ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 64 |
ദക്ഷിണ ആഫ്രിക്കയിൽ നിന്ന് മഹാത്മാഗാന്ധിയുടെ തിരിച്ചു വരവ്
ഇന്ന് ഭാരതീയ പ്രവാസി ദിനം.
എല്ലാ വർഷവും ജനുവരി ഒൻപത് ഭാരതീയ പ്രവാസി ദിനമായി ആചരിക്കുന്നു. മഹാത്മാ ഗാന്ധി 1915 ജനുവരി ഒൻപതിനാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി മുംബൈയിലെത്തിയത്. ഇതിൻ്റെ ഓർമ്മദിനവും കൂടിയാണ് പ്രവാസി ദിനം.
കേന്ദ്ര വിദേശ മന്ത്രാലയം, The Federation of Indian Chambers of Commerce and Industry (FICCI), The Confederation of Indian Industries(CII) ,the Ministry of Development of North Eastern Region എന്നിവർ ചേർന്നാണ് ഈ ദിനമാഘോഷിക്കുന്നത്. 2003 മുതൽ പ്രവാസി ദിനമാഘോഷിക്കുന്നു.
2013 ൽ കേരളത്തിലെ കൊച്ചിയിലായിരുന്നു 11-ാമത് ഭാരതീയ പ്രവാസി ദിനാഘോഷം.
മഹാത്മാഗാന്ധി ദക്ഷിണ ആഫ്രിക്കയിൽ നിന്ന് തിരിച്ചു വന്നതിന്റെ 100 വാർഷികം പ്രമാണിച്ച്, 2015 ഇൽ, ജനവരി 9 ന് ഇന്ത്യ ഇറക്കിയ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
No comments:
Post a Comment