25/01/2021

25-01-2021- സ്മാരക നാണയങ്ങൾ- സുപ്രീം കോടതി - സുവര്‍ണ ജൂബിലി

                    

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
20

സുപ്രീം കോടതി - സുവര്‍ണ ജൂബിലി

1950 ജനുവരി 28ാം  തിയതി രാവിലെ 9.30 നാണ് ഇന്ത്യയിൽ "സുപ്രീം കോടതി" ഔദ്യോഗികമായി നിലവിൽ വന്നത്. 1937 മുതൽ നിലവിലുണ്ടായിരുന്ന "ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ" ക്കു പകരമായി, അതിന്റെ തുടർച്ചയായിട്ടാണ് സുപ്രീം കോടതി സ്ഥാപിതമായത്.

ആദ്യം പാർലമെന്റ് സമുച്ചയത്തിൽ ആയിരുന്നു പ്രവർത്തനം. ജസ്റ്റിസ് എച്ച് ജെ കനിയ ആയിരുന്നു ആദ്യ ചീഫ് ജസ്റ്റീസ്. 1954 ൽ നമ്മുടെ ആദ്യത്തെ പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദ് തറക്കല്ലിട്ട്, 1958 ൽ പണി പൂർത്തിയാക്കിയ കെട്ടിടത്തിൽ ആണ് 1958 മുതൽ കോടതി  പ്രവർത്തിക്കുന്നത്. ചീഫ് ജസ്റ്റിസും പരമാവധി 34 ജഡ്ജിമാരും ആണ് കോടതിയിൽ ഉള്ളത്.

അശോകസ്തംഭത്തിന് മുകളിലായി 32 ആരക്കാലുകളുള്ള (spokes) “മഹാധർമ്മചക്ര”വും  സ്തംഭത്തിനു താഴെ "യതോ ധർമ്മസ്തതോ ജയ:" എന്ന് ദേവനാഗരി ലിപിയിലെഴുതിയ ഒരു ആപ്ത വാക്യവും (motto) ആണ് സുപ്രീം കോടതിയുടെ ചിഹ്നം. മഹാധർമ്മചക്രത്തെ  സത്യം, നന്മ, തുല്യത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന "നീതി" ആയിട്ടാണ് സങ്കല്പിച്ചിട്ടുള്ളത്. "യതോ ധർമ്മസ്തതോ ജയ:" എന്നതിനർത്ഥം  "എവിടെ ധർമ്മമുണ്ടോ അവിടെയാണ് വിജയവും" എന്നാണ്. അശോക സ്തംഭത്തിലെ അശോക ചക്രത്തിന് 24 ആരക്കാലുകളാണ് ഉള്ളത്. ധർമ്മ ചക്രത്തിനും 24 ആരക്കാലുകൾ തന്നെ. അശോക ചക്രത്തെ  സമയ ചക്രമെന്നും പറയാറുണ്ട്. ദിവസത്തിലെ 24 മണിക്കൂറുകളെ സൂചിപ്പിക്കുന്നതാണ് അതിന് കാരണം. ധർമ്മം കാലാനുഗതമായി അനുസ്യൂതം ചെയ്തു കൊണ്ടിരിക്കണം  (perpetual dynamicity)  എന്ന  സന്ദേശമാണ് ഇത് നൽകുന്നത്.

സുപ്രീം കോടതിയുടെ സുവര്‍ണ ജൂബിലി വര്‍ഷമായ 2000 ല്‍  50 രൂപ, 2 രൂപ  നാണയങ്ങള്‍ പുറത്താക്കുകയുണ്ടായി.

നാണയ വിവരണം

നാണയത്തിന്‍റെ പിൻവശത്തു  കാണുന്നത് സുപ്രീം കോടതിയുടെ ഔദ്യോഗിക ചിഹ്നമാണ്. ഇടതു വശത്ത് ഹിന്ദിയിൽ "ഭാരത് കാ ഉച്ചതം ന്യായാലയ്" എന്നും വലതു വശത്ത് ഇംഗ്ലീഷിൽ "സുപ്രീം കോർട്ട് ഓഫ് ഇന്ത്യ" എന്നും  രണ്ടു വരിയിലായി ആലേഖനം ചെയ്തിരിക്കുന്നു. താഴെ നടുവിൽ 1950 - 2000 എന്നും അതിനും താഴെ മിന്റ് മാർക്കും കാണാം.

സാങ്കേതിക വിവരണം

1 മൂല്യം - 50 രൂപ, ഭാരം - 22.5 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5%, വരകള്‍ (serration) - 180.
2 മൂല്യം - 2 രൂപ, ഭാരം - 6 ഗ്രാം, വ്യാസം - 26 മില്ലിമീറ്റര്‍ (flat to corner), ലോഹം - ചെമ്പ് - 75%, നിക്കൽ - 25%.







No comments:

Post a Comment