17/03/2018

15-03-2018 - നാണയ പരിചയം - 1Penny


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
നാണയപരിചയം
ലക്കം



1 പെനി (1Penny)
Territory of New Guinea

ആസ്ട്രേലിയയുടെ അധീനപ്രദേശമായിരുന്നു ന്യൂ ഗിനിയ. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം 1920ൽ നിലവിൽ വന്ന ഈ പ്രദേശം 1975ൽ സ്വാതന്ത്ര്യം നേടുകയും പാപ്പുവ ന്യൂ ഗിനിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

മെൽബണിൽ അച്ചടിച്ച നാണയങ്ങൾ ആയിരുന്നു ന്യൂ ഗിനിയയിൽ 1929 മുതൽ 1945 വരെ ഉപയോഗിച്ചിരുന്നത്. 

ഇവിടെ പരാമർശിക്കുന്നത് ന്യൂ ഗിനിയയിലെ 1 പെനിയാണ്. 1936ൽ എഡ്‌വേർഡ് VIIIന്റെ കാലത്താണ് ഈ നാണയം പുറത്തിക്കിയത്. വളരെ ചുരുങ്ങിയ കാലം (20/1/1936 - 11/12/1936) മാത്രം ഭരണത്തിൽ ഇരുന്ന ബ്രിട്ടീഷ്‌ ഭരണാധികാരി ആയിരുന്നു എഡ്‌വേർഡ് VIII. 

നാണയത്തിന്റെ മുൻഭാഗത്ത് കിരീടത്തിന്റെ ചിത്രവും ERI (Edward VIII Rex Imperator) എന്നും അച്ചടിച്ചിട്ടുണ്ട്. നാണയത്തിൽ  കിരീടത്തിന്റെ ഇരുവശത്തുമായി വളരെ ചെറുതായി K എന്നും G എന്നും (George Edward Kruger Gray) രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹമാണ് ഈ നാണയം ഡിസൈൻ ചെയ്തത്. 

മറുവശത്ത് Territory of New Guinea, One  Penny, 1936, വളരെ ചെറുതായി KG എന്നിങ്ങനെ അച്ചടിച്ചിട്ടുണ്ട്. 

നടുക്ക് ദ്വാരം ഉള്ള hole coin വിഭാഗത്തിൽ പെട്ടതാണ് ഈ നാണയം. 

Metal         : Bronze
Weight       : 6.6 g
Diameter   : 26.7 mm
Thickness : 1.6 mm
Shape        : Round with a hole

ചിത്രം : 1 പെനി (1936)
(From my collection)


ജൻസൺ പൗവത്ത് തോമസ്‌ 

No comments:

Post a Comment