ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 53 |
ഫ്രഞ്ച് പോളിനേഷ്യ
ഫ്രാൻസിൽ നിന്നും ഏറെ അകലെ കടലുകൾക്ക് അക്കരെ പസഫിക്ക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകൾ ആണ് ഫ്രഞ്ച് പോളിനേഷ്യ .ഒട്ടേറെ ദ്വീപുസമൂഹങ്ങൾ കൂടി ചേർന്ന ഒറ്റ ദ്വീപുസമൂഹമാണ് ഇത്. പ്രശസ്തമായ 'താ ഹീ തി (Tahiti) ഉൾപ്പെടുന്ന സൊസൈറ്റി ദ്വീപുകൾ ഇവയും കൂടി ചേരുന്നതാണ് ഈ ദ്വീപു സമൂഹം', ബഹുകക്ഷി ഭരണവും സ്വന്തം സർക്കാരുമാണ് ഫ്രഞ്ച് പോളിനേഷ്യയ്ക്ക് ഉള്ളത്.രാഷ്ട്ര തലവനായ പ്രസിഡന്റ് ഉണ്ട്. വിശാലമായ സ്വയംഭരണാവകാശം ഫ്രാൻസ് ഈ ദ്വീപു സമൂഹത്തിനു നൽ കിയിട്ടുണ്ട് .തെക്കൻ പസഫിക്കിലെ 25,00,000 ച.കി.മീ. സ്ഥലത്തു ചിതറിക്കിടകുന്ന ഈ ദ്വീപു സമൂഹത്തിനു 'ആകെ വിസ്തീർണ്ണം 32 65 ച .കി.മീ. ആണ് 2,80,908 ജനങ്ങളും ഇവിടെ വസിക്കുന്നു ,പ്രൊട്ടസ്റ്റ് റോമൻ കത്തോലിക്കാ വിശ്വാസികളാന്ന് ,ഫ്രഞ്ച്, താഹീ തി യൻ ആണ് ഭാഷ ,Caption ജയിംസ് കുക്ക് 1769 -ൽ ഇവിടം സന്ദർശിച്ചിരുന്നു.പ്രകൃതി മനോഹാരിതയ്ക്കു പ്രസിദ്ധം മാണ് ഇവിടം തലസ്ഥാനം .പാ പീറ്റ് (താ ഹി തിയാണ്) ഭരണ സൗകര്യത്തിനായി അഞ്ച് ഡിവിഷനുകളായി ദ്വീപു സമൂഹങ്ങളെ വേർതിരിച്ച് ഇരിക്കുന്നു ആയത് വിൻഡ് വാർഡ് ദ്വീപുകൾ, ലീ വാർഡ് ദ്വീപുകൾ ,( കാറ്റ് കിട്ടുന്ന ദ്വീപുകൾ ,ശക്തമായ കാറ്റ് അടിക്കാത്ത ദ്വീപുകൾ ) മാർക്കിസാസ് ദ്വീപുകൾ, ഓസ്ട്രൽ ദ്വീപുകൾ ,തു വാ മോത്തു ഗാംബിയർദ്വീപുകൾ എന്നിവയാണ്. വിൻഡ് വാർഡ് ,ലീ വാർഡ് ദ്വീപുകൾ, സൊസൈറ്റി ദ്വീപുകളുടെ ഭാഗമാണ് .ഏറ്റവും വലുതും കൂടുതൽ ജനങ്ങൾ വസിക്കുന്നതും തലസ്ഥാന നഗരം ഉൾപ്പെടുന്ന താഹിതി ദ്വീപിലാണ് ഇവിടുത്തെ Morotiri Island.. അടുത്ത് ഫ്രാൻസ് അണുവായുധ പരീഷണം നടത്തുക ഉണ്ടായി,ഇവിടുത്തെ നാണയം CFPF/CFP.Franc ആണ് ഒരു CFPF=0.74 INR.
No comments:
Post a Comment