ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 76 |
നോർതേൺ സൈപ്രസ്
നോർതേൺ സൈപ്രസ് (അല്ലെങ്കിൽ നോർത്ത് സൈപ്രസ്) ഒരു സ്വയം പ്രഖ്യാപിത പരമാധികാര രാഷ്ട്രമാണ്.ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം ടർക്കിഷ് റിപ്പബ്ലിക് ഓഫ് നോർതേൺ സൈപ്രസ് (ടി.എൻ.ആർ.സി.; തുർക്കിഷ്: Kuzey Kıbrıs Türk Cumhuriyeti) എന്നാണ്. സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. വടക്ക് കിഴക്കായി കാർപാസ് ഉപദ്വീപിന്റെ അറ്റം മുതൽ പടിഞ്ഞാറ് മോർഫോ കടലിടുക്കുവരെയും; പടിഞ്ഞാറ് കോർമകിറ്റിസ് മുനമ്പ് മുതൽ തെക്ക് ലോറോജിന ഗ്രാമം വരെയും ഈ രാജ്യം വ്യാപിച്ചുകിടക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള ഒരു ബഫർ സോൺ നോർതേൺ സൈപ്രസിനും ദ്വീപിന്റെ ബാക്കി പ്രദേശങ്ങൾക്കുമിടയിൽ കിടക്കുന്നു. ഇത് ദ്വീപിലെ ഏറ്റവും വലിയ നഗരവും രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനവുമായ നിക്കോസിയയെ രണ്ടായി വിഭജിക്കുന്നു.1983 നവംബർ 15 നു നിലവിൽ വന്ന ഉത്തര സൈപ്രസിലെ തുർക്കി വംശജരുടെ പ്രദേശം മാണ് ഇത്..U.N, European Union, മറ്റ് അന്താരാഷ്ട്ര സംഘടനകളും, ആഗോള സമൂഹവും ഈ നാടിനെ അംഗീകരിച്ചിട്ട് ഇല്ല . വംശീയ അനുഭാവം കാരണം തുർക്കി മാത്രം T.R.N.C(Turkish Republic of Northern Cyprus) അംഗീകരിച്ച് ഇരിക്കുന്നു..റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ ഭാഗമായതും സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തിന്റെ പൊതു അഭിപ്രായം
ഗ്രീക്ക് വംശജരും ടർക്കിഷ് വംശജരുമായ സൈപ്രസുകാർ തമ്മിലുള്ള സ്പർദ്ധ 1974-ൽ അട്ടിമറിയിലാണ് അവസാനിച്ചത്. ഇത് ദ്വീപിനെ ഗ്രീസുമായി കൂട്ടിച്ചേർക്കുവാനുള്ള ശ്രമമായിരുന്നു. ഇതിനു പ്രതികരണമെന്നോണം ടർക്കി ദ്വീപിന്റെ ഭാഗം പിടിച്ചെടുക്കുകയായിരുന്നു. വടക്കൻ സൈപ്രസിൽ നിന്ന് ഗ്രീക്ക് വംശജരിൽ ഭൂരിപക്ഷവും പുറത്താകുന്നതിനും തെക്കൻ സൈപ്രസിൽ നിന്ന് ടർക്കിഷ് വംശജർ നോർതേൺ സൈപ്രസിലേയ്ക്ക് ഓടിപ്പോകാനും ഇത് കാരണമായി. ദ്വീപ് വിഭജിക്കപ്പെടുകയും വടക്കൻ പ്രദേശം ഏകപക്ഷീയമായി 1983-ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലേയ്ക്കുമാണ് സംഭവങ്ങൾ നയിച്ചത്. അംഗീകാരം ലഭിക്കാത്തതിനാൽ നോർതേൺ സൈപ്രസ് സാമ്പത്തിക രാഷ്ട്രീയ സൈനിക ആവശ്യങ്ങൾക്ക് ടർക്കിയെയാണ് ആശ്രയിക്കുന്നത്.
സ്വന്തമായി കുറച്ച് സേനയും . ഇവരെ സഹായിക്കാൻ തുർക്കിയുടെ വൻ സേനയും നിലവിൽ ഇവിടെയുണ്ട്. തുർക്കിയിൽ നിന്നും കുടിയേറ്റം നടക്കുന്നു. അനത്തോളിയൻമാർ. തുർക്കികൾ. കുർദുകൾ തുടങ്ങിയ വംശീയ വിഭാഗങ്ങളും ഇവിടെ പാർക്കുന്നു. തുർക്കിയും മായുള്ള കച്ചവടം. കൃഷി. ടൂറിസം എന്നിവയാണ് പ്രധാന വരുമാന മാർഗ്ഗങ്ങൾ, മറ്റ് അന്താരാഷ്ട്ര കപ്പൽ , വിമാന ഗതാഗതം പൂർണമായും Republic of Cyprus (ഗ്രീക്ക് അനുകൂല സൈപ്രസ് വിലക്കിയിരിക്കുന്നു) ഇതിന് മാറ്റം വരുത്താൻ അമേരിക്ക മുന്നോട്ട് വരുന്നുണ്ട്.തുർക്കിഷ് ലിറയാണ് നാണയം . ഭാഷ. തുർക്കിഷ് . മതം. ഇസ് ലാം 99%, ക്രിസ്തുമതം 1%
No comments:
Post a Comment