11/01/2021

12/01/2021- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- സൈപ്രസ്

               

ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
75

സൈപ്രസ്

മൂന്ന് ഭൂഖണ്ഡങ്ങൾക്ക് നടുവി ലായി മെഡിറ്ററേനിയൻ കടലിന്റെ കിഴക്ക് ആയി ( അനത്തോലിയ എന്നും ഏഷ്യമൈനർ ഉപദ്വീപ്) അഥവാ തുർക്കി എന്ന ദേശത്തിന്റെ തെക്കേ അറ്റത്ത് പരമ്പരാഗത കപ്പൽ പാതയ്ക്ക് അരികിലായി സ്ഥിതി ചെയ്യുന്ന മധ്യധരണ്യാഴി കടൽ (മെഡിറ്ററേനിയൻ കടലിലെ )മൂന്നാമത്തെ വലിയ ദ്വീപാണ് പുരാത കാലത്ത് കിത്തിം എന്ന് അറിയപ്പെട്ടിരുന്ന സൈപ്രസ്  . എല്ലാ വിധത്തിലും പ്രകൃതി മനോഹരം മായ ദ്വീപ്.ഫലഭൂയിഷ്ഠമായ മണ്ണ് . ആരെയും മോഹിപ്പികുന്ന കാലവസ്ഥ. ഈ ദ്വീപിലാണ് ഗ്രീക്ക് ദേവത  അഫ്രോഡൈറ്റസ് ജനിച്ചത്. നിർഭാഗ്യമെന്ന് പറയട്ടെ . മത വംശീയ വൈരം ദ്വീപിനെ രണ്ട് നാടുകളിൽ എത്തിച്ചു. ഗ്രീക്ക് അധിനിവേശ കാലത്ത് തെക്കൻ സൈപ്രസുകാർ ഗ്രീക്ക് ഓർത്തഡോക്സ് ക്രിസ്തു വിശ്വാസ'വും . വംശ രീതിയും നിലനിർത്തിയിരുന്നു. അതേസമയം ഉത്തര സൈപ്രസിലെ തുർക്കി അധിനിവേശം ഓട്ടോമൻ ഇസ്‌ലാമിക വിശ്വാസവും വംശീയതയും നിലനിർത്തി.ബൈബിളിൽ പല ഭാഗത്തും സൈപ്രസിനെ കുറിച്ച് പരാമർശം ഉണ്ട്  സൈപ്രസിലെ ഗ്രീക്ക് അനുകൂല പട്ടാള നടപടികൾ ഉത്തര സൈപ്രസിൽ പട്ടാള അധിനിവേശത്തിന് തുർക്കിയെ പ്രേരിപ്പിച്ചു. തുടർന്ന് ഗ്രീക്ക് വംശജർ പാലായനം ചെയ്തു. തുടർന്ന് തുർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ് രൂപവത്ക്കരിക്കപ്പെട്ടു. ദ്വീപ് രണ്ടായി മുറിഞ്ഞു.ഈ ദ്വീപിൽ ഇന്ന് ഒൻപത് ലക്ഷം ജനങ്ങൾ വസിക്കുന്നു,ബ്രിട്ടീഷ് അധിനിവേശം കാരണം രണ്ട് സൈനീക മേഖലകൾ ദ്വീപിന് ബ്രിട്ടീഷ് കാർക്ക് കൊടുക്കേണ്ടി വന്നു തന്ത്ര പ്രധാനമായ അക്രോത്തിരിയും . ദ കേലിയ എന എന്ന 254 ച കി.മീ. വരുന്ന ബ്രിട്ടീഷ് പരമാധികാര പ്രദേശങ്ങൾ ആണ് സൈനീക തന്ത്ര പ്രധാനം.ഒലിവ്. അത്തിപ്പഴം. ആപ്പിൾ. മുന്തിരി,കടൽവിഭവങ്ങൾ . ഇറച്ചി, മല്ലിയില ഇവ ഒക്കെയാണ് ഇവിടെ ആഹാരത്തിൽ പ്രത്യേക വിഭവങ്ങൾ .മത വിശ്വാസത്തിന്  വളരെയേറെ പ്രാധാന്യമുണ്ട് ഇവരുടെ ജീവിത രീതിയിൽ.സൈപ്രസിലെ മതം ഗ്രീക്ക് ഓർത്തഡോക്സ്‌ ,ഇസ്ലാം . ഭാഷ. ഗ്രീക്ക്, തുർക്കിഷ് . നാണയം . സൈപ്രസ് പൗണ്ട് ( യൂറോപ്പിയൻ യൂണിയനിൽ ചേർന്നതിനാൽ യൂറോ നിലവിൽ ) നിക്കോഷ്യയാണ് തലസ്ഥാനം














No comments:

Post a Comment