05/09/2020

04/09/2020- തീപ്പെട്ടി ശേഖരണം- ATM


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
100

A T M
(ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ)

                 ബാങ്കിലെ ഇടപാടുകാർക്ക് ബാങ്ക് ജീവനക്കാരുടെ സഹായം ഇല്ലാതെ പണമിടപാടുനടത്താൻ സഹായിക്കുന്ന ഒരു യന്ത്ര ഉപകരണമാണ് എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ‍. കേരളത്തിലും, ഇന്ത്യയിലെമ്പാടും പ്രചാരം നേടിയ ഈ യന്ത്രസംവിധാനം, പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഓട്ടോമേറ്റഡ് ബാങ്കിങ് മെഷീൻ, മണിമെഷീൻ, ബാങ്ക് മെഷീൻ,കാഷ് മെഷീൻ, എനി ടൈം മണി എന്നിങ്ങനെ , പൊതുസ്ഥലങ്ങളിൽ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ഈ പണപ്പെട്ടി ഉപയോഗിച്ച് ഏതുസമയത്തും പണം പിൻവലിക്കാനും നിക്ഷേപിക്കാനും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അറിയാനും മറ്റും കഴിയും. 

                 1939 ൽ ലൂതർ ജോർജ്ജ് സിംജിയൻ എന്ന അമേരിക്കകാരൻ ആണ് ആദ്യമായി ഒരു എ.ടി.എം നിർമ്മിച്ചത്. അത്, സിറ്റി ബാങ്ക് ഓഫ് ന്യൂയോർക്ക് ന്യൂയോർക്കിൽസ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. സ്ഥാപിച്ച് ആറുമാസത്തിനു ശേഷം അത് നീക്കംചെയ്യപ്പെട്ടു. പിന്നീട്, 1967 ജൂൺ 17 ന്, ദി ലാര്യൂ  എന്ന കമ്പനി വികസിപ്പിച്ച ഒരു ഇലക്ട്രോണിക് എ ടി എം ബാർക്ലൈസ് ബാങ്ക്, ഇംഗ്ലണ്ടിലെ ലണ്ടനിൽ, എൻഫീൽഡ് ടൗണിൽ സ്ഥാപിച്ചു. അക്കാലത്ത്, എ ടി എം മായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്ക് പല വിദഗ്ദ്ധരും പല നിർമ്മാണ അവകാശങ്ങൾ ഉന്നയിച്ചിരുന്നു എങ്കിലും, ഇന്ത്യയിൽ ജനിച്ച ജോൺ ഷെപ്പേർഡ് ബാരൺ‎   എന്ന സ്ക്കോട്ലന്റുകാരനാണ് ഈ കണ്ടുപിടിത്തത്തിന് അംഗീകാരം ലഭിച്ചത്. 2005 ൽ അദ്ദേഹത്തിന് '''ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ'''‍ എന്ന ബഹുമതി സമ്മാനിക്കുകയുണ്ടായി. റെഗ് വാണി എന്ന ബ്രിട്ടീഷ് നടനാണ് ഈ യന്ത്രം ആദ്യമായി ഉപയോഗിച്ചത്. ഈ യന്ത്രങ്ങളിൽ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ശീട്ടുകളാണ് ഉപയോഗിച്ചിരുന്നത്. യന്ത്രം ശീട്ടുകൾ ഇടപാടുകാരന് തിരിച്ചു നൽകിയിരുന്നില്ല. പത്തു പൗണ്ട് നോട്ടുകൾ അടക്കം ചെയ്ത കവറുകളാണ് യന്ത്രം വിതരണം ചെയ്തിരുന്നത്. തട്ടിപ്പു തടയാനായി, കാന്തികത,വികിരണം തുടങ്ങിയവ ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിന്നീട് എ.ടി.എമ്മിൽ ഉപയോഗിക്കുന്ന, (പിൻ നമ്പർ) ഉപയോഗിച്ചുള്ള ശീട്ടുകൾ വികസിപ്പിച്ചത് (1965) ജയിംസ് ഗുഡ് ഫെലോ എന്ന ബ്രിട്ടീഷ് എഞ്ജിനിയറാണ്. 1968ൽ അമേരിക്കയിലെ ഡാലസിലാണ്  (Network) ഉപയോഗിച്ചു പരസ്പരം ബന്ധിച്ച എ.ടി.എമ്മുകൾ സ്ഥാപിക്കപ്പെട്ടത്. പണം നിക്ഷേപിക്കുക, പിൻവലിക്കുക എന്നീ പ്രാഥമിക ഉപയോഗം കൂടാതെ  പാസ് ബുക്ക് പതിക്കുക , എക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ചെക്കുകൾ നിക്ഷേപിക്കുക,വായ്പയും പലിശയും തിരിച്ചടക്കുക, വൈദ്യുതിക്കരം, വെള്ളക്കരം , ഫോൺബില്ലുകൾ ,തപാൽ സ്റ്റാമ്പുകൾ, തീവണ്ടി ടിക്കറ്റുകൾ തുടങ്ങിയവ വാങ്ങുക എന്നീ കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാൽ ഇവയിൽ പല സേവനങ്ങളും ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ല. ഭാവിയിൽ കൂടുതൽ സേവനങ്ങൾ എ.ടി, എം വഴി ലഭിക്കുമെന്നു കരുതാം.

                     എന്റെ ശേഖരണത്തിലെ എ ടി എം ന്റെ ചിത്രമുള്ള തീപ്പെട്ടികൾ താഴെ ചേർക്കുന്നു.....


No comments:

Post a Comment