ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 83 |
ലിത്വാനിയ
ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ലിത്വാനിയ. ബാൾട്ടിക് കടലിന്റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണ് ഈ രാജ്യം.
സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്രം നേടിയ ആദ്യ സോവിയറ്റ് യൂണിയൻ റിപ്പബ്ലിക്ക് ജർമ്മൻ പോളിഷ് സോവിയറ്റ് ശക്തികൾ പല പ്രാവിശ്യം അധീനപ്പെടുത്തുകയും വീതം വെയ്ക്കുകയും ഇല്ലാതായി തീരുകയും വീണ്ടും ഉയർന്നുവരുകയും ചെയ്ത നാടായിരുന്നു ലിത്വാനിയ അടിച്ചമർത്തലുകൾ പലപ്പോഴും ഒരുപാടു അനുഭവിച്ച ജനത അതിനാൽ സ്വാതന്ത്രമോഹവും. ദേശീയ വീകാരവും ശക്തമായിരുന്നു. ഒരിക്കൽ പോളണ്ടും - ലിത്വാനിയയും ഒരു നാടായി നിലനിന്നിരുന്നു. പഴയ പ്രഷ്യൻ പ്രദേശം ലിത്വാനിയ കൂടി ചേർന്നതായിരുന്നു. ലിത്വാനിയായുടെ 35% വനംമാണ്. കുന്തിരിക്കം. തടി സുലഭം. പരന്നു കിടക്കുന്ന ഭൂപ്രകൃതി പൈൻ ദേവദാരു മരങ്ങളും നിറഞ്ഞ കാടുകൾ 2000 ത്തോളം ചെറുതടാകങ്ങൾ പിന്നെ ചതുപ്പ് വനം നാടിന്റെ 30% വരും. പോളണ്ടിലെ വിഭവങ്ങൾ തന്നെയാണ് ഇവിടെയും പ്രധാനം. ഉരുള കിഴങ്ങ്. പന്നിയിറച്ചി . ഗോതമ്പ്, റൈ എന്നിവ കൊണ്ട് ഉണ്ടാക്കിയ റൊട്ടി കാബേജ്. വെള്ളരി, ബീറ്റ്റൂട്ട്. കൂൺ. കാട്ടുനെല്ലിക്കാ . സ്ട്രോബെറി എന്നിവ അധികംമായി കഴിക്കുന്നു. ഉരുള കിഴങ്ങ് ഉപയോഗിച്ച് പല തരം പാചകം പ്രധാനം മാണ് മതം റോമൻ കത്തോലിക്കാ വിശ്വാസികൾ 80% , ഓർത്തഡോക്സ് വിശ്വാസികൾ തലസ്ഥാനം. വിൽനസ്(Vilnius) നാണയം. ലിറ്റാസ് (യൂറോയിലേയ്ക്ക് മാറിയിട്ട് ഉണ്ട്)
No comments:
Post a Comment