ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 86 |
കുവൈറ്റ്
പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ ജനാധിപത്യ രാജഭരണ രാജ്യമാണ് കുവൈറ്റ്, കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈറ്റ് എന്ന പേരു ലഭിച്ചത്.17,818 ചതുരശ്ര കിലോമീറ്ററാണ് (6,880 ചതുരശ്ര മൈൽ). താരതമ്യേന ഫിജി ദ്വീപേക്കാൾ അല്പം ചെറുതാണ്.
ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമായ റിയാദ്, അൽ ഖസീം, ഹായിൽ എന്നീ പ്രദേശങ്ങൾ അടങ്ങിയ പഴയ നജ്ദിലുണ്ടായിരുന്ന അറബ് വംശമായ ബനീ ഉത്ബ ഗോത്രമായിരുന്നു 1716ൽ കുവൈറ്റ് സിറ്റിയിൽ വസിച്ചിരുന്നത്. ബനീ ഉത്ബ ഗോത്രക്കാർ ഇവിടെ വരുന്ന കാലത്ത് ഏതാനും മത്സ്യത്തൊഴിലാളികൾ മാത്രം വസിക്കുന്ന പ്രദേശമായിരുന്നു. പ്രധാനമായും മത്സ്യ ബന്ധന ഗ്രാമമായാണ് ഇവിടം പ്രവർത്തിച്ചിരുന്നത്.പതിനെറ്റാം നൂറ്റാണ്ടിൽ കുവൈറ്റ് ഏറെ അഭിവൃദ്ധി പ്രാപിച്ചു. അതിവേഗം പ്രമുഖ വാണിജ്യ കേന്ദ്രമായി മാറി. ഇന്ത്യ, മസ്‌ക്കറ്റ്, ബാഗ്ദാദ്, അറേബ്യ എന്നീ രാജ്യങ്ങളുമായി ചരക്ക് നീക്കത്തിനുള്ള പ്രധാന കേന്ദ്രമായി കുവൈറ്റ് മാറി.1700കളുടെ മധ്യത്തോടെ, പേർഷ്യൻ ഗൾഫിൽ നിന്ന് സിറിയയിലെ അലെപ്പോയിലേക്കുള്ള ഏറ്റവും വലിയ വാണിജ്യ റൂട്ടായി കുവൈറ്റ് മാറുകയുണ്ടായി.പേർഷ്യൻ ഗൾഫിൽ ഏതാണ്ട് 500 കിലോമീറ്റർ (310 മൈൽ) കടൽത്തീരമാണ് കുവൈറ്റ്. ഇത് ഇറാക്ക് , വടക്ക്, പടിഞ്ഞാറ്, തെക്ക് സൗദി അറേബ്യ എന്നിവയാണ്.
കുവൈറ്റ് പ്രകൃതി ഭംഗിയുള്ള ഒരു മരുപ്രദേശമാണ്. ഭൂമിയിലെ 0.28% മാത്രമേ ഈ വിളവെടുപ്പിന് സ്ഥിരമായ വിളകളിൽ നടാം. രാജ്യത്ത് മൊത്തം 86 ചതുരശ്ര കിലോമീറ്റർ ജലസേചനം ചെയ്ത കൃഷിഭൂമിയാണ്.ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായ കുവൈത്ത്, മീൻപിടുത്തക്കാരായ ഗോത്രങ്ങൾ വസിച്ചിരുന്ന നാടായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് എണ്ണ ഘനനം തുടങ്ങി അതോടെ സമ്പന്ന നാടായി മാറി. ലോകത്തിൽ ഏറ്റവും മൂല്യമേറിയ കറൻസി നോട്ടുകൾ കുവൈറ്റി ദിനാർ ആണ് ഒരു കുവൈറ്റി ദിനാർ =298/- രൂപ ആണ് . ലോകത്തിലെ ഏറ്റവും അധികം മിച്ചബജറ്റ് ഉള്ള നാടാണ് ഇത്,ഉയർന്ന താപനില വേനൽ കാലത്ത് 52°C ആണ്. കുവൈത്തികളുടെ പരമ്പരാഗത ആഹാരം മഖ്ബൂസ് എന്നറിയപ്പെടുന്നു. മസാല ചേർത്ത ചോറിൽ ആട്ടിറച്ചി . കോഴിയിറച്ചി. മീൻ ഇവയിൽ ഒന്ന് ചേർത്ത് തയ്യാറാക്കുന്നതാണ് മഖ്ബൂസ്. ചായ കാപ്പി പ്രധാന പാനീയം. പുരുഷൻമാരുടെ കൂടി ചേരലുകൾ ദിവാനിയ എന്ന പേരിൽ അറിയപ്പെടുന്നു. പരവതാനി വിരിച്ച് നിലത്ത് ഇരുന്ന് ചായ കാപ്പി സൽക്കാരത്തോടു കൂടിയ യോഗം മാണ് ഇത് തുറന്ന ചർച്ചയ്ക്ക് വേദി കൂടിയാണ് ഇത്165.8 ബില്യൺ യുഎസ് ഡോളർ അല്ലെങ്കിൽ ഒരു പ്രതിശീർഷ അമേരിക്കൻ ഡോളർ അഥവാ 42,100 ഡോളർ ആണ്. അതിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും പെട്രോളിയം കയറ്റുമതി അടിസ്ഥാനമാക്കിയുള്ളതാണ്, പ്രധാന പങ്കാളികൾ ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ , സിംഗപ്പൂർ , ചൈന തുടങ്ങിയവയാണ് . കുവൈറ്റ് വളം, മറ്റ് പെട്രോകെമിക്കൽസ് ഉത്പാദിപ്പിക്കുകയും സാമ്പത്തിക സേവനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. കൂടാതെ പേർഷ്യൻ ഗൾഫിലെ മുത്തു ഡൈവിംഗിന്റെ പുരാതന പാരമ്പര്യം നിലനിർത്തുന്നു
ചുക്കില്ലാത്ത കഷായമില്ല എന്ന് പറയുന്ന പോലെ, ഗള്‍ഫ്- രാജ്യങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യ (അതായത് ബ്രിട്ടീഷ് ഇന്ത്യ) ഇല്ലാത്ത ഒരു ചരിത്രവും ഇല്ല എന്നുള്ളത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ആദ്യത്തെ സ്റ്റാമ്പ് (ഫീച്ചര്‍ ഇമേജ്) അമീര്‍ അബ്ദുള്ള സാലം അല്‍സബാഹ് ആണ്. അന്ന് കുവൈറ്റിന്റെ പതാക ഇതായിരുന്നു. ചുവന്ന പതാകയില്‍ അറബിയില്‍ കുവൈറ്റ് എന്നും സൈഡില്‍ 'ലാ ഇലാഹ ഇല്ലള്ളാ' എന്നും കാണാം.
കുവൈറ്റിന്റെ ഔദ്യോഗിക മതമാണ് ഇസ്ലാം. ഏകദേശം 85% കുവൈത്തികൾ മുസ്ലിംകളാണ്; അതിൽ 70% സുന്നികളും 30% ഷിയയും ആണ് , കൂടുതലും ട്വൽവേവർ സ്കൂളാണ്. കുവൈത്ത് പൗരൻമാരുടെ ഇടയിൽ ചെറിയ ന്യൂനപക്ഷം ഉണ്ട്.കുവൈറ്റിന്റെ ദേശീയമൃഗം ഒട്ടകമാണ്, കറൻസി ദിനാറുമാണ്.
No comments:
Post a Comment