20/01/2021

20/01/2021- കറൻസിയിലെ വ്യക്തികൾ- മുഹമ്മദ് റിസ പഹ് ലവി

                

ഇന്നത്തെ പഠനം
അവതരണം
ഹനീസ് M. കിളിമാനൂർ
വിഷയം
കറൻസിയിലെ വ്യക്തികൾ
ലക്കം
32
   
മുഹമ്മദ് റിസ പഹ് ലവി

മുഹമ്മദ് റിസ പഹ്‌ലവി  (26 ഒക്ടോബർ 1919 – 27 ജൂലൈ1980)  ഇറാനിലെ ഷാ ആയിരുന്നു. 1941 സെപ്റ്റംബർ 16 നു ഇറാന്റെ ഷാ ആയി അധികാരമേറ്റെടുത്ത മുഹമ്മദ് റിസ പഹ്‌ലവി, 1979 ഫെബ്രുവരി 11നു ഇറാനിയൻ ഇസ്ലാമിക് വിപ്ലവശേഷം അധികാരഭ്രഷ്ടനാക്കപ്പെട്ടു. 1967 ഒക്ടോബർ 26നു അദ്ദേഹം ഷാഹൻഷാ (ചക്രവർത്തി) എന്ന നാമം സ്വീകരിച്ചു. ഇറാനിലെ രാജവംശത്തിലെ രണ്ടാമത്തെയും അവസാനത്തെയും രാജാവായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധത്തിൽ ഇംഗ്ലിഷ്-സോവിയറ്റ് അധിനിവേശം ഇറാനിൽ നടന്ന സമയത്താണ് അദ്ദേഹം അധികാരത്തിലെത്തിയത്.ധവളവിപ്ലവം എന്നപേരിൽ ഇറാനെ ലോകത്തെ ഏറ്റവും വലിയ ലോകശക്തിയാക്കാൻ ഉന്നതമായ സാമ്പത്തിക സാമൂഹിക പരിഷ്കാരത്തിനു അദ്ദേഹം ശ്രമംതുടങ്ങി. രാജ്യത്തെ ആധുനികവത്കരിക്കാനും ചില വ്യവസായങ്ങളെ ദേശീയവത്കരിക്കാനും സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കാനും ശ്രമിച്ചു.

കമ്യൂണിസ്റ്റു പാർട്ടിയുടെ സ്വാധീനം വർദ്ധിച്ചുവന്നതും ഇസ്ലാമിസ്റ്റുകളുമായി നിരന്തരം നടന്ന സംഘർഷവും, അദ്ദേഹത്തിന്റെ ഭരണത്തിനു യു കെ, യു എസ് എന്നീ രാജയങ്ങളുടെ പിന്തുണയും രാജ്യത്ത് അസ്ഥിരത സൃഷ്ടിച്ചു. ഇത് ഇറാനിയൻ വിപ്ലവത്തിലേയ്ക്ക് നയിച്ചു. 1979ൽ ആണിതു നടന്നത്. ജനുവരി 17 നു ഇറാൻ വിട്ടു പോകാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. അധികം താമസിക്കാതെതന്നെ, ഇറാനിയൻ രാജഭരണം അവസാനിപ്പിക്കപ്പെട്ടു. ഇറാനെ ഇസ്ലാമിക് റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. ആയത്തൊള്ള ഖൊമൈനി ആ രാജ്യത്തിന്റെ തലവനുമായി അവരോധിക്കപ്പെട്ടു. തിരികെ വന്നാൽ തൂക്കിക്കൊല്ലുമെന്നതിനാൽ ഈജിപ്റ്റിലെ പ്രസിഡന്റായ അൻവർ സാദത്ത് അദ്ദേഹത്തിനു രാഷ്ട്രീയ അഭയം നൽകിയതിനാൽ അവിടെവച്ചുതന്നെ അദ്ദേഹം മരണമടഞ്ഞു.

1974ൽ ബാങ്ക് ഓഫ് ഇറാൻ പുറത്തിറക്കിയ 100 റിയാൽ കറൻസി നോട്ട്.
മുൻവശം (Obverse): റോയൽ യൂണിഫോമിലുള്ള മുഹമ്മദ് റിസ പഹ്‌ലവിയുടെ ഛായാചിത്രവും, പേർഷ്യൻ ഫ്ലോറൽ ഡിസൈനുകളും ചിത്രീകരിച്ചിരിക്കുന്നു.
പിൻവശം (Reverse): ടെഹ്റാനിലെ മാർബിൾപാലസ് ചിത്രീകരിച്ചിരിക്കുന്നു.







No comments:

Post a Comment