ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 50 |
മയോട്ട്
ആഫ്രിക്കൻ വൻകരയ്ക്ക് കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കൊമറൊസ് ദ്വീപുകളിൽ ( Comoros Islands) ഉൾപ്പെട്ട മേഖലയാണ് മയോട്ട് (Mayotte). ഫ്രഞ്ച് ഓവർസീസ് കമ്യൂണിറ്റിയാണ് മയോട്ട്. ആഫ്രിക്കൻ വൻകരയിലെ മൊസാംബിക്കിനും (പഴയ പോർട്ടുഗീസ് ഈസ്റ്റ് ആഫ്രിക്ക ) ഇന്ത്യൻ മഹാസമുദ്രത്തിലെ മഡഗാസ്ക്കറിനും (പഴയ ഫ്രഞ്ച് കോളനിയായ മലഗാസി ) ഇടയ്ക്ക് ഉള്ള മൊസാംബിക് ചാനലിന്റെ വടക്കു കിഴക്കേ അറ്റത്താണ് കൊ മൊറോസ് ദ്വീപുകളുള്ളത്. ഗ്രാന്റ് കൊമറൊ, അൻജുവാൻ, മൊഹേലി, മയോട്ട് എന്നിങ്ങനെ നാല് പ്രധാന ദ്വീപുകളും ഒട്ടേറെ തുരുത്തുകളും ചേർന്ന കൊമറൊസ് ദ്വീപുകളിൽ മയോട്ട് ഒഴികെയുള്ള ദ്വീപുകൾ ഫ്രാൻസിൽ നിന്ന് സ്വാതന്ത്രം നേടി കൊമറോസ് (Comoros) എന്ന സ്വാതന്ത്രരാഷ്ട്രം 1975 - ൽ രൂപവത്കരിച്ചു. ഹിതപരിശോധനയിൽ മയോട്ട് നിവാസികൾ ഫ്രഞ്ച് സർക്കാരിന്റെ ഭാഗമായി തുടരാൻ വോട്ടു ചെയ്തു. കൊമറൂസ് രാഷ്ട്രത്തിന്റെ എതിർപ്പ് വകവയ്ക്കാതെ ഫ്രാൻസ് മയോട്ടിനെ ഏറ്റെടുക്കുകയും ചെയ്തു. 2003- മുതൽ ഓവർസീസ് കമ്മ്യൂണിറ്റി എന്ന പദവി ലഭിച്ചു. മഹോരി ( Mahore) എന്നും മയോട്ടിന് പേരുണ്ട്. 374 Km 2 വിസ്തീർണ്ണവും, 2 ലക്ഷത്തിലധികം ജനങ്ങളും ഭൂമിശാസ്ത്ര പരമായി അടുപ്പവും ഉള്ള മയോട്ടിനു വേണ്ടി (ഗ്രാൻറ് ടെറെ/Grand Terre എന്ന പ്രധാന ദ്വീപും ഇരുപതോളം ചെറു ദ്വീപുകളും അടങ്ങിയ മയോട്ടിനു വേണ്ടി കൊമറൂസ് 2004- ൽ U .N .O അവകാശമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചു .സെക്യൂരിറ്റി കൗൺസിലിലെ 15-ൽ 11 അംഗങ്ങളും പിന്താങ്ങിയെങ്കിലും ഫ്രാൻസ് വീറ്റോ ചെയ്തതിനാൽ പ്രമേയം അസാധുവായി, പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുള്ള മയോട്ടിൽ ജനറൽ കൗൺസിൽ നേതാവ് ആണ് ഭരണാധികാരി, രാഷ്ട്ര തലവൻ ഫ്രഞ്ച് പ്രസിഡന്റാണ്, തലസ്ഥാന നഗരം. മാമു ഷു ( Mamoudzou) സംസാരഭാഷ ഫ്രഞ്ചാണ് ആഫ്രിക്കൻ, അറബ്, ഫ്രഞ്ച് വംശജരാണ് മയോട്ടിലുള്ളത്. വാനില, ഗ്രാമ്പു, വാഴപ്പഴം, മരുച്ചീനി, ആടുവളർത്തൽ, ഫ്രഞ്ച് സഹായം എന്നിവയാണ് വരുമാനമാർഗങ്ങൾ. മയോട്ടിലെ കടൽതീരമായ റോസ് സീ പ്രധാന വിനോദസഞ്ചാരമേഖലയാണ്. പ്രതിശീർഷ വരുമാനം 2,600 ഡോളർ മാത്രം, ഇവിടുത്തെ നാണയം യൂറോ ആണ്.
No comments:
Post a Comment