹ് ലവി

                

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
32
   
മുഹമ്മദ് റിസ പഹ് ലവി

മുഹമ്മദ് റിസ പഹ്‌ലവി  (26 ഒക്ടോബർ 1919 – 27 ജൂലൈ1980)  ഇറാനിലെ ഷാ ആയിരുന്നു. 1941 സെപ്റ്റംബർ 16 നു ഇറാന്റെ ഷാ ആയി അധികാരമേറ്റെടുത്ത മുഹമ്മദ് റിസ പഹ്‌ലവി, 1979 ഫെബ്രുവരി 11നു ഇറാനിയൻ ഇസ്ലാമിക് വിപ്ലവശേഷം അധികാരഭ്രഷ്ടനാക്കപ്പെട്ടു. 1967 ഒക്ടോബർ 26നു അദ്ദേഹം ഷാഹൻഷാ (ചക്രവർത്തി) എന്ന നാമം സ്വീകരിച്ചു. ഇറാനിലെ രാജവംശത്തിലെ രണ്ടാമത്തെയും അവസാനത്തെയും രാജാവായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലിഷ്-സോവിയറ്റ് അധിനിവേശം ഇറാനിൽ നടന്ന സമയത്താണ് അദ്ദേഹം അധികാരത്തിലെത്തിയത്.ധവളവിപ്ലവം എന്നപേരിൽ ഇറാനെ ലോകത്തെ ഏറ്റവും വലിയ ലോകശക്തിയാക്കാൻ ഉന്നതമായ സാമ്പത്തിക സാമൂഹിക പരിഷ്കാരത്തിനു അദ്ദേഹം ശ്രമംതുടങ്ങി. രാജ്യത്തെ ആധുനികവത്കരിക്കാനും ചില വ്യവസായങ്ങളെ ദേശീയവത്കരിക്കാനും സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാനും ശ്രമിച്ചു.

കമ്യൂണിസ്റ്റു പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവന്നതും ഇസ്ലാമിസ്റ്റുകളുമായി നിരന്തരം നടന്ന സംഘർഷവും, അദ്ദേഹത്തിന്റെ ഭരണത്തിനു യു കെ, യു എസ് എന്നീ രാജയങ്ങളുടെ പിന്തുണയും രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചു. ഇത് ഇറാനിയൻ വിപ്ലവത്തിലേയ്ക്ക് നയിച്ചു. 1979ൽ ആണിതു നടന്നത്. ജനുവരി 17 നു ഇറാൻ വിട്ടു പോകാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. അധികം താമസിക്കാതെതന്നെ, ഇറാനിയൻ രാജഭരണം അവസാനിപ്പിക്കപ്പെട്ടു. ഇറാനെ ഇസ്ലാമിക് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. ആയത്തൊള്ള ഖൊമൈനി ആ രാജ്യത്തിന്റെ തലവനുമായി അവരോധിക്കപ്പെട്ടു. തിരികെ വന്നാൽ തൂക്കിക്കൊല്ലുമെന്നതിനാൽ ഈജിപ്റ്റിലെ പ്രസിഡന്റായ അൻവർ സാദത്ത് അദ്ദേഹത്തിനു രാഷ്ട്രീയ അഭയം നൽകിയതിനാൽ അവിടെവച്ചുതന്നെ അദ്ദേഹം മരണമടഞ്ഞു.

1974ൽ ബാങ്ക് ഓഫ് ഇറാൻ പുറത്തിറക്കിയ 100 റിയാൽ കറൻസി നോട്ട്.
മുൻവശം (Obverse): റോയൽ യൂണിഫോമിലുള്ള മുഹമ്മദ് റിസ പഹ്‌ലവിയുടെ ഛായാചിത്രവും, പേർഷ്യൻ ഫ്ലോറൽ ഡിസൈനുകളും ചിത്രീകരിച്ചിരിക്കുന്നു.
പിൻവശം (Reverse): ടെഹ്റാനിലെ മാർബിൾപാലസ് ചിത്രീകരിച്ചിരിക്കുന്നു.







19/01/2021

19/01/2021- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- നോർതേൺ സൈപ്രസ്

                

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
76

നോർതേൺ സൈപ്രസ്

നോർതേൺ സൈപ്രസ് (അല്ലെങ്കിൽ നോർത്ത് സൈപ്രസ്) ഒരു സ്വയം പ്രഖ്യാപിത പരമാധികാര രാഷ്ട്രമാണ്.ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ് (ടി.എൻ.ആർ.സി.; തുർക്കിഷ്: Kuzey Kıbrıs Türk Cumhuriyeti) എന്നാണ്. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. വടക്ക് കിഴക്കായി കാർപാസ് ഉപദ്വീപിന്റെ അറ്റം മുതൽ പടിഞ്ഞാറ് മോർഫോ കടലിടുക്കുവരെയും; പടിഞ്ഞാറ് കോർമകിറ്റിസ് മുനമ്പ് മുതൽ തെക്ക് ലോറോജിന ഗ്രാമം വരെയും ഈ രാജ്യം വ്യാപിച്ചുകി‌ടക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള ഒരു ബഫർ സോൺ നോർതേൺ സൈപ്രസിനും ദ്വീപിന്റെ ബാക്കി പ്രദേശങ്ങൾക്കുമിടയിൽ കിടക്കുന്നു. ഇത് ദ്വീപിലെ ഏറ്റവും വലിയ നഗരവും രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനവുമായ നിക്കോസിയയെ രണ്ടായി വിഭജിക്കുന്നു.1983 നവംബർ 15 നു നിലവിൽ വന്ന ഉത്തര സൈപ്രസിലെ തുർക്കി വംശജരുടെ പ്രദേശം മാണ് ഇത്..U.N, European Union, മറ്റ് അന്താരാഷ്ട്ര സംഘടനകളും, ആഗോള സമൂഹവും ഈ നാടിനെ അംഗീകരിച്ചിട്ട് ഇല്ല . വംശീയ അനുഭാവം കാരണം തുർക്കി മാത്രം T.R.N.C(Turkish Republic of Northern Cyprus) അംഗീകരിച്ച് ഇരിക്കുന്നു..റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ ഭാഗമായതും സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിപ്രായം

ഗ്രീക്ക് വംശജരും ടർക്കിഷ് വംശജരുമായ സൈപ്രസുകാർ തമ്മിലുള്ള സ്പർദ്ധ 1974-ൽ അട്ടിമറിയിലാണ് അവസാനിച്ചത്. ഇത് ദ്വീപിനെ ഗ്രീസുമായി കൂട്ടിച്ചേർക്കുവാനുള്ള ശ്രമമായിരുന്നു. ഇതിനു പ്രതികരണമെന്നോണം ടർക്കി ദ്വീപിന്റെ ഭാഗം പിടിച്ചെടുക്കുകയായിരുന്നു. വടക്കൻ സൈപ്രസിൽ നിന്ന് ഗ്രീക്ക് വംശജരിൽ ഭൂരിപക്ഷവും പുറത്താകുന്നതിനും തെക്കൻ സൈപ്രസിൽ നിന്ന് ടർക്കിഷ് വംശജർ നോർതേൺ സൈപ്രസിലേയ്ക്ക് ഓടിപ്പോകാനും ഇത് കാരണമായി. ദ്വീപ് വിഭജിക്കപ്പെടുകയും വടക്കൻ പ്രദേശം ഏകപക്ഷീയമായി 1983-ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലേയ്ക്കുമാണ് സംഭവങ്ങൾ നയിച്ചത്. അംഗീകാരം ലഭിക്കാത്തതിനാൽ നോർതേൺ സൈപ്രസ് സാമ്പത്തിക രാഷ്ട്രീയ സൈനിക ആവശ്യങ്ങൾക്ക് ടർക്കിയെയാണ് ആശ്രയിക്കുന്നത്.

സ്വന്തമായി കുറച്ച് സേനയും . ഇവരെ സഹായിക്കാൻ തുർക്കിയുടെ വൻ സേനയും നിലവിൽ ഇവിടെയുണ്ട്. തുർക്കിയിൽ നിന്നും കുടിയേറ്റം നടക്കുന്നു. അനത്തോളിയൻമാർ. തുർക്കികൾ. കുർദുകൾ തുടങ്ങിയ വംശീയ വിഭാഗങ്ങളും ഇവിടെ പാർക്കുന്നു. തുർക്കിയും മായുള്ള കച്ചവടം. കൃഷി. ടൂറിസം എന്നിവയാണ് പ്രധാന വരുമാന മാർഗ്ഗങ്ങൾ, മറ്റ് അന്താരാഷ്ട്ര കപ്പൽ , വിമാന ഗതാഗതം പൂർണമായും Republic of Cyprus (ഗ്രീക്ക് അനുകൂല സൈപ്രസ് വിലക്കിയിരിക്കുന്നു) ഇതിന് മാറ്റം വരുത്താൻ അമേരിക്ക മുന്നോട്ട് വരുന്നുണ്ട്.തുർക്കിഷ് ലിറയാണ് നാണയം . ഭാഷ. തുർക്കിഷ് . മതം. ഇസ് ലാം 99%, ക്രിസ്തുമതം 1%










17/01/2021

17-01-2021- സ്മാരക നാണയങ്ങൾ- ശ്രി ജഗന്നാഥ നബകളേബര - 2015

                   

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
19

ശ്രി ജഗന്നാഥ നബകളേബര - 2015

കൗതുകങ്ങളുടെ കലവറയാണ് ഒറീസ്സയിലെ പുരി. പുരാതന കാലം മുതൽ നില നിന്നിരുന്ന ഒരു ക്ഷേത്രം പുനർ നിർമ്മിച്ചതാണ് അവിടത്തെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം.

ചോട (ഷോഡ) ഗംഗ രാജാവ് അനന്ദവർമന്റെ കാലത്ത് പുനർ നിർമ്മാണമാരംഭിച്ച് പുത്രൻ അനംഗഭീമ ദേവയുടെ കാലത്ത് 1174 ലാണ്  ഇന്നുള്ള പ്രധാന  ക്ഷേത്രം പൂർത്തിയാക്കിയത് എന്നാണ് പറയപ്പെടുന്നത്. പിൽക്കാലത്ത് ധാരാളം കൂട്ടിക്കിച്ചേർക്കലുകൾ നടന്നു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര, സുദർശൻ എന്നിവരാണ് പുരിയിലെ ആരാധനാ മൂർത്തികൾ.

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ "ദാരു" എന്ന് വിളിക്കുന്ന വേപ്പിൻ തടിയിലാണ്  നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇതിനെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട്. ഒരു ഗോത്ര രാജാവ് “നീല മാധബ” എന്ന പേരിൽ ആരാധിച്ചിരുന്ന ദേവനായിരുന്നു ജഗന്നാഥൻ. അതിന്റെ ചൈതന്യത്തെപ്പറ്റി അറിഞ്ഞ ഇന്ദ്രദ്യുമ്ന രാജാവ് വിദ്യാപതി എന്ന ഒരു പൂജാരിയെ ഇതിനെപ്പറ്റി അറിയുവാൻ നിയോഗിച്ചു. പൂജാരി അറിയിച്ച സ്ഥലത്ത് ആരാധനക്കായി എത്തിയ രാജാവിന് ദേവനെ കാണാനായില്ല. അവിടെ തപസ്സാരംഭിച്ച രാജാവ് ഒരു അശരീരി കേട്ടതിൻപ്രകാരം അവിടെ ഒരു ക്ഷേത്രം നിർമിച്ചു. ഒരിക്കൽ ജഗന്നാഥൻ സ്വപ്നത്തിൽ ദർശനം നൽകി സുഗന്ധമുള്ള ഒരു വൃക്ഷമുണ്ടെന്നും  ആ വൃക്ഷത്തിന്റെ തടി ഉപയോഗിച്ച് വിഗ്രഹങ്ങൾ നിർമ്മിക്കണമെന്നും നിർദ്ദേശിച്ചു. അതിൻ പ്രകാരം ജഗന്നാഥൻ, സുഭദ്ര, ബലഭദ്രൻ, സുദർശനം (ചക്രം) എന്നിവ തടിയിൽ നിർമിച്ചു പ്രതിഷ്ഠിച്ചു എന്നാണ് ആ ഐതിഹ്യം.

“രത്ന ബേദി” എന്ന് വിളിക്കുന്ന പീഠത്തിനു മുകളിലായാണ് വിഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ വിഗ്രഹങ്ങൾ ഇടയ്ക്കിടെ പുനർ നിർമ്മിച്ച് പ്രതിഷ്ഠിക്കാറുണ്ട്. എട്ടു മുതൽ പത്തൊൻപത് വരെ വർഷങ്ങൾക്കിടയിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ആഷാഢ മാസത്തിൽ രണ്ടു പൗർണ്ണമി  ഉണ്ടാവുക എന്നത്. അങ്ങനെയുള്ള വർഷങ്ങളിലാണ് വിഗ്രഹ പുന:പ്രതിഷ്ഠ നടത്തുക. നബകളേബര (നബ = പുതിയ, കളേബര = ശരീരം) എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.

നബകളേബര വേളയിൽ, ലക്ഷണമൊത്ത മരം കണ്ടുപിടിച്ചു നിയതമായ ആചാരങ്ങൾ പാലിച്ചു കൊത്തിയെടുക്കുന്ന വിഗ്രഹങ്ങളിലേക്ക് പഴയ വിഗ്രഹത്തിൽ നിന്നുള്ള ചൈതന്യം ആവാഹിക്കുന്നു. ജീവൻ വെടിഞ്ഞ പഴയ വിഗ്രഹങ്ങൾ  ക്ഷേത്രത്തിനോടു ചേർന്ന "കൊയ്ലിബൈകുണ്ഡ് " ൽ ആചാര പ്രകാരം സംസ്കരിക്കുകയാണ് ചെയ്യുക. വർഷത്തിലൊരിക്കൽ ആഷാഢ ശുക്ലപക്ഷ ദ്വിതീയ നാളിൽ നടക്കുന്ന പ്രശസ്തമായ പുരി രഥോത്സവത്തിന് മുമ്പായി ഈ ചടങ്ങുകൾ പൂർത്തിയാക്കും.

2015 ൽ നടന്ന നബകളേബരയുടെ സ്മാരകമായി 1000 രൂപ, 10 രൂപ നാണയങ്ങൾ നിർമ്മിച്ചിരുന്നു.

നാണയ വിവരണം

മുൻഭാഗത്ത് മദ്ധ്യത്തിലായി അശോക സ്തംഭവും താഴെ "സത്യമേവ ജയതേ" എന്ന ആപ്തവാക്യവും ഉണ്ട്. ഇടതു വശത്ത് അരികിലായി "ഭാരത്" എന്ന് ഹിന്ദിയിലും വലതു വശത്തായി "ഇന്ത്യ" എന്ന് ഇംഗ്ളീഷിലും എഴുതിയിരിക്കുന്നു. മൂല്യവും രൂപ ചിഹ്നവും താഴെയായി കാണുന്നു. 
പിൻവശത്ത് വിഗ്രഹത്തിന്റെ ചിത്രം നടുവിലും  "ശ്രീ ജഗന്നാഥ നബകളേബര 2015" എന്ന് ഹിന്ദിയിൽ മുകളിലായും  ഇംഗ്ളീഷിൽ  താഴെയായും കാണുന്നു.
ഹിന്ദി, ഇംഗ്ളീഷ് എഴുത്തുകൾക്കിടയിൽ ഇരുവശത്തും ചക്രവും ക്ഷേത്രപതാകയും ഉണ്ട്. ക്ഷേത്രത്തിനു മുകളിൽ പതാക വഹിച്ചു നിൽക്കുന്ന ഇരുപത് അടി ഉയരവും ഒരു ടൺ ഭാരവുമുള്ള ചക്രത്തിന്റെ പ്രതീകമാണ് ഇത്.

സാങ്കേതിക വിവരണം

1 മൂല്യം - 1000 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 80%, ചെമ്പ് - 20%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - Bimetal.
Outer : ചെമ്പ് - 92%, അലൂമിനിയം - 6%, നിക്കൽ - 2%.
Inner : ചെമ്പ് - 75%, നിക്കൽ - 25%







16/01/2021

16-01-2021- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- എഷ്യൻ ഗെയിംസ് 1982

     

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
65

എഷ്യൻ ഗെയിംസ്  1982 

ഒമ്പതാം ഏഷ്യൻ ഗെയിംസ് 1982 നവംബർ 19 മുതൽ 1982 ഡിസംബർ 4 വരെ ഇന്ത്യൻ തലസ്ഥാനമായ ഡെൽഹിയിൽ വെച്ച് നടന്നു. ഇത് പ്രമാണിച്ച്, 1982 ഇൽ,  നവംബർ 19ന്  ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത് . 

ഈ അവസരത്തിൽ 100 രൂപ, 10 രൂപ, 2 രൂപ, 25 പൈസ, 10 പൈസ എന്നീ മൂല്യങ്ങളിൽ അഞ്ച് നാണയങ്ങൾ ഇറക്കുകയുണ്ടായി. ഒരു സമയത്ത് ഒരേ വിഷയത്തിൽ അഞ്ച് നാണയങ്ങൾ പുറത്തിറക്കുന്നത് അപൂർവമാണ്.
16-01-2021- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ-  എഷ്യൻ ഗെയിംസ്  1982 
 ഇന്ത്യൻ പുറത്തിറക്കിയ ആദ്യത്തെ രണ്ടു രൂപ നാണയം ഇതിൽ ഉൾപ്പെടുന്നു. 




14/01/2021

14-01-2021- ചിത്രത്തിനു പിന്നിലെ ചരിത്രം(62)- ഹിമപ്പുലി

              

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
62

 ഹിമപ്പുലി 
( snowleopard)

മദ്ധ്യേഷ്യ,ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു മാർജ്ജാരൻ ആണ് ഹിമപ്പുലി(Snow Leopard). Panthera uncia എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ ഇന്ന് 2,500 ൽതാഴെ എണ്ണത്തിൽ മാത്രമേ സ്വന്തം ആവാസ സ്ഥാനങ്ങളിൽ കാണപ്പെടുന്നുള്ളൂ. പേര്സുചിപ്പിക്കുന്നതുപോലെ മഞ്ഞുനിറഞ്ഞ പ്രദേശങ്ങളിൽ ആണ് ഹിമപ്പുലികൾ ജീവിക്കുന്നത്. ഹിമാലയത്തിലും ലഡാക്ക് മുതൽ അരുണാചൽ പ്രദേശ്‌ വരെയുള്ള സ്ഥലങ്ങളിലുമാണ് ഇന്ത്യയിൽ ഇവയെ കാണപ്പെടുന്നത്. മഞ്ഞിൽ ജീവിക്കാൻ കഴിയും വിധത്തിലാണ് ഇവയുടെ ശരീരപ്രകൃതി. ഇടതുർന്നു കട്ടിയുള്ള രോമങ്ങൾ കടുത്ത മഞ്ഞിലും ജീവിക്കാൻ കഴിയും വിധത്തിലാണ് പോതിഞ്ഞിരിക്കുനത്. നീളം കുടിയ വാലും വലിപ്പമുള്ള മുക്കും ഇവയുടെ സവിശേഷത ആണ്. വലിയ മുക്ക് കടുത്ത തണുപ്പുകാലത്ത് വായു ധാരാളമായി വലിച്ചെടുക്കാൻ സഹായിക്കുന്നു.

ഒന്നാംതരം വേട്ടക്കാർ ആണ് ഹിമപ്പുലികൾ. കാട്ടാടുകളും പക്ഷികളും മറ്റുമാണ് പ്രധാന ഭക്ഷണം. ഇവയെ കിട്ടാതെ ആവുമ്പോൾ ചെറിയ മൃഗങ്ങളെയും പിടികുടാറുണ്ട്. കുർത്ത പല്ലുകളും കാലുകളിലെ നഖങ്ങളും ആണ് ഇവയെ മഞ്ഞിലെ കരുത്തരായ വേട്ടക്കാർ ആക്കി മാറ്റുന്നത്.ഹിമപ്പുലിയുടെ ശരീരത്തിന്റെ ആകെ നീളം 130 സെ.മീറ്റർ വരെയും തുക്കം 35 മുതൽ 55 കിലോഗ്രാം വരെയും ആണ്. കാലിലും മുഖത്തും വരെ പുള്ളികളുണ്ട്.ഹിമപ്പുലികളുടെ കാലുകൾ വളരെ ബലമുള്ളത് ആണ്. ഇരയെ പിടിക്കുന്നതിൽ കാലുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്.കുഞ്ഞന്റെ സംരക്ഷണ ചുമതല പെൺ പുലികളുടെതാണ്. കുഞ്ഞുങ്ങളുമായി നടക്കുന്ന ഹിമപ്പുലികൾ പെട്ടെന്ന് ആക്രമണകാരികൾ ആവും.കുഞ്ഞുങ്ങളെ മരപ്പോത്തിലോ ഗുഹകളിലോ ഒളിപ്പിച്ചാണ്‌ വളർത്തുന്നത്. പർവതപ്രദേശങ്ങളിലെ പുൽമേടുകളും കള്ളിമുൾ ചെടികൾ വളരുന്ന പ്രദേശങ്ങളിലും ആണ് ഇവയുടെ ഇഷ്ട സഹവാസ കേന്ദ്രങ്ങൾ.